- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടനാട്ടിലെ ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ റിസോർട്ട് മാത്രമണ് വലുത്; മന്ത്രിയുടെ നാട്ടുകാരനായ അംഗപരിമിതൻ പൊട്ടിപ്പൊളിഞ്ഞ വീടു നന്നാക്കാൻ ഓഫീസുകൾ കയറി ഇറങ്ങാൻ തുടങ്ങിയിട്ട് വർഷങ്ങളായി: എന്നിട്ടും മുഖം തിരിച്ച് ഉദ്യോഗസ്ഥർ
കുട്ടനാട്: മന്ത്രിയുടെ റിസോർട്ടാണോ വലുത് എന്ന് കോടതി ചോദിച്ചത് എത്ര ശരിയാണെന്ന് ഈ അംഗപരിമിതന്റെ കഥ കേട്ടാൽ ആർക്കും തോന്നും. കഴിഞ്ഞ മൂന്ന് വർഷമായി വെളിയനാട് പഞ്ചായത്ത് മാരങ്കേരിച്ചിറ വീട്ടിൽ ബേബിച്ചൻ (60) എന്ന അംഗപരിമിതനാണ് പൊട്ടിപ്പൊളിഞ്ഞ തന്റെ വീടൊന്നു പുതുക്കി പണിയുന്നതിന് വേണ്ടി ഓഫീസുകൾ കയറി ഇറങ്ങാൻ തുടങ്ങിയിട്ട്. എന്നാൽ തോമസ് ചാണ്ടിക്ക് വേണ്ടി എല്ലാ ഒത്താശകളും ചെയ്ത് നൽകിയ ഈ ഉദ്യോഗസ്ഥർ ഈ വയോധികന് മുന്നിൽ മുഖം തിരിക്കുന്ന കാഴ്‌ച്ചയാണ്. തോമസ് ചാണ്ടി താമസിക്കുന്ന അതേ കുട്ടനാട്ടിൽ തന്നെയാണ് 50 വർഷമായി ബേബിച്ചനും താമസിക്കുന്നത്. ബേബിച്ചന്റെ പിതാവിന് 1970-ൽ കുടികിടപ്പായി കിട്ടിയ ഏഴര സെന്റിലെ വീട് പൊളിച്ചുപണിയാൻ അനുമതിക്കായി ഓഫീസുകൾ കയറിയിറങ്ങുന്നത്. ഈ സ്ഥലം റവന്യു രേഖകളിൽ 'നിലം' ആയതാണു ബേബിച്ചനു കുരുക്കായത്. ഈ പിഴവ് മാറ്റിക്കിട്ടാൻ കയറിയിറങ്ങാത്ത ഓഫീസുകളില്ല. എന്നാൽ തോമസ് ചാണഅടിയുടെ നിലം നികത്തലിന് എല്ലാ ഒത്താശയും ചെയ്ത ഇതേ ഉദ്യോഗസ്ഥർ തന്നെ ബേബിച്ചൻ എത്തുമ്പോൾ നിയമത്തിന്റെ നൂലാമാലകളിൽ കു
കുട്ടനാട്: മന്ത്രിയുടെ റിസോർട്ടാണോ വലുത് എന്ന് കോടതി ചോദിച്ചത് എത്ര ശരിയാണെന്ന് ഈ അംഗപരിമിതന്റെ കഥ കേട്ടാൽ ആർക്കും തോന്നും. കഴിഞ്ഞ മൂന്ന് വർഷമായി വെളിയനാട് പഞ്ചായത്ത് മാരങ്കേരിച്ചിറ വീട്ടിൽ ബേബിച്ചൻ (60) എന്ന അംഗപരിമിതനാണ് പൊട്ടിപ്പൊളിഞ്ഞ തന്റെ വീടൊന്നു പുതുക്കി പണിയുന്നതിന് വേണ്ടി ഓഫീസുകൾ കയറി ഇറങ്ങാൻ തുടങ്ങിയിട്ട്.
എന്നാൽ തോമസ് ചാണ്ടിക്ക് വേണ്ടി എല്ലാ ഒത്താശകളും ചെയ്ത് നൽകിയ ഈ ഉദ്യോഗസ്ഥർ ഈ വയോധികന് മുന്നിൽ മുഖം തിരിക്കുന്ന കാഴ്‌ച്ചയാണ്. തോമസ് ചാണ്ടി താമസിക്കുന്ന അതേ കുട്ടനാട്ടിൽ തന്നെയാണ് 50 വർഷമായി ബേബിച്ചനും താമസിക്കുന്നത്. ബേബിച്ചന്റെ പിതാവിന് 1970-ൽ കുടികിടപ്പായി കിട്ടിയ ഏഴര സെന്റിലെ വീട് പൊളിച്ചുപണിയാൻ അനുമതിക്കായി ഓഫീസുകൾ കയറിയിറങ്ങുന്നത്.
ഈ സ്ഥലം റവന്യു രേഖകളിൽ 'നിലം' ആയതാണു ബേബിച്ചനു കുരുക്കായത്. ഈ പിഴവ് മാറ്റിക്കിട്ടാൻ കയറിയിറങ്ങാത്ത ഓഫീസുകളില്ല. എന്നാൽ തോമസ് ചാണഅടിയുടെ നിലം നികത്തലിന് എല്ലാ ഒത്താശയും ചെയ്ത ഇതേ ഉദ്യോഗസ്ഥർ തന്നെ ബേബിച്ചൻ എത്തുമ്പോൾ നിയമത്തിന്റെ നൂലാമാലകളിൽ കുരുക്കി കൈമലർത്തും.
പിതാവിനു കുടികിടപ്പായി കിട്ടിയ ഭൂമി പിന്നീട് ബേബിച്ചന്റെ പേരിൽ തീറാധാരമാക്കി. ബേബിച്ചൻ അത് ഇളയ മകന് എഴുതിക്കൊടുത്തു. മറ്റു മൂന്നു മക്കൾ മാറിത്താമസിക്കുന്നു. പത്തു വർഷം മുമ്പ് തടിമില്ലിലെ പണിക്കിടെ ബേബിച്ചന്റെ ഒരു കൈ അറ്റുപോയിരുന്നു. ഹൃദ്രോഗിയായ ഭാര്യയും മകനുമാണ് വീട്ടിലുള്ളത്. പൊട്ടിപ്പൊളിഞ്ഞ വീട് താൽക്കാലികമായി അറ്റകുറ്റപ്പണി ചെയ്താണു താമസം.