- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടതു മുന്നണി ജനവിധി മാനിക്കണം; ആക്രമ രാഷ്ട്രീയവും അപവാദ പ്രചാരണവും നിർത്തണം; ഓഐസിസി ദമ്മാം റീജിണൽ കമ്മിറ്റി
ദമ്മാം: അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് പ്രവർത്തന ശൈലിയിൽ മാറ്റങ്ങൾ വരുത്താൻ ഇടതു മുന്നണി തയ്യാറാകണമെന്ന് ഓഐസിസി ദമ്മാം റീജിണൽ കമ്മിറ്റി അരുവിക്കര ഉപതിരഞ്ഞെടുപ്പ് വിജയം വിലയിരുത്താൻ ചേർന്ന സൗഹൃദ സമ്മേളനം ആവിശ്യപെട്ടു. യു ഡി എഫ് സർക്കാരിനെതിരെ നിരന്തരം നടത്തുന്ന അപവാദ പ്രചാരണവും നേതാകളെ വ്യക്തി ഹത്യ നടത
ദമ്മാം: അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് പ്രവർത്തന ശൈലിയിൽ മാറ്റങ്ങൾ വരുത്താൻ ഇടതു മുന്നണി തയ്യാറാകണമെന്ന് ഓഐസിസി ദമ്മാം റീജിണൽ കമ്മിറ്റി അരുവിക്കര ഉപതിരഞ്ഞെടുപ്പ് വിജയം വിലയിരുത്താൻ ചേർന്ന സൗഹൃദ സമ്മേളനം ആവിശ്യപെട്ടു.
യു ഡി എഫ് സർക്കാരിനെതിരെ നിരന്തരം നടത്തുന്ന അപവാദ പ്രചാരണവും നേതാകളെ വ്യക്തി ഹത്യ നടത്തുന്ന ബ്ലാക്ക് മെയിൽ രാഷ്ട്രീയവും കേരളത്തിലെ ജനങ്ങൾ തിരിച്ചറിഞ്ഞു എന്നതിന് തെളിവാണ് അരുവിക്കര ഉപതിരെഞ്ഞെടുപ്പ് ഫലം എന്ന് സമ്മേളനം അഭിപ്രായപെട്ടു.
ബാർ മുതലാളിമാരെയും സരിതയും കൂട്ടു പിടിച്ചു കൊണ്ട് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടത്തിയവർക്ക് ജനങ്ങൾ ബാലറ്റിലൂടെ മറുപടി നൽകി.
കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് കൊണ്ട് ഇടതു മുന്നണിക്ക് നേതൃത്വം നൽകുന്ന സി പി എം മാറിയില്ലെങ്കിൽ ബംഗാളിലെ അവസ്ഥ കേരളത്തിലും സംഭവിക്കും. വ്യക്തി വൈരാഗ്യവും അസൂയ യുമുള്ള നേതാവായി വി എസ് അച്ചുതാനന്ദൻ അധപ്പതിച്ചു. തിരെഞ്ഞെടുപ്പ് പ്രചാരണത്തിനു നേതൃത്വം നൽകിയ പിണറായി വിജയൻ ഒരിക്കൽ കൂടി പരാജയമാണെന്ന് തെളിഞ്ഞു.ജനകീയ നേതാവായ ഉമ്മൻ ചാണ്ടി നടത്തുന്ന വികസന പ്രവർത്തങ്ങൾക്കും. യു ഡി എഫ് സർക്കാരിന്റെ ജനക്ഷേമ പദ്ദതികൾക്കുമുള്ള അംഗീകാരമാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി അഭിപ്രായപെട്ടു.
തിരഞ്ഞെടുപ്പ് പ്രചരണം ഏറ്റെടുത്ത മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ പി സി സി പ്രസിഡണ്ട് വി എം സുധീരൻ, അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരെ യോഗം അഭിനന്ദിച്ചു. ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ശബരീനാഥി നെ യോഗം അഭിനന്ദിച്ചു. സി പി എംന്റെ ആക്രമ രാഷ്ട്രീയ ത്തിന് ജനാധിപത്യ രീതിയിൽ മറുപടി നൽകിയ അരുവിക്കരയിലെ ജനങ്ങളോട് ഓ ഐ സി സി നന്ദി അറിയിച്ചു.
ദമ്മാം ബദർ അൽ റാബി ഓഡിറ്റോറിയത്തിൽ ചേർന്ന സൗഹൃദ സദസ്സിൽ റീജിണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല അധ്യക്ഷത വഹിച്ചു.ഓ ഐ സി സി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് പി എം നജീബ് സമ്മേളനം ഉത്ഘാടനം ചെയ്തു. അഹമദ് പുളിക്കൽ, സി .അബ്ദുൾ ഹമീദ്, അഡ്വ. കെ വൈ സുധീന്ദ്രൻ, ഇ കെ സലിം , മിനി ജോയ് എന്നിവർ ആശംസകൾ നേർന്നു. അഡ്വ നൈസാം നഗരൂർ സ്വാഗതവും, ചന്ദ്ര മോഹൻ നന്ദിയും പറഞ്ഞു.