കുവൈറ്റ്: ഭാരതീയ പ്രവാസി പരിഷത് കുവൈറ്റ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. അഡ്വ. എം.കെ സുമോദിന്റെ അധ്യക്ഷതയിൽ അബ്ബാസിയ അമൃതംഹാളിൽ നടന്ന പ്രവർത്തക യോഗത്തിലാണ് 2018-19 ലേക്കുള്ള കമ്മറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചത്.

രാജശേഖരൻ (രക്ഷാധികാരി), അഡ്വ. എം.കെ.സുമോദ് (പ്രസിഡന്റ്), ബിനോയ് സെബാസ്റ്റ്യൻ (വൈസ് പ്രസിഡന്റ്), നാരായണൻ ഒതയോത്ത് (ജനറൽ സെക്രട്ടറി), വി.വിജയരാഘവൻ (ഓർഗനൈസിങ് സെക്രട്ടറി), ജോയിന്റ് ജനറൽ സെക്രട്ടറി (അജികുമാർ ആലപുരം), സുരേന്ദ്രൻ (ട്രഷറർ), രമേഷ്പിള്ള (ജോയിന്റ് ട്രഷറർ), കൃഷ്ണകുമാർ (കലാ-സാംസ്‌കാരികം), രാജേഷ് തിരുവോണം (വെൽഫെയർ), ജിനേഷ് (പ്രോഗ്രാം), രാജ് ഭണ്ഡാരി (വിവിധ ഭാഷ), സുജിത് (മീഡിയ), വിനയൻ ടി.ആർ. (മെമ്പർഷിപ്പ്), ടി.ജി.വേണുഗോപാൽ (എംബസി കാര്യം), അജയകുമാർ (എംപ്ലോയ്മെന്റ്) എക്സിക്യൂട്ടീവ് അംഗങ്ങളായി ഹരി ബാലരാമപുരം, ജയകൃഷ്ണക്കുറുപ്പ്, ദിലീപ് നമ്പ്യാർ എന്നിവരെയും തെരഞ്ഞെടുത്തു.

പ്രസിഡന്റ്, ഓർഗനൈസിങ് സെക്രട്ടറി, വൈസ്. പ്രസിഡന്റ്, സേവാ ദർശൻ ജനറൽ സെക്രട്ടറി പ്രവീൺ തുടങ്ങിയവർ സംസാരിച്ചു. അജികുമാർ ആലപുരം സ്വാഗതവും, സുരേന്ദ്രൻ കൃതജ്ഞതയും രേഖപ്പെടുത്തി.