- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബ്ദുൾകലാം യുവതലമുറക്ക് പ്രതീക്ഷയുടെ അഗ്നിച്ചിറകുകൾ നൽകിയ ഗുരുനാഥൻ; ഒഐസിസി ദമ്മാം റീജിണൽ കമ്മിറ്റി
ദമ്മാം: പുത്തൻ തലമുറയെ സ്വപ്നം കാണാനും അവ പ്രാബല്യത്തിൽ വരുത്തുവാനും പഠിപ്പിച്ച ഗുരുനാഥൻ ആയിരുന്നു എ പി ജെ അബ്ദുൾ കലാം എന്ന് ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. പ്രതികൂല സാഹചര്യങ്ങളെ തനിക്കനുകൂലമാക്കി മാറ്റി ഇന്ത്യൻ രാഷ്ട്രപതി പദത്തിൽ എത്തിച്ചേരുവാനും, ശാസ്ത്ര സാങ്കേതിക മേഖലക്ക് വിലപ്പെട്ട സംഭാവന
ദമ്മാം: പുത്തൻ തലമുറയെ സ്വപ്നം കാണാനും അവ പ്രാബല്യത്തിൽ വരുത്തുവാനും പഠിപ്പിച്ച ഗുരുനാഥൻ ആയിരുന്നു എ പി ജെ അബ്ദുൾ കലാം എന്ന് ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. പ്രതികൂല സാഹചര്യങ്ങളെ തനിക്കനുകൂലമാക്കി മാറ്റി
ഇന്ത്യൻ രാഷ്ട്രപതി പദത്തിൽ എത്തിച്ചേരുവാനും, ശാസ്ത്ര സാങ്കേതിക മേഖലക്ക് വിലപ്പെട്ട സംഭാവനകൾ നൽകാനും അദ്ദേഹത്തിനു കഴിഞ്ഞത് കഠിനമായ പരിശ്രമം കൊണ്ടും നിശ്ചയദാർട്യം കൊണ്ടുമാണ്. വരുംതലമുറക്ക് മാതൃകയാക്കുവാനും പഠന വിഷയം ആക്കുവാനും കഴിയുന്നതാണ് അബ്ദുൾ കലാമിന്റെ ജീവിതം എന്ന് ഓ ഐ സി സി അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു.
ഇന്ത്യൻ രാഷ്ട്രപതിയായിരിക്കുമ്പോഴും ജീവിതത്തിൽ അദ്ദേഹം പുലർത്തിയ ലളിത ജീവിതം എല്ലാ ഭരണാധികാരികളും മാതൃകയാക്കണം . കലാമിന്റെ ജീവിതവും അദേഹം നൽകിയ സന്ദേശങ്ങളും പഠന വിഷയമാക്കി വരും തലമുറയെ പഠിപ്പിക്കണം. ഇന്ത്യൻ മതേതരത്വത്തിന്റെ ജീവിക്കുന്ന മാതൃകയായിരുന്നു ഡോ. എ പി ജെ അബ്ദുൾ കലാം എന്ന് ഓ ഐ സി സി അനുശോചന സന്ദേശത്തിൽ പറഞ്ഞു .
ദമ്മാം ബദർ അൽ റാബി ഓഡിറ്റോറിയത്തിൽ ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനത്തിൽ ജനറൽ സെക്രെട്ടറി ഇ കെ സലിം അനുശോചന പ്രമേയം അവതരിപ്പിച്ചു.
ഓ ഐ സി സി നാഷണൽ കമ്മിറ്റി ജനറൽ സെക്രെട്ടറി കെ വൈ സുധീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ഓ ഐ സി സി ജുബൈൽ ഏരിയ കമ്മിറ്റി പ്രസിഡണ്ട് പി വി ആന്റണി തയ്യാറാക്കിയ അബ്ദുൾ കലാമിന്റെ ജീവിത മുഹുർത്തങ്ങൾ കോർത്തിണക്കിയ ഡോക്കുമെണ്ടറി ചടങ്ങിൽ പ്രദർശിപ്പിച്ചു.റോയ് ശാസ്താംകോട്ട സ്വാഗതവും റഫീക്ക് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു . രമേശ് പാലക്കാട്ട്, സുരേഷ് ഭാരതി, ജോളി ഈശോ , ചന്ദ്ര മോഹൻ , നബീൽ നയ്തല്ലൂർ, സഫിയ അബ്ബാസ്, മിനി ജോയ്, സന്തോഷ്, ലാൽ അമീൻ, സുരേഷ് റാവുത്തർ , ബാബു സലാം, ജോയ് കുട്ടി വള്ളിക്കോട്ട്,ഹമീദ് കാണിച്ചാട്ടിൽ,ഹമീദ് മരക്കാശേരിൽ, ആൻസ്ടിൻ ,മുഹമ്മദ് പോക്‌സൻ , സക്കീർ പറമ്പിൽ ,ജോണി മഞ്ഞപ്പ്ര ,അബ്ബാസ് തറയിൽ ,തുടങ്ങിയവർ വിവിധ ജില്ലാ ഏരിയ കമ്മറ്റികളെ പ്രതിനിധീകരിച്ചു അനുശോചന പ്രസംഗങ്ങൾ നടത്തി .സുരേഷ് കുന്നം, ബൈജു, സുമേഷ് പാലക്കാട് എന്നിവർ ചടങ്ങിനു നേതൃത്വം നൽകി.