- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാഷായ വസ്ത്രത്തിൽ നീട്ടി വളർത്തിയ ചെമ്പൻ മുടിയും താടിയുമായി മോഹൻലാലിന്റെ വേറിട്ട ലുക്ക്; വാരണാസിയിൽ ചിത്രീകരണം തുടങ്ങിയ ഒടിയനിലെ താരത്തിന്റെ ചിത്രങ്ങൾ പുറത്ത്
മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന വിശേഷണവുമായി എത്തുന്ന മോഹൻലാലിന്റെ 'ഒടിയന്റെ ഷൂട്ടിങ് വാരണാസിയിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് നടൻ മോഹൻലാൽ ചിത്രത്തിൽ ജോയിൻ ചെയ്തത്. ഇപ്പോഴിതാ താരത്തിന്റെ ചിത്രത്തിലെ വേഷപ്പകർച്ച തുറന്നുകാട്ടുന്ന ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. കാഷായ വസ്ത്രത്തിൽ നീട്ടിവളർത്തിയ മുടിയും താടിയുമായുള്ള ലാലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.മഞ്ജുവാര്യർ നായികയാകുന്ന ഒടിയൻ 2018 മാർച്ച് 30ന് പ്രേക്ഷകർക്ക് മുന്നിലെത്തും. തെന്നിന്ത്യൻ താരം പ്രകാശ് രാജാണ് ഒടിയനിൽ വില്ലനായി എത്തുന്നത്. ഷാജി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണനാണ്. മലയാള സിനിമ ഇന്നോളം കണ്ടിട്ടില്ലാത്ത ആക്ഷൻ രംഗങ്ങളാകും ചിത്രത്തിലുണ്ടാവുക. പീറ്റർ ഹെയ്‌നാണ് ആക്ഷൻ ഒരുക്കുന്നത്.
മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന വിശേഷണവുമായി എത്തുന്ന മോഹൻലാലിന്റെ 'ഒടിയന്റെ ഷൂട്ടിങ് വാരണാസിയിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് നടൻ മോഹൻലാൽ ചിത്രത്തിൽ ജോയിൻ ചെയ്തത്. ഇപ്പോഴിതാ താരത്തിന്റെ ചിത്രത്തിലെ വേഷപ്പകർച്ച തുറന്നുകാട്ടുന്ന ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത് വന്നിരിക്കുകയാണ്.
കാഷായ വസ്ത്രത്തിൽ നീട്ടിവളർത്തിയ മുടിയും താടിയുമായുള്ള ലാലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.മഞ്ജുവാര്യർ നായികയാകുന്ന ഒടിയൻ 2018 മാർച്ച് 30ന് പ്രേക്ഷകർക്ക് മുന്നിലെത്തും. തെന്നിന്ത്യൻ താരം പ്രകാശ് രാജാണ് ഒടിയനിൽ വില്ലനായി എത്തുന്നത്.
ഷാജി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണനാണ്. മലയാള സിനിമ ഇന്നോളം കണ്ടിട്ടില്ലാത്ത ആക്ഷൻ രംഗങ്ങളാകും ചിത്രത്തിലുണ്ടാവുക. പീറ്റർ ഹെയ്‌നാണ് ആക്ഷൻ ഒരുക്കുന്നത്.
Next Story