- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ ഒഐസിസി പാലക്കാട് ഫെസ്റ്റ് വി ടി ബൽറാം എം എൽ എ ഉത്ഘാടനം ചെയ്തു
ബഹ്റൈൻ ഒഐസിസി പാലക്കാട് ഫെസ്റ്റ് വി ടി ബൽറാം എം എൽ എ ഉത്ഘാടനം ചെയ്തു. നവകേരള സൃഷ്ടിക്കായ് നമുക്ക് കൈകോർക്കാം എന്ന ശീർഷകത്തിൽ ആണ് ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി പരിപാടി സംഘടിപ്പിച്ചത്.സൽമാനിയ കെ.സി.എ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പാലക്കാട് ഫെസ്റ്റ് ആദർശ രാഷ്ട്രീയത്തിന്റെ മുഖം വി.ടി ബൽറാം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ജോജി ലാസർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സൽമാനുൽ ഫാരിസ് സ്വാഗതം പറഞ്ഞു മഹാപ്രളയ കാലത്ത് കേരളത്തിലെ ദുരിത മേഖലകളിൽ ഓടിയെത്തി സേവന പ്രവർത്തനങ്ങളിൽ ജനറൽ മുഴുകിയ ബഹ്റൈനി സാമൂഹ്യ പ്രവർത്തകയും യോഗ തെറാപ്പിസ്റ്റുമായ ഫാത്തിമ അൽ മൻസൂരി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. .ബഹ്റൈനിലെ സാമൂഹ്യ ,സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു . ചടങ്ങിൽ പാലക്കാട് ജില്ലയിൽ നിന്ന് പ്രവാസ ലോകത്ത് മികവ് തെളിയിച്ച വിശിഷ്ട വ്യക്തിത്വങ്ങൾക്ക് എക്‌സലൻസ് അവാർഡുകൾ വി.ടി ബൽറാം എംഎൽഎ സമ്മാനിച്ചു.സുബൈർ ട്രേഡിങ്ങ് കമ്പനി എം.ഡി സുബൈർ(ബിസിനസ്സ്),അബ്ദുൽ ഗഫൂർ പുതുപ്പറമ്പിൽ (ഔട്ട് സ്റ്റാൻഡിങ്
ബഹ്റൈൻ ഒഐസിസി പാലക്കാട് ഫെസ്റ്റ് വി ടി ബൽറാം എം എൽ എ ഉത്ഘാടനം ചെയ്തു. നവകേരള സൃഷ്ടിക്കായ് നമുക്ക് കൈകോർക്കാം എന്ന ശീർഷകത്തിൽ ആണ് ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി പരിപാടി സംഘടിപ്പിച്ചത്.സൽമാനിയ കെ.സി.എ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പാലക്കാട് ഫെസ്റ്റ് ആദർശ രാഷ്ട്രീയത്തിന്റെ മുഖം വി.ടി ബൽറാം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ജോജി ലാസർ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി സൽമാനുൽ ഫാരിസ് സ്വാഗതം പറഞ്ഞു മഹാപ്രളയ കാലത്ത് കേരളത്തിലെ ദുരിത മേഖലകളിൽ ഓടിയെത്തി സേവന പ്രവർത്തനങ്ങളിൽ ജനറൽ മുഴുകിയ ബഹ്റൈനി സാമൂഹ്യ പ്രവർത്തകയും യോഗ തെറാപ്പിസ്റ്റുമായ ഫാത്തിമ അൽ മൻസൂരി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. .ബഹ്റൈനിലെ സാമൂഹ്യ ,സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു .
ചടങ്ങിൽ പാലക്കാട് ജില്ലയിൽ നിന്ന് പ്രവാസ ലോകത്ത് മികവ് തെളിയിച്ച വിശിഷ്ട വ്യക്തിത്വങ്ങൾക്ക് എക്‌സലൻസ് അവാർഡുകൾ വി.ടി ബൽറാം എംഎൽഎ സമ്മാനിച്ചു.സുബൈർ ട്രേഡിങ്ങ് കമ്പനി എം.ഡി സുബൈർ(ബിസിനസ്സ്),അബ്ദുൽ ഗഫൂർ പുതുപ്പറമ്പിൽ (ഔട്ട് സ്റ്റാൻഡിങ് പെർഫോമൻസ്- ബിസിനസ്സ് & ഫാഷൻ ഡിസൈനിങ്) എന്നിവരാണ് അവാർഡുകൾ ഏറ്റു വാങ്ങിയത്.
മഹാപ്രളയ ദുരന്തത്തിന് ശേഷം അതിജീവനത്തിന്റെ പാതയിൽ മുന്നോട്ട് പോവുന്ന കേരളത്തിന് കൈത്താങ്ങായി ബഹ്റൈൻ ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി പ്രളയ ബാധിതർക്ക് പ്രഖ്യാപിച്ച വീടിന്റെ ആദ്യ ഗഡു ചടങ്ങിൽ വെച്ച് വി.ടി ബൽറാം എംഎൽഎ ക്ക് കൈമാറി. നവകേരള സൃഷ്ടിക്ക് ഒരു കൈത്താങ്ങ് എന്ന പേരിലാണ് പാലക്കാട് ജില്ല കമ്മിറ്റി ഈ വീട് നിർമ്മിച്ചു നൽകുന്നത്. കെപിസിസി പ്രളയബാധിതർക്കായി പ്രഖ്യാപിച്ച 1000 വീട് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി ഈ വീട് നൽകുന്നത്.
പ്രളയത്തിൽ വീട് നഷ്ടമായ ഒരു കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുവാനുള്ള ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റിയുടെ തീരുമാനം ശ്ലാഘനീയമാണെന്ന് എംഎൽഎ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പ്രളയ ദുരന്തത്തെ ഒറ്റക്കെട്ടായി നേരിട്ട കേരള ജനത ലോകത്തിന് മാതൃകയാണ്. ഇനി കേരളത്തെ പുനർനിർമ്മിക്കേണ്ട കാലമാണ്. അതിന് മുഴുവൻ മലയാളി സമൂഹത്തിന്റെയും പിന്തുണ അദ്ദേഹം അഭ്യർത്ഥിച്ചു. പിന്തുണക്കേണ്ട സമയത്ത് പിന്തുണക്കുകയും പിഴവുകൾ ചൂണ്ടിക്കാണിക്കേണ്ട സമയത്ത് അത് പറയുകയും ചെയ്യുക എന്നത് തന്നെയാണ് ഞങ്ങളുടെ രീതിയെന്നും അദ്ദേഹം കൂട്ടി ചേർത്തു.നൂറ്റാണ്ടുകളായി നില നിൽക്കുന്ന ഇന്ത്യയുടെ പാരമ്പര്യത്തെ നില നിർത്തുക എന്നതാണ് രാജ്യം ഇന്ന് നേരിടുന്ന വെല്ലുവിളിയെന്നും എംഎൽഎ പറഞ്ഞു.
അമാദ് ഗ്രൂപ്പ് എം.ഡി പമ്പാവാസൻ നായർ, ബ്രോഡൻ കോൺട്രാക്ടിങ് കമ്പനി എം .ഡി ഡോ . കെ .എസ് മേനോൻ,ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ സിഇഒ ഹബീബ് റഹ്മാൻ,ഒഐസിസി ഗ്ലോബൽ സെക്രട്ടറി രാജു കല്ലുംപുറം,ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം,പാലക്കാട് അസോസിയേഷൻ ചീഫ് കോർഡിനേറ്റർ ജ്യോതി മേനോൻ,പാലക്കാട് ഫെസ്റ്റ് ജനറൽ കൺവീനർ നിസാർ കുന്നംകുളത്തിങ്ങൽ,കെസിഎ പ്രസിഡന്റ് സേവി മാത്തുണ്ണി എന്നിവർ സംസാരിച്ചു.
ഫ്രാൻസിസ് കൈതാരത്ത്,ഗഫൂർ കൈപ്പമംഗലം,ഒഐസിസി ഗ്ലോബൽ സെക്രട്ടറിമാരായ സന്തോഷ് കാപ്പിൽ,കെസി ഫിലിപ്പ്,ദേശീയ ജനറൽ സെക്രട്ടറിമാരായ ബോബി പാറയിൽ,ഗഫൂർ ഉണ്ണികുളം,യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം,വനിത വിഭാഗം പ്രസിഡന്റ് ഷീജ നടരാജ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.ഫെസ്റ്റിനോടനുബന്ധിച്ച് അറേബ്യൻ മെലഡീസ് കലാകാരന്മാർ അവതരിപ്പിച്ച സംഗീത വിരുന്ന് ചടങ്ങിന് മാറ്റ് കൂട്ടി.
ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി ഭാരവാഹികളായ അനസ്,സുലൈമാൻ,ഷാക്കിർ തൃത്താല,ഷഫീഖ് തൃത്താല,ഗഫൂർ തൃത്താല,രതീഷ്,സുനിൽ,ഹുസൈൻ കൈക്കുളം,വിനോദ്,നിഖിത വിനോദ് എന്നിവർചടങ്ങുകൾക്ക് നേതൃത്വം നൽകി.