ദമ്മാം: അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ ശബരിനാഥ് നേടിയ മികച്ച വിജയം ഉമ്മൻ ചാണ്ടി യുടെ നേതൃത്വത്തിൽ ഉള്ള യുഡിഎഫ് സർക്കാരിന്റെ മികച്ച ഭരണത്തിനും വികസന തുടർച്ചക്കും ഉള്ള അംഗീകാരം ആണെന്ന് ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.

ബാർ മുതലാളിമാരെയും ചില ദുർനടപ്പു കാരെയും കൂട്ടുപിടിച്ചുകൊണ്ട് ഇടതു പക്ഷം നടത്തിയ അപവാദ പ്രചാരണങ്ങൾ ജനങ്ങൾ തള്ളികളഞ്ഞു .സമീപ കാല കേരള ചരിത്രത്തിൽ വിപ്ലവകരമായ വികസനം നടത്തിയ ഉമ്മൻ ചാണ്ടി സർക്കാർ നിലനിൽക്കാൻ കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ് ശബരിനാദിന്റെ മികച്ച വിജയം എന്നും ഓ ഐ സി സി റീജിണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല, ജനറൽ സെക്രെട്ടറി ഇ കെ സലിം , തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് നൈസാം നഗരൂർ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു

.പരാജയങ്ങളിൽ നിന്നൊന്നും പാഠം പഠിക്കാൻ ഇടതുമുന്നണി തയ്യാറാകുന്നില്ല , അനുദിനം മുങ്ങുന്ന കപ്പലായി ഇടതു മുന്നണി മാറുന്നു. പല ഘടക കക്ഷികളും അതിൽ നിന്നും രക്ഷപെടാനുള്ള ശ്രമത്തിൽ ആണ്. സി പി എം നേതാക്കളുടെ അഹങ്കാരത്തിനും കൊലപാതക രാഷ്ട്രീയത്തിനും എതിരായി അരുവിക്കരയിലെ ജനങ്ങൾ വിധി എഴുതി. കേരള രാഷ്ട്രീയത്തിലെ വെറുക്കപെട്ടവനായി വി എസ അച്യുതാനന്ദൻ മാറുന്ന കാലം വിദൂരം അല്ലാ, തിരെഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളിൽ എല്ലാം ഇക്കിളിപെടുത്തുന്ന പൈങ്കിളി നോവലുകൾ അച്ചടിക്കുന്ന മഞ്ഞപത്രങ്ങളെ പോലെയാണ് വി എസ സംസാരിച്ചത്. വി എസിന്റെ കോമാളി പ്രസംഗങ്ങൾ കേൾക്കാൻ തടിച്ചു കൂടിയവരെയെല്ലാം വോട്ടായി കണ്ട വിഡ്ഢിയായ നേതാവാണ് അദേഹംമെന്നും ആർ ബാലകൃഷ്ണ പിള്ള , ഗണേശ് കുമാർ , പി സി ജോർജ് എന്നിവരുടെ പിന്തുണയോടെ വോട്ടു ചോദിച്ച വി എസ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണം എന്നും ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി അവിശ്യപെട്ടു.

അരുവിക്കര യിൽ പ്രചാരണത്തിന് ചുക്കാൻ പിടിച്ച പിണറായി വിജയന്റെ കഴിവുകേടു ഒരിക്കൽ കൂടി വ്യക്തമാക്കപെട്ടു . ഇനിയുള്ള ദിവസങ്ങൾ സി പി എം ൽ അഭ്യന്തര കലാപങ്ങളുടെ ദിനങ്ങൾ ആണ്, തിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തൽ ആണെന്ന് മുൻകൂട്ടി പ്രക്യാപിച്ചു പ്രചാരണത്തിന് നേതൃത്വം നൽകി മികച്ച വിജയം സമ്മാനിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി , കെ പി സി സി പ്രസിഡണ്ട് വി എം സുധീരൻ , പ്രചാരണത്തിന് ചുക്കാൻ പിടിച്ച അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെ പി സി സി നേതാക്കൾ , പോഷക സംഘടന നേതാക്കൾ എന്നിവരെ അനുമോദിക്കുന്നതായും ഓ ഐ സി സി നേതാക്കളായ ബിജു കല്ലുമല, ഇ കെ സലിം , നൈസാം നഗരൂർ എന്നിവർ പറഞ്ഞു.

യു ഡി എഫ് സ്ഥാനാർത്ഥിക്ക് മികച്ച വിജയം സമ്മാനിച്ച അരുവിക്കരയിലെ ജനങ്ങൾക്ക് നന്ദി പറയുന്നതായും ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. അരുവിക്കര വിജയം പങ്കിടുവാനായി ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം ദമ്മാം ബദർ അൽ റാബി ഹാളിൽ സൗഹൃദ സംഗമം സംഘടിപ്പിക്കുമെന്ന് ഓ ഐ സി സി റീജിണൽ പ്രസിഡണ്ട് ബിജു കല്ലുമല അറിയിച്ചു .