ദമ്മാം: ഓ ഐ സി സി ദമ്മാം റീജിനൽ കമ്മിറ്റി സഹായത്തിൽ ഒരു മലയാളി കൂടെ നാടണഞ്ഞു. പുനലൂർ വാലകോട് നൂർജഹാൻ മൻസിലിൽ അൻസാർ സലാഹുദീൻ(44) ആണ് ഒ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി സഹായത്തോടെ നാട്ടിലേക്ക് മടങ്ങിയത്. എട്ടു വർഷമായി സൗദിയിൽ ജോലി നോക്കിയിരുന്ന അൻസാർ മൂന്നര വർഷമായി ദമാമിൽ ആയിരുന്നു.

ഒന്നര വർഷമായി ഹുറൂബിൽ കഴിഞ്ഞിരുന്ന അൻസാർ പല മലയാളികളുടെയും സഹായത്തിൽ ആണ് കഴിഞ്ഞിരുന്നത്. ഒട്ടേറെ രോഗങ്ങൾക്ക് അടിമയായിരുന്നു. നടക്കുന്നതിനും ബുദ്ധി മുട്ടുണ്ടായിരുന്നു. നാട്ടിൽ പ്രായം ചെന്ന ഉമ്മയും ബാപ്പയും ഭാര്യയും രണ്ടു കുട്ടികളും ഉള്ള അൻസാർ വാടക വീട്ടിൽ ആണ് കഴിയുന്നത്. സ്വന്തമായി ഒരു വീട് എന്നാ സ്വപ്നം പൂർത്തീകരിക്കാൻ ആണ് പ്രവാസ ജീവിതം തിരെഞ്ഞെടുത്തത്.

നിതഖാതുമായി ബന്ധപ്പെട്ടു ദമ്മാമിലെ ഒരു ലിമോസിൻ കമ്പനി നടത്തുന്ന സൗദിയുടെ പൗരന്റെ പേരിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റിയ അൻസാർ നെ സൗദി ലൈസൻസ് എടുത്ത് നൽകാൻ തയ്യാറാകാതെ ഇൻഷുറൻസ് പോലും ഇല്ലാത്ത വാഹനം ഓടിക്കാൻ നിർബന്ധിക്കുകയായിരുന്നു. ഇതിനു വിസമ്മതിച്ച പ്പോൾ കയ്യിൽ ഉണ്ടായിരുന്ന ഇന്ത്യൻ ലൈസൻസ്, പേഴ്‌സ് എന്നിവ പിടിച്ചു വാങ്ങി റൂമിൽ അടക്കുകയായിരുന്നു.ആറായിരം റിയാൽ സൗദി പൗരൻ വാങ്ങിയിരുന്നു.

അവിടെ നിന്നും രക്ഷപെട്ടു ദമാമിൽ പലയിടങ്ങളിൽ ആയി അലഞ്ഞു നടന്ന അൻസാർ ഓ ഐ സി സി ജീവ കാരുണ്യ വിഭാഗം കൺ വീനർ നിസ്സാർ മാന്നാർ നെ ബന്ധപെടുകയും നിസാർ ഇന്ധ്യൻ എംബസ്സിയിൽ നിന്നും ഔട്ട് പാസ് വാങ്ങി നിയമപരമായ രേഖകൾ ശരിയാക്കി അൻസാർ നെ നാട്ടിൽ അയക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുക യായിരുന്നു.നാട്ടിലേക്ക് മടങ്ങിയ അൻസാറിനു ഓ ഐ സി സി ജീവകാരുണ്യ വിഭാഗം യാത്ര ടിക്കറ്റ് നൽകി. ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല ഓ ഐ സി സി ജീവ കാരുണ്യ വിഭാഗം കൺവീനർ നിസാർ മാന്നാർ, ജനറൽ സെക്രെട്ടറി ഇ കെ സലിം എന്നിവരുടെ സാന്നിധ്യത്തിൽ ടിക്കറ്റും യാത്ര രേഖകളും കൈമാറി, ദമ്മാം തിരുവനന്തപുരം എമിറേറ്റസ് വിമാനത്തിൽ നിസ്സാർ നാട്ടിലേക്ക് മടങ്ങി.