- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടിയനിലെ കൊണ്ടോരാം കൊണ്ടാരാം....എന്ന പ്രണയഗാനം അബുദബിയിലെ കാണികൾക്ക് മുന്നിൽ പാടി മാണിക്യനും അമ്പ്രാട്ടിയും; ഒന്നാണ് നമ്മൾ എന്ന സ്റ്റേജ് ഷോയിൽ ഒടിയനിലെ ഗാനം ആലപിക്കുന്ന മോഹൻലാലിന്റെയും മഞ്ജുവിന്റെയും വീഡിയോ വൈറലാക്കി ആരാധകർ; ചിത്രത്തിലെ ആദ്യ വീഡിയോ ഗാനവും യുട്യൂബ് ട്രന്റിങിൽ ഒന്നാം സ്ഥാനത്ത്
മലയാള സിനിമയുടെ സൂപ്പർ താരങ്ങൾ അണിനിരന്ന മഹാ പ്രളയത്തിൽ തകർന്ന കേരളത്തിന് കൈത്താങ്ങായി ഒന്നാണ് നമ്മൾ എന്ന സ്റ്റേജ് ഷോ കഴിഞ്ഞദിവസമാണ് അബുദബിയിൽ അരങ്ങേറിയത്.അബുദാബി ആംഡ്‌ഫോഴ്‌സ് ക്ലബിൽ 'നടന്ന ഒന്നാണ് നമ്മൾ' എന്ന സ്റ്റേജ് ഷോയിലും താരമായത് ഒടിയൻ മാണിക്യനും അമ്പ്രാട്ടിയുമായിരുന്നു. മോഹൻലാൽ ചിത്രം ഒടിയനിലെ ആദ്യഗാനം 'കൊണ്ടോരാം കൊണ്ടോരാം' എന്ന ഹിറ്റ് ഗാനമാണ് പ്രേക്ഷകർക്ക് മുമ്പിൽ പാടിയാണ് മോഹൻലാലും മഞ്ജുവാര്യരും അരങ്ങ് തകർത്തത്. ഈ വീഡിയോയും ഇപ്പോൾ തരംഗമാകുകയാണ്. വലിയ കയ്യടികളോടെയാണ് ഗാനത്തെ പ്രക്ഷേകർ സ്വീരിച്ചത്. കാണികളിലൊരാളാണ് ഇരുവരും പാടുന്ന വീഡിയോ യൂട്യൂബിൽ ഷെയർ ചെയ്തത്. മുൻപെങ്ങും മറ്റൊരു പാട്ടിനും ലഭിക്കാത്തത്ര സ്വീകാര്യതയാണ് പാട്ടിന് യൂട്യൂബിൽ ലഭിച്ചത്. സിനിമ റിലീസാകുന്നതിന് മുൻപ് തന്നെ ചിത്രത്തിലെ ഗാനങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.എം. ജയചന്ദ്രൻ സംഗീതം നിർവഹിച്ച് സുദീപും ശ്രേയാ ഘോഷാലും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനം എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദാണ്. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന
മലയാള സിനിമയുടെ സൂപ്പർ താരങ്ങൾ അണിനിരന്ന മഹാ പ്രളയത്തിൽ തകർന്ന കേരളത്തിന് കൈത്താങ്ങായി ഒന്നാണ് നമ്മൾ എന്ന സ്റ്റേജ് ഷോ കഴിഞ്ഞദിവസമാണ് അബുദബിയിൽ അരങ്ങേറിയത്.അബുദാബി ആംഡ്‌ഫോഴ്‌സ് ക്ലബിൽ 'നടന്ന ഒന്നാണ് നമ്മൾ' എന്ന സ്റ്റേജ് ഷോയിലും താരമായത് ഒടിയൻ മാണിക്യനും അമ്പ്രാട്ടിയുമായിരുന്നു.
മോഹൻലാൽ ചിത്രം ഒടിയനിലെ ആദ്യഗാനം 'കൊണ്ടോരാം കൊണ്ടോരാം' എന്ന ഹിറ്റ് ഗാനമാണ് പ്രേക്ഷകർക്ക് മുമ്പിൽ പാടിയാണ് മോഹൻലാലും മഞ്ജുവാര്യരും അരങ്ങ് തകർത്തത്. ഈ വീഡിയോയും ഇപ്പോൾ തരംഗമാകുകയാണ്. വലിയ കയ്യടികളോടെയാണ് ഗാനത്തെ പ്രക്ഷേകർ സ്വീരിച്ചത്. കാണികളിലൊരാളാണ് ഇരുവരും പാടുന്ന വീഡിയോ യൂട്യൂബിൽ ഷെയർ ചെയ്തത്.
മുൻപെങ്ങും മറ്റൊരു പാട്ടിനും ലഭിക്കാത്തത്ര സ്വീകാര്യതയാണ് പാട്ടിന് യൂട്യൂബിൽ ലഭിച്ചത്. സിനിമ റിലീസാകുന്നതിന് മുൻപ് തന്നെ ചിത്രത്തിലെ ഗാനങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.എം. ജയചന്ദ്രൻ സംഗീതം നിർവഹിച്ച് സുദീപും ശ്രേയാ ഘോഷാലും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനം എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദാണ്. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ ഒടിയനിലെ പാട്ട് യൂട്യൂബ് ട്രെൻഡിങിൽ ഒന്നാമതെത്തിയിരുന്നു. ദിവസങ്ങൾ പിന്നിട്ടിട്ടും ട്രെൻഡിങ്ങിൽ മുന്നിൽ തന്നെയാണ് ഗാനം.
ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആദ്യ വീഡിയോ ഗാനവും യുട്യൂബ് ട്രന്റിങിൽ ഒന്നാം സ്ഥാനത്ത് തന്നെയാണ്. ശ്രേയ ഘോഷാൽ ആലപിച്ച 'മാനം തുടുക്കണ് നേരം വെളുക്കണ്' എന്ന ഗാനമാണ് പ്രേക്ഷകർ ഏറ്റെടുത്തത്. മോഹൻലാലും മഞ്ജുവാരിയരും സന അൽത്താഫുമാണ് ഗാനരംഗത്ത് എത്തിയിരിക്കുന്നത്.
ഗ്രാമവും പഴയ തറവാടുമൊക്കെ ഉൾപ്പെടുത്തി മികച്ച ദൃശ്യാവിഷ്‌കാരമാണ് ഗാനത്തിന് സംവിധായകൻ ഒരുക്കിയിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രനാണ് സംഗീതം നൽകിയിരിക്കുന്നത്. 'കൊണ്ടോരാം' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആയിരുന്നു പുറത്തിറങ്ങിയത്.