ഐസിസി ദമ്മാം റീജിണൽ കമ്മിറ്റി സംസ്ഥാന തലത്തിൽ എല്ലാ ജില്ലയിലുമുള്ള കോൺഗ്രസ് നേതൃത്വം നൽകുന്ന മികച്ച ഗ്രാമ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്തുകൾക്കും പ്രസിഡണ്ട് മാർക്കുമുള്ള ആലപ്പുഴ ജില്ലയിലെ അവാർഡുകൾ പ്രഖ്യാപിച്ചു .

മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബബിത ജയൻ ആണ് മികച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്. തഴക്കര പഞ്ചായത്ത് പ്രസിഡണ്ട് കോശി എം കോശി ആണ് മികച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് . സർക്കാർ ഫണ്ടുകളുടെ പരിപൂർണ്ണ വിനിയോഗവും ജനക്ഷേമ പദ്ദതികളുടെ ആവിഷ്‌ക്കാരവും നടത്തിപ്പും ആണ് ഇരുവരെയും അവാർഡിന് അർഹരാക്കിയത്.

നിരവധി സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ ബ്ലോക്ക് പഞ്ചായത്ത് ആണ് മുതുകുളം. പ്രധാന മന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ വിളിച്ചു ചേർത്ത തദ്ദേശ ഭരണ സമിതി പ്രതിനിധി കളുടെ യോഗത്തിൽ കേരളത്തിൽ നിന്നും പങ്കെടുക്കുവാനും സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സ്വരാജ് ട്രോഫി അടക്കം നിരവധി അംഗീകാരങ്ങൾ മുതുകുളം ബ്ലോക്ക് പഞ്ചായത്തിനു നേടികൊടുക്കുവാനും ബബിത ജയന്റെ നേതൃത്വത്തിനു കഴിഞ്ഞിട്ടുണ്ട്.

കേരളത്തിൽ ആദ്യമായി പ്രസിഡണ്ടിന്റെ ദുരിതാശ്വാസ ഫണ്ട് ഏർപ്പെടുത്തുകയും , ജൈവ കൃഷി പ്രചാരണം ,കുടി വെള്ളപാർപ്പിട പദ്ധതികൾ അവശത അനുഭവിക്കുന നിരാലംബരായ പെൻഷൻ പദ്ദതികൾ എന്നിവ വിജയകരമായി നടപ്പിലാക്കിയ മാതൃക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആണ് കോശി എം കോശി.

കാഷ് അവാർഡും പ്രശസ്തി പത്രവും അടങ്ങിയ ഓ ഐ സി സി അവാർഡ് ഏഴാം തീയതി തഴക്കര നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. ഓ ഐ സി സി ആലപ്പുഴ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ടും റീജിണൽ കമ്മിറ്റി ജീവകാരുണ്യ വിഭാഗം കൺവീനർമായ നിസ്സാർ മാന്നാർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഡിസിസി പ്രസിഡണ്ട് എ എ ഷുക്കൂർ, ഓ ഐ സി സി ചുമതയുള്ള കെ പി സി സി സെക്രെട്ടറി മാന്നാർ അബ്ദുൾ ലത്തീഫ് ,എന്നിവർ, ജില്ലയിലെ വിവിധ സാമൂഹിക സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കുമെന്ന് ഓ ഐ സി സി ആലപ്പുഴ ജില്ലാ പ്രസിഡണ്ട് സെയ്ഫുദീൻ കിച്ചിലു , ജനറൽ സെക്രെട്ടറി പോൾ പൗലോസ് എന്നിവർ അറിയിച്ചു.

ഓ ഐ സി സി സംസ്ഥാന തല അവാർഡ് വിതരണത്തിന്റെ ഉത്ഘാടനം തിരുവനന്ത പുരം ജില്ലയിലെ പുളിമാട് ഗ്രാമ പഞ്ചായത്തിനു നൽകി കൊണ്ട് സാംസ്‌കാരികപ്രവാസി കാര്യ മന്ത്രി കെ സി ജോസഫ് നിർവഹിച്ചു .