- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാച്ചാജിയുടെ ഓർമയിൽ ദമ്മാം ഓഐസീസീ ബാലജനവേദി ശിശുദിനാഘോഷം
ദമ്മാം : കുട്ടികൾ നയിച്ച വ്യത്യസ്ത പരിപാടികളുമായി , ഉത്സവാന്തരീക്ഷത്തിൽ ഓ ഐ സീ സീ ബാലജനവേദി ദമ്മാം റീജണൽ കമ്മിറ്റി ശിശുദിനാഘോഷം സംഘടിപ്പിച്ചു. ദമ്മാം ബദ്ർ അൽ റാബി ഓഡിറ്റോറിയത്തിൽ നടന്ന, പൂർണമായും കുട്ടികൾ വേദിയെ നിയന്ത്രിച്ച ചടങ്ങ് ഓ ഐ സീ സീ ദമ്മാം റീജണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല ഉത്ഘാടനം ചെയ്തു. ഭാവിയുടെ സമ്പത്തായ കുട്ടികളിലൂടെ നല്ല സമൂഹത്തെ വാർത്തെടുക്കുന്നതിനായി നെഹ്‌റുവിയൻ ദർശനങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഒറ്റക്കെട്ടായി മുന്നേറണമെന്ന് അദ്ദേഹം ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു . ഭാരതത്തിന്റെ സംസ്‌കാരവും ചരിത്രവും മാറ്റിമറിക്കാനുള്ള ഭരണകൂട ശ്രമങ്ങളെ ഇല്ലാതാക്കാൻ , ചരിത്രബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കേണ്ടത് അത്യാവശ്യമാണ് . അതിനായി മാതാപിതാക്കൾ കൃത്യമായ ബോധവൽക്കണം കുഞ്ഞുങ്ങൾക്ക് നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓ ഐ സീ സീ സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് പി എം നജീബ് ശിശുദിന സന്ദേശം നൽകി . സഫുവാന സിയാദ് അദ്ധ്യക്ഷ ആയിരുന്നു. റീജണൽ ബാലജനവേദി കൺവീനർ അൻസാർ ആദിക്കാട്, ബാലജനവേദി അംഗങ്ങളായ ആര്യ അ
ദമ്മാം : കുട്ടികൾ നയിച്ച വ്യത്യസ്ത പരിപാടികളുമായി , ഉത്സവാന്തരീക്ഷത്തിൽ ഓ ഐ സീ സീ ബാലജനവേദി ദമ്മാം റീജണൽ കമ്മിറ്റി ശിശുദിനാഘോഷം സംഘടിപ്പിച്ചു. ദമ്മാം ബദ്ർ അൽ റാബി ഓഡിറ്റോറിയത്തിൽ നടന്ന, പൂർണമായും കുട്ടികൾ വേദിയെ നിയന്ത്രിച്ച ചടങ്ങ് ഓ ഐ സീ സീ ദമ്മാം റീജണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല ഉത്ഘാടനം ചെയ്തു.
ഭാവിയുടെ സമ്പത്തായ കുട്ടികളിലൂടെ നല്ല സമൂഹത്തെ വാർത്തെടുക്കുന്നതിനായി നെഹ്‌റുവിയൻ ദർശനങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഒറ്റക്കെട്ടായി മുന്നേറണമെന്ന് അദ്ദേഹം ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു . ഭാരതത്തിന്റെ സംസ്‌കാരവും ചരിത്രവും മാറ്റിമറിക്കാനുള്ള ഭരണകൂട ശ്രമങ്ങളെ ഇല്ലാതാക്കാൻ , ചരിത്രബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കേണ്ടത് അത്യാവശ്യമാണ് . അതിനായി മാതാപിതാക്കൾ കൃത്യമായ ബോധവൽക്കണം കുഞ്ഞുങ്ങൾക്ക് നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓ ഐ സീ സീ സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് പി എം നജീബ് ശിശുദിന സന്ദേശം നൽകി .
സഫുവാന സിയാദ് അദ്ധ്യക്ഷ ആയിരുന്നു. റീജണൽ ബാലജനവേദി കൺവീനർ അൻസാർ ആദിക്കാട്, ബാലജനവേദി അംഗങ്ങളായ ആര്യ അരവിന്ദ് , മുഹമ്മദ് സഫാൻ , അമൃതാ സന്തോഷ്, അജ്മൽ നവാസ് , അഭിനയ നാരായണൻകുട്ടി , റീമ രാജീവ് , ഹാദി മുഹമ്മദ്, ഷാമിത് ഗഫൂർ , അശ്വതി സന്തോഷ്, സായന്ത് കൃഷ്ണ, സഫുവാന സിറാജ്, ദേവനാഥ് മന്മഥൻ , ആദിത്യൻ , നിരഞ്ജൻ ബിൻസ് , അൽസാബിത് , മുഹമ്മദ് അൻസാർ എന്നിവർ ആശംസകൾ അർപ്പിച്ചു. മെറിൽ തോമസ് സ്വാഗതവും ആദിത്യ ശാംപ്രകാശ് നന്ദിയും പറഞ്ഞു .
കുട്ടികളുടെ വ്യത്യസ്ഥമായ കലാസാംസ്‌കാരിക പരിപാടികൾ ചടങ്ങിനെ സമ്പന്നമാക്കി. ' ഒരച്ഛൻ മകൾക്കയച്ച ' കത്തുകളുടെ ആവിഷ്‌കരണം അനുഭവേദ്യമായി . അൻപതിലധികം കുട്ടികൾ പങ്കെടുത്ത ചെറു ശിശുദിന റാലയിൽ , കുട്ടികളുടെ ചാച്ചാജി ആയി വന്ന ആദിത്യ ശാംപ്രകാശ് സദസുമായി സംവദിച്ചു. ചെറു കവയത്രി സൈന സിറാജിനെ സദസ്സിനു പരിചയപ്പെടുത്തി .
ഷിഹാബ് കായംകുളം, തോമസ് തൈപ്പറമ്പിൽ , അബ്ബാസ് തറയിൽ , ഹമീദ് കാണിച്ചാട്ടിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഗ്ലോബൽ വൈസ് പ്രസിഡണ്ട് അഹമ്മദ് പുളിക്കൻ , നാഷണൽ കമ്മിറ്റി ഭാരവാഹികൾ ആയ രമേശ് പാലക്കാട് , സിറാജ് പുറക്കാട് , റീജണൽ ഭാരവാഹികൾ ആയ ചന്ദ്ര മോഹൻ , സുരേഷ് കുന്നം , റഫീഖ് കൂട്ടിലങ്ങാടി, സകീർ ഹുസ്സയിൻ , സുമേഷ് പാലക്കാട് , യൂത്ത് വിങ് പ്രസിഡണ്ട് നബീൽ നെയ്തല്ലൂർ , വനിതാവേദി പ്രസിഡണ്ട് സിന്ധു ബിനു വിവിധ ജില്ലാ, ഏരിയ , യൂത്ത് വിങ് , വനിതാവേദി , ഭാരവാഹികൾ സന്നിഹിതരായിരുന്നു.