- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചേരിയിൽ താമസിക്കുന്ന ഓഫീസ് ബോയിക്ക് 5.4 കോടിയുടെ ആദായികുതി കുടിശ്ശിക നോട്ടീസ്! തന്റെ പേരിൽ നാലു കമ്പനികളുണ്ടെന്ന് കേട്ട് തലകറങ്ങിയ യുവാവ് എസ്പിക്ക് പരാതി നൽകി; കള്ളപ്പണം വെളുപ്പിക്കാൻ യുവാവിനെ ചതിച്ചത് ചാർട്ടേഡ് അക്കൗണ്ടന്റായ സ്വന്തം ബോസും കൂട്ടുകാരുമെന്ന് കണ്ടെത്തി പൊലീസ്
മുംബൈ: മഹാനഗരത്തിലെ ചേരിയിൽ നിന്നെത്തി ഒരു സ്ഥാപനത്തിൽ ഓഫീസ് ബോയിയായി പ്രവർത്തിക്കുന്ന യുവാവിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. 5.4 കോടി രൂപയുടെ ആദായനികുതി കുടിശ്ശികയുണ്ടെന്ന് കാട്ടിയാണ് മുംബൈ ഭയാന്ദർ വെസ്റ്റിലെ ഗണേശ് ദേവൽ നഗർ ചേരിയിൽ താമസിക്കുന്ന രവി ജയ്‌സ്വാളിന് (32) ആദായ നികുതി വകുപ്പ് നോട്ടീസയച്ചത്. ജയ്‌സ്വാളിന്റെ പേരിൽ നാലു കമ്പനികളുണ്ടെന്നും നോട്ടീസിൽ പറഞ്ഞിരുന്നു. തനിക്ക് കോടികളുടെ കുടിശ്ശികയുണ്ടെന്ന് കാട്ടി നോട്ടീസ് ലഭിച്ചതോടെ ആകെ പരിഭ്രമിച്ചുപോയ ജയ്‌സ്വാൾ പരാതിയുമായി നേരെ താനെ പൊലീസ് സൂപ്രണ്ട് പാട്ടീലിനെ സമീപിക്കുകയും എങ്ങനെയാണ് ഇത്തരമൊരു നോട്ടീസ് വന്നതെന്ന് അന്വേഷിക്കണമെന്ന് അഭ്യർത്ഥിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജയ്‌സ്വാളിന്റെ പാൻകാർഡും മറ്റു രേഖകളും ഉപയോഗിച്ച് ഓഫീസ് അസിസ്റ്റന്റായി അദ്ദേഹം പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഉടമ വൻ തട്ടിപ്പു നടത്തിയതായി പൊലീസ് കണ്ടെത്തി. ഇതിന്റെ മറവിൽ അഞ്ഞൂറു കോടിയിലേറെ രൂപ ചാർട്ടേഡ് അക്കൗണ്ടന്റും കൂട്ടരും വെളുപ്പിച്ചെടുത്തതായാ
മുംബൈ: മഹാനഗരത്തിലെ ചേരിയിൽ നിന്നെത്തി ഒരു സ്ഥാപനത്തിൽ ഓഫീസ് ബോയിയായി പ്രവർത്തിക്കുന്ന യുവാവിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. 5.4 കോടി രൂപയുടെ ആദായനികുതി കുടിശ്ശികയുണ്ടെന്ന് കാട്ടിയാണ് മുംബൈ ഭയാന്ദർ വെസ്റ്റിലെ ഗണേശ് ദേവൽ നഗർ ചേരിയിൽ താമസിക്കുന്ന രവി ജയ്‌സ്വാളിന് (32) ആദായ നികുതി വകുപ്പ് നോട്ടീസയച്ചത്. ജയ്‌സ്വാളിന്റെ പേരിൽ നാലു കമ്പനികളുണ്ടെന്നും നോട്ടീസിൽ പറഞ്ഞിരുന്നു.
തനിക്ക് കോടികളുടെ കുടിശ്ശികയുണ്ടെന്ന് കാട്ടി നോട്ടീസ് ലഭിച്ചതോടെ ആകെ പരിഭ്രമിച്ചുപോയ ജയ്‌സ്വാൾ പരാതിയുമായി നേരെ താനെ പൊലീസ് സൂപ്രണ്ട് പാട്ടീലിനെ സമീപിക്കുകയും എങ്ങനെയാണ് ഇത്തരമൊരു നോട്ടീസ് വന്നതെന്ന് അന്വേഷിക്കണമെന്ന് അഭ്യർത്ഥിക്കുകയുമായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജയ്‌സ്വാളിന്റെ പാൻകാർഡും മറ്റു രേഖകളും ഉപയോഗിച്ച് ഓഫീസ് അസിസ്റ്റന്റായി അദ്ദേഹം പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഉടമ വൻ തട്ടിപ്പു നടത്തിയതായി പൊലീസ് കണ്ടെത്തി. ഇതിന്റെ മറവിൽ അഞ്ഞൂറു കോടിയിലേറെ രൂപ ചാർട്ടേഡ് അക്കൗണ്ടന്റും കൂട്ടരും വെളുപ്പിച്ചെടുത്തതായാണ് കണ്ടെത്തിയിട്ടുള്ളത്.
യുവാവിന്റെ ആധാർ, പാൻ കാർഡ് എന്നിവ ഉപയോഗിച്ച് നാലു വ്യാജ കമ്പനികളാണ് തുടങ്ങിയിട്ടുള്ളതായും ഇതിന്റെ പേരിലുള്ള ആദായനികുതി കുടിശ്ശിക നോട്ടിസാണ് ജയ്‌സ്വാളിന് ലഭിച്ചതെന്നും പൊലീസ് കണ്ടെത്തി. നോട്ട് അസാധുവാക്കിയ ശേഷം കള്ളപ്പണം വെളുപ്പിക്കാനാണ് ഈ സ്ഥാപനങ്ങൾ തുടങ്ങിയതെന്ന് കണ്ടെത്തിയതോടെ പൊലീസ് ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
ജയ്‌സ്വാളിന്റെ ആധാർ, പാൻ കാർഡുകൾ ഉപയോഗിച്ച് ഷയാൻഷ് കോർപറേഷൻ, ജെം റെഡ്‌ടെക്, സ്റ്റേറ്റ് ഫോർഡ് ടെക്‌സ്‌റ്റൈൽസ്, പൂർവി റിയാലിറ്റി എന്നിങ്ങനെ നാലു കമ്പനികൾ തുടങ്ങിയതായാണ് കണ്ടെത്തിയതെന്ന് അന്വേഷണം നടത്തിയ ഇൻസ്‌പെക്ടർ രാജേന്ദ്ര കാംബ്‌ളെ പറഞ്ഞു.
2008ൽ ആണ് കാന്ദിവാലിയിലെ ചാർട്ടേഡ് അക്കൗണ്ടന്റ് രാജേഷ് അഗർവാളിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ ഓഫീസ് അസിസ്റ്റന്റായി ജസ്വാൾ ചേർന്നത്. ആ സമയത്ത് പാൻ, ആധാർ കാർഡുകൾ നൽകാൻ ആവശ്യപ്പെട്ടിരുന്നു. ബാങ്ക് അക്കൗണ്ട് തുടങ്ങാനായാണ് കാർഡുകൾ എന്നും ശമ്പളം അക്കൗണ്ടിലൂടെയാണ് നൽകുകയെന്നും പറഞ്ഞിരുന്നു. 2012ൽ ജയ്‌സ്വാൾ ഈ സ്ഥാപനം വിട്ട് മറ്റൊരിടത്ത് ജോലിക്ക് കയറുകയും ചെയ്തു.
ജയ്‌സ്വാൾ നൽകിയ കാർഡ് ഉപയോഗിച്ച് രാജേഷ് അഗർവാൾ (42), അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളി രാജീവ് ഗുപ്ത(30), ഇവരുടെ ജീവനക്കാരായ ജുഗ്ലേഷ് ഗുപ്ത(25), സന്തോഷ് സിങ് (32) എന്നിവർ ചേർന്ന് ജയ്‌സ്വാളിന്റെ പേരിൽ വ്യാജ കമ്പനി തുടങ്ങി പണം വെട്ടിച്ചതായാണ് കണ്ടത്തെിയത്. താനെ കോടതിയിൽ ഹാജരാക്കിയ ഇവരെ കൂടുതൽ ചോദ്യംചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുകയാണ്.
കാന്ദിവാലിയിലെ താക്കൂറിലുള്ള മില്ലെനിയം പാരഡൈസിലെ താമസക്കാരനാണ് അഗർവാൾ. ജയ്‌സ്വാളിന്റെ കാർഡുകൾ ഉപയോഗിച്ച് ഇയാൾ നോട്ടുനിരോധനം നടപ്പിലായതിനു ശേഷം രണ്ട് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വ്യാജ ഒപ്പിട്ടാണ് അക്കൗണ്ടുകൾ തുടങ്ങിയത്. ഇയാളുടെ ബിസിനസ് പാർട്ണർ ആയിരുന്ന രാജീവാണ് മുമ്പ് ജയ്‌സ്വാളിന് അഗർവാളിന്റെ കമ്പനിയിൽ ജോലി വാങ്ങിക്കൊടുത്തത്.
വ്യാജ കമ്പനികൾ തുടങ്ങാൻ ജഗ്‌ളേഷും സന്തോഷുമാണ് വ്യാജരേഖകൾ നിർമ്മിച്ചതെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് അഗർവാളിന്റെ മലാഡിലെ ഓഫീസിൽ റെയ്ഡ് നടത്തിയ പൊലീസ് കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌കും മറ്റു രേഖകളും വ്യാജ സർക്കാർ സീലുകളും കണ്ടെടുത്തിട്ടുണ്ട്. സമാനമായ രീതിയിൽ ഇവർ കള്ളപ്പണം വെളുപ്പിക്കാൻ രണ്ട് കമ്പനികൾ കൂടി തുടങ്ങിയതായും പൊലീസ് സംശയിക്കുന്നു.