- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ മോചനം; ആന്ധ്രപാർക്കിൽ കഴിഞ്ഞിരുന്ന മലയാളി ഇന്ന് നാട്ടിലെത്തും; കൈത്താങ്ങായത് ഒഐസിസി
ദമ്മാം: കഴിഞ്ഞ നാലു മാസക്കാലമായി പാസ്‌പോർട്ടോ മറ്റു യാത്രാരേഖകളോ ഇല്ലാതെ ദമാം സീക്കോ ബിൽഡിങ്ങിനു സമീപമുള്ള ആന്ധ്രാ പാർക്കിൽ കഴിഞ്ഞിരുന്ന മലയാളിയെ ഓ ഐ സി സി ദമ്മാം റീജിണൽ കമ്മറ്റി ജീവകാരുണ്യ വിഭാഗം നാട്ടിലെത്തിച്ചു. കൊട്ടാരക്കര പൂവറ്റൂർ വെസ്റ്റ്, മാവടി ഓമന നിവാസിൽ ഷിബു സുരേന്ദ്രൻ ആണ് ഓ ഐ സി സി ജീവകാരുണ്യ വിഭാഗം കൺവീനർ നിസാർ മാന്ന
ദമ്മാം: കഴിഞ്ഞ നാലു മാസക്കാലമായി പാസ്‌പോർട്ടോ മറ്റു യാത്രാരേഖകളോ ഇല്ലാതെ ദമാം സീക്കോ ബിൽഡിങ്ങിനു സമീപമുള്ള ആന്ധ്രാ പാർക്കിൽ കഴിഞ്ഞിരുന്ന മലയാളിയെ ഓ ഐ സി സി ദമ്മാം റീജിണൽ കമ്മറ്റി ജീവകാരുണ്യ വിഭാഗം നാട്ടിലെത്തിച്ചു. കൊട്ടാരക്കര പൂവറ്റൂർ വെസ്റ്റ്, മാവടി ഓമന നിവാസിൽ ഷിബു സുരേന്ദ്രൻ ആണ് ഓ ഐ സി സി ജീവകാരുണ്യ വിഭാഗം കൺവീനർ നിസാർ മാന്നാർ ന്റെ ഇടപെടൽ മൂലം നാട്ടിലെത്തിയത്.
കഴിഞ്ഞ മൂന്നര വർഷമായി ദമ്മാമിൽ ജോലി ചെയ്തു വന്നിരുന്ന ഷിബു ഒന്നേ മുക്കാൽ ലക്ഷം രൂപയോളം നൽകിയാണ് വിസ തരപ്പെടുത്തിയത്. ബുറൈദ വിസയിൽ എത്തിയ ഷിബു ഇന്നുവരെ സ്‌പോൺസറിനെ നേരിൽ കണ്ടിട്ടില്ല . മലയാളിയായ ഒരു ഏജന്റ് ഇഖാമ പുതുക്കി നൽകാം എന്ന് പറഞ്ഞു നാലായിരം റിയാൽ വാങ്ങിക്കുകയും ഇഖാമ ആവിശ്യപെട്ടപ്പോൾ വീണ്ടും അയ്യായിരം റിയാൽ കൂടി നൽകണം എന്ന് ആവിശ്യപെടുകയും ചെയ്തു. രൂപ നൽകാൻ കഴിയാത്തതിനാൽ പിന്നീട് ഏജന്റ് ടെലഫോൺ വിളിച്ചാൽ പോലും എടുക്കാത്ത അവസ്ഥയിൽ ആയിരുന്നു. പാസ്‌പോർട്ടോ ഇഖാമ യോ ഇല്ലാതിരുന്ന ഷിബു കുമാറിന് ജോലി നൽകുവാനോ കൂടെ താമസിപ്പിക്കുവാനോ ആരും തയ്യാറായില്ല.
ഭക്ഷണം പോലും കഴിക്കാതെ കഴിഞ്ഞ ഏതാനും മാസങ്ങൾ പല കെട്ടിടങ്ങളുടെയും ടെറസിലും, ആന്ധ്രാ പാർക്കിലുമായി കഴിഞ്ഞു വന്നിരുന്ന ഈ മലയാളിയെക്കുറിച്ചു കേട്ടറിഞ്ഞ ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി ജീവകാരുണ്യ വിഭാഗം കൺ വീനർ നിസ്സാർ മാന്നാർ ഷിബുവിനെ കണ്ടെത്തുകയും ഭക്ഷണവും താമസ സൗകര്യവും നൽകി സംരക്ഷിക്കുകയുമായിരുന്നു.
നാട്ടിലേക്ക് പോകുന്നതിനുള്ള യാത്രാ രേഖകൾ ശരിയാക്കുന്നതിനുള്ള ശ്രമം നടത്തുമ്പോഴാണ് സ്‌പോൺസർ ഹുറൂബ് ആക്കിയിട്ടുള്ള വിവരം അറിയുന്നത് , ബുറൈദ യിലുള്ള സ്‌പോണ്‌സർ മായി നിസ്സാർ ബന്ധപെടുകയും ഷിബുവിന്റെ പേരിൽ മറ്റ്‌കേസുകൾ ഒന്നും നിലവിൽ ഇല്ലെന്നും നാട്ടിലേക്ക് പോകുന്നതിനു മറ്റ് തടസ്സങ്ങൾ ഇല്ലെന്നുമുള്ള രേഖകൾ ശരിയാക്കി ദമ്മാം ഡീ പോർട്ടെഷൻ സെല്ലിൽ എത്തിക്കയും എംബസ്സിയിൽ നിന്നും ഔട്ട് പാസ് ഉൾപ്പെടെയുള്ള യാത്രാ രേഖകൾ ശരിയാക്കുകയും ചെയ്തു. യാത്രാ രേഖകൾ ശരിയാക്കി നാട്ടിലേക്ക് പോകുന്ന ഷിബു സുരേന്ദ്രനു ഓ ഐ സി സി ജീവകാരുണ്യ വിഭാഗം വിമാന ടിക്കറ്റും നൽകി.
ഇന്ന് ദമ്മാം തിരുവനന്തപുരം ജെറ്റ് എയർ വിമാനത്തിൽ ഷിബു നാട്ടിലേക്കു മടങ്ങും. ഇത് രണ്ടാം തവണയാണ് ഷിബു സൗദിയിൽ എത്തി കബളിപ്പിക്കപെടുന്നത് .മുൻപ് ഒരു വർഷക്കാലം ദമാമിൽ ജോലി നോക്കിയിരുന്നു. അന്ന് സ്‌പോൺസാറിന്റെ ശല്യം സഹിക്ക വയ്യാതെയാണ് ജോലി മതിയാക്കി നാട്ടിൽ പോയത്.
ഷിബു വിനെ നാട്ടിൽ എത്തിക്കാൻ സഹായിക്കണം എന്നഭ്യർത്തിച്ച് കൊണ്ട് പിതാവ് പ്രവാസികാര്യ വകുപ്പ് മന്ത്രി, കെ സി ജോസഫിനും , നോർക്ക സെല്ലിനും പരാതി നല്കിയിരുന്നു.മന്ത്രി കെസി ജോസഫ് എംബസ്സിയുമായും ഓ ഐ സി സി നേതാക്കളുമായും ഈ വിഷയത്തിൽ ബന്ധപെട്ടിരുന്നു. നാട്ടിലേക്ക് പോകുന്നതിനുള്ള യാത്ര രേഖകളും ടിക്കറ്റും ഓ ഐ സി സി ദമാം റീജിണൽ കമ്മറ്റി പ്രസിഡണ്ട് ബിജു കല്ലുമല ഷിബു വിനു കൈമാറി.
ജീവകാരുണ്യ വിഭാഗം കൺവീനർ നിസ്സാർ മാന്നാർ , ഓ ഐ സി സി നേതാക്കളായ ഹനീഫ് റാവുത്തർ , റഫീക്ക് കൂട്ടിലങ്ങാടി , സക്കീർ ഹുസൈൻ , മമ്മൂട്ടി പട്ടാമ്പി , അസാബു ഹുസൈൻ , സാദിക്ക് തുടങ്ങിയവരും സന്നിഹിതരായിരുന്നു . ജീവ കാരുണ്യ മേഖലയിൽ ഓ ഐ സി സി ജീവകാരുണ്യ വിഭാഗം ശക്തമായ ഇടപെടലുകൾ നടത്തുമെന്നും ജീവകാരുണ്യ മേഖലക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്നും ഓ ഐ സി സി ദമ്മാം റീജിണൽ പ്രസിഡണ്ട് ബിജു കല്ലുമല ജീവകാരുണ്യ വിഭാഗം കൺവീനർ നിസ്സാർ മാന്നാർ എന്നിവർ പറഞ്ഞു. ഇതിനായി ഓ ഐ സി സി ജില്ലാ തലത്തിൽ ജീവകാരുണ്യ സെല്ലുകൾ തുടങ്ങുമെന്നും ഓ ഐ സി സി ദമ്മാം റീജിണൽ കമ്മറ്റി നേതാക്കൾ അറിയിച്ചു .