- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുടെ ഓട്ടത്തിനിടെ മുംബൈ വിമാനത്താവളത്തിലെ എസ്കലേറ്റർ ചതിച്ചു; താടിയെല്ലിന്റെ ഒന്നിലേറെ പൊട്ടലുകൾക്ക് പരിഹാരമൊരുക്കാൻ നാളെ ശസ്ത്രക്രിയ; രണ്ടാഴ്ചയിൽ അധികം കിടക്ക തന്നെ ശരണം; 'ഒടിയന്റെ' റിലീസിനെ പ്രതിസന്ധിയിലാക്കി സംവിധായകന്റെ വീഴ്ച; രണ്ടാമൂഴത്തിന്റെ കേസിന് പിന്നാലെ അപകടത്തിൽ കുടുങ്ങുന്ന കഷ്ടകാലം; ശ്രീകുമാർ മേനോന്റെ വീഴ്ചയ്ക്ക് പിന്നിലും 'ഒടി' വിദ്യയോ?
കൊച്ചി: സംവിധായകൻ വി.എ ശ്രീകുമാർ മേനോന് എസ്‌ക്കലേറ്ററിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റതോടെ മോഹൻലാലിന്റെ ഒടിയന്റെ റിലീസ് നീളുമോ എന്ന ആശങ്ക ശക്തം. ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ചെന്നൈയിലും മുംബൈയിലുമായാണ് പുരോഗമിക്കുന്നത്. സിനിമ ഈ ആഴ്ച സെൻസറിന് സമർപ്പിക്കാനിരിക്കെയാണ് അപകടം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഒടിയൻ ഡിസംബർ 14നാണ് തിയേറ്ററിലെത്തേണ്ടത്. സംവിധായകനുണ്ടായ ഗുരതര പരിക്ക് പോസ്റ്റ് പ്രൊഡക്ഷൻ ജോലികളെ ബാധിക്കും. അങ്ങനെ വന്നാൽ റിലീസ് മാറ്റി വയ്‌ക്കേണ്ടി വരും. പണ്ടുകാലത്ത് നാട്ടിൻപുറങ്ങളിൽ ഇരുളിന്റെ മറവിൽ ഒടിവിദ്യ പ്രയോഗിച്ച് ആളുകളെ അപായപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തിരുന്നവരാണ് ഒടിയന്മാർ. നാടോടിക്കഥകളും അന്ധവിശ്വാസങ്ങളും രൂഢമൂലമായിരുന്ന പഴയ കാലഘട്ടത്തിലെ വാമൊഴികളിലൂടെയുമാണ് ഒടിയന്റ കഥ പ്രചുര പ്രചാരം നേടിയത്. ഒടിയന്മാർ പ്രയോഗിക്കുന്ന അതിശക്തമായ മാന്ത്രികവിദ്യ ശരിയായി ഫലിക്കണമെങ്കിൽ എതിരാളി ജനിച്ച വർഷം, ദിനം, ജന്മനക്ഷത്രം തുടങ്ങിയ കാര്യങ്ങൾ ഒട
കൊച്ചി: സംവിധായകൻ വി.എ ശ്രീകുമാർ മേനോന് എസ്‌ക്കലേറ്ററിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റതോടെ മോഹൻലാലിന്റെ ഒടിയന്റെ റിലീസ് നീളുമോ എന്ന ആശങ്ക ശക്തം. ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ചെന്നൈയിലും മുംബൈയിലുമായാണ് പുരോഗമിക്കുന്നത്. സിനിമ ഈ ആഴ്ച സെൻസറിന് സമർപ്പിക്കാനിരിക്കെയാണ് അപകടം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഒടിയൻ ഡിസംബർ 14നാണ് തിയേറ്ററിലെത്തേണ്ടത്. സംവിധായകനുണ്ടായ ഗുരതര പരിക്ക് പോസ്റ്റ് പ്രൊഡക്ഷൻ ജോലികളെ ബാധിക്കും. അങ്ങനെ വന്നാൽ റിലീസ് മാറ്റി വയ്‌ക്കേണ്ടി വരും.
പണ്ടുകാലത്ത് നാട്ടിൻപുറങ്ങളിൽ ഇരുളിന്റെ മറവിൽ ഒടിവിദ്യ പ്രയോഗിച്ച് ആളുകളെ അപായപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തിരുന്നവരാണ് ഒടിയന്മാർ. നാടോടിക്കഥകളും അന്ധവിശ്വാസങ്ങളും രൂഢമൂലമായിരുന്ന പഴയ കാലഘട്ടത്തിലെ വാമൊഴികളിലൂടെയുമാണ് ഒടിയന്റ കഥ പ്രചുര പ്രചാരം നേടിയത്. ഒടിയന്മാർ പ്രയോഗിക്കുന്ന അതിശക്തമായ മാന്ത്രികവിദ്യ ശരിയായി ഫലിക്കണമെങ്കിൽ എതിരാളി ജനിച്ച വർഷം, ദിനം, ജന്മനക്ഷത്രം തുടങ്ങിയ കാര്യങ്ങൾ ഒടിവിദ്യ ചെയ്യുന്നവർ മനസ്സിലാക്കിയിരിക്കമെന്നാണ്. ഇക്കാര്യങ്ങൾ മനസിലാക്കി ഒടിവിദ്യയിലെ പ്രധാന മന്ത്രങ്ങൾ ചൊല്ലിക്കൊണ്ട് ഒരു ചുള്ളിക്കമ്പ് ഒടിച്ചാൽ എതിരാളിയുടെ നട്ടെല്ലു തകർന്ന് അയാൾ മരിക്കുമെന്നാണ് ഒടിവിദ്യയുടെ ഒരു പ്രത്യേകതയായി പറയപ്പെടുന്നത്. ഇത്തരത്തിലൊരു കഥയാണ് ഒടിയനിലൂടെ ശ്രീകുമാർ മേനോൻ പറയുന്നത്. ബിഗ് ബജറ്റിലെടുത്ത സിനിമ മലയാള സിനിമയ്ക്ക് പുതിയ ഉണർവ്വ് നൽകുമെന്നാണ് പ്രതീക്ഷ. ഇതിനിടെയാണ് റിലീസിങ് താമസിപ്പിക്കുന്ന തരത്തിലെ സംവിധായകന്റെ അപകടം.
നവംബർ പതിനേഴിന് രാത്രി മുംബൈയിൽ നിന്നും കൊച്ചിയിലേയ്ക്കുള്ള യാത്രയ്ക്കിടെ മുംബൈ വിമാനത്താവളത്തിൽ വച്ചാണ് ശ്രീകുമാർ മേനോന് അപകടമുണ്ടായത്. എസ്‌ക്കലേറ്ററിൽ നിന്ന് വഴുതി മുഖം ഇടിച്ചാണ് വീണത്. താടിയെല്ലിന് ഒന്നിലേറെ പൊട്ടലുണ്ട്. തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ അർധരാത്രിയോടെ എത്തിച്ച അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ചൊവ്വാഴ്ച ഇംപ്ലാന്റ് ശസ്ത്രക്രിയയ്ക്കും വിധേയനാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഡോക്ടർമാർ ശസ്ത്രക്രിയക്കുശേഷം രണ്ടാഴ്ചയിലേറെ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന് ശേഷം മാത്രമേ ജോലികളിൽ ശ്രീകുമാർ മേനോന് സജീവമാകാൻ കഴിയൂ.
മോഹൻലാൽ ചിത്രം ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കായി പ്രാഥമിക ശസ്ത്രക്രിയയ്ക്ക് ശേഷം ശ്രീകുമാർ മേനോൻ കൊച്ചിയിൽ എത്തിയിരുന്നു. എന്നാൽ മുഖത്ത് നീരുള്ളതിനാൽ അധികനേരം ജോലി ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല. ഇത് ഒടിയന്റെ ജോലികളെ ബാധിച്ചിട്ടുണ്ട്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർണമായും ശ്രീകുമാർ മേനോന്റെ മേൽനോട്ടത്തിൽ ചെന്നെയിലും മുംബൈയിലുമായാണ് പുരോഗമിക്കുന്നത്. ഇതിനോടൊപ്പം പോസ്റ്റർ ഡിസൈൻ മുതലുള്ള സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള ജോലികളും ശ്രീകുമാർ മേനോന്റെ മേൽനോട്ടത്തിലായിരുന്നു നടന്നിരുന്നത്. ഇതെല്ലാം താൽകാലികമായി നിർത്തേണ്ടി വരും.
പ്രഖ്യാപനം തുടങ്ങിയ കാലം മുതൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് 'ഒടിയൻ'. ലോകമെമ്പാടുമുള്ള പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിൽ നാലാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഒടിയൻ. ഐ.എം.ഡി.ബി ലിസ്റ്റിലാണ് ചിത്രത്തിന് നാലാം സ്ഥാനം ലഭിച്ചത്. ഇതാദ്യമായാണ് ഒരു മലയാള സിനിമ ഈ ലിസ്റ്റിൽ ഇടം നേടുന്നത്. മഞ്ചുവാര്യരാണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെയാണ് പ്രേക്ഷകരുമായി സന്തോഷം പങ്കുവെച്ചത്. താരത്തിന്റെ പോസ്റ്റ് ഇപ്പോൾ വൈറലായിരിക്കുകയാണ്. തമിഴ് ഹിന്ദി ചിത്രങ്ങൾക്കൊപ്പമാണ് ഒടിയനും ലിസ്റ്റിൽ ഇടം നേടിയത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ മ്യൂസിക്കൽ വീഡിയോയും വൻ ഹിറ്റാണ്. ഇതിനിടെയാണ് സംവിധായകന് അപകടമുണ്ടാകുന്നത്.
കഷ്ടകാലത്തിലൂടെയാണ് ശ്രീകുമാർ മേനോൻ കടന്നു പോകുന്നതെന്ന വിലയിരുത്തൽ സിനിമാ ലോകത്തിനുമുണ്ട്. നേരത്തെ രണ്ടാമൂഴമെന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ തിരക്കഥ എംടി വാസുദേവൻ നായർ തിരിച്ചു ചോദിച്ചിരുന്നു. ഇത് കോടതിയിൽ കേസുമായി. ഇതിനൊപ്പമാണ് ശ്രീകുമാർ മേനോന്റെ അപകടവും സിനിമാ ലോകം ചർച്ച ചെയ്യുന്നത്. ഒടിയൻ റിലീസിനോടടുക്കുമ്പോൾ ഫാൻസ് ഷോയുടെ എണ്ണത്തിലും മലയാളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള മാറ്റങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. 300ഓളം ഫാൻസ് ഷോകൾ ഇപ്പോൾ തന്നെ ബുക്കിങ് കഴിഞ്ഞു. റിലീസിന് മുൻപ് എണ്ണം ഇതിലും കൂടുമെന്നാണ് ആരാധകരുടെ പക്ഷം. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസാവും ഒടിയന്റേതെന്നായിരുന്നു വിലയിരുത്തൽ.
പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീകുമാർ മേനോന്റെ ആദ്യ സിനിമയാണ് ഒടിയൻ. നടിയെ ആക്രമിച്ച കേസിൽ തന്നെ കുടുക്കിയത് ശ്രീകുമാർ മേനോനാണെന്ന് ദിലീപ് ആരോപിച്ചിരുന്നു. ഇതിന് ശേഷം പലവിവാദങ്ങളും ഇതുമായി ബന്ധപ്പെട്ട് സിനിമാ ലോകം ചർച്ചയാക്കുകയും ചെയ്തിരുന്നു.