- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി കാര്യ മന്ത്രാലയം നിർത്തലാക്കിയ നടപടിക്കെതിരെ ഒഐഐസി മാർച്ച് ഡൽഹിയിൽ
കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം നിർത്തലാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ ഓ ഐ സി സി ഗ്ലോബൽ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ മാർച്ച് ചൊവ്വാഴ്ച രാവിലെ മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി ഉത്ഘാടനം ചെയ്യും. ഗൾഫ് മേഖലയിൽ നിന്നുമുള്ള പ്രതിനിധികൾ മാർച്ചിൽ പങ്കെടുക്കും . ഓ ഐ സി സി ദമ്മാം റീജിണൽ കമ്മറ്റിയിൽ നിന്നും ഗ്ലോബൽ, നാഷണൽ , റീ
കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം നിർത്തലാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ ഓ ഐ സി സി ഗ്ലോബൽ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ മാർച്ച് ചൊവ്വാഴ്ച രാവിലെ മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി ഉത്ഘാടനം ചെയ്യും.
ഗൾഫ് മേഖലയിൽ നിന്നുമുള്ള പ്രതിനിധികൾ മാർച്ചിൽ പങ്കെടുക്കും . ഓ ഐ സി സി ദമ്മാം റീജിണൽ കമ്മറ്റിയിൽ നിന്നും ഗ്ലോബൽ, നാഷണൽ , റീജിണൽ കമ്മിറ്റി നേതാക്കൾ അടങ്ങുന്ന പ്രതിനിധി സംഘം ഡൽഹി മാർച്ചിൽ പങ്കെടുക്കുമെന്ന് റീജിണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല അറിയിച്ചു .നാഷണൽ കമ്മിറ്റി പ്രസിഡണ്ട് പി എം നജീബ് , ഗ്ലോബൽ നേതാക്കളായ അഹ്മദ് പുളിക്കൽ , അബ്ദുൾ ഹമീദ് ,ചന്ദ്രൻ കല്ലട , അഷ്‌റഫ് മൂവാറ്റുപുഴ, നൈസാം കോട്ടയം റീജിണൽ കമ്മിറ്റി നേതാക്കളായ ഇ കെ സലിം, റഫീക്ക് കൂട്ടിലങ്ങാടി,സജൂബ്, നുഹ് പാപ്പിനശ്ശേരി , യൂത്ത് വിങ് പ്രസിഡണ്ട് നബീൽ നയതലൂർ എന്നിവരാണ് ദമ്മാമിൽ നിന്നും ഡൽഹിയിൽ പോകുന്ന പ്രതിനിധി സംഘത്തിലുള്ളത്.
ഡൽഹിയിൽ എത്തുന്ന ഓ ഐ സി സി ദമ്മാം പ്രതിനിധി സംഘം ദമ്മാം ഇന്റർനാഷണൽ ഇന്ധ്യൻ സ്‌കൂളിൽ നടക്കുന്ന അപരിഷ്‌കൃത തീരുമാനങ്ങളിൽ കന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണം എന്നവിശ്യ പെട്ടുകൊണ്ട് വിവിധ കേന്ദ്ര മന്ത്രി മാരെയും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി , വൈസ് പ്രസിഡണ്ട് രാഹുൽ ഗാന്ധി എന്നിവരെയും കാണും .ഇന്ധ്യൻ സ്‌കൂൾന്റെ ദൈനംദിന കാര്യങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്നും , വിവിധ കരാർ പദ്ധതികൾ സുതാര്യമായി നടപ്പിലാക്കണമെന്നും , ഫീസ് വർധന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊതു മാനദണ്ഡം ഏർപ്പെടുത്തണമെന്നും ,കുട്ടികളുടെ യാത്ര സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കുവാൻ സ്ഥിരം സംവിധാനം ഏർപ്പെടു ത്തണമെന്നും ആവിശ്യ പെട്ടുകൊണ്ടുള്ള വിശദമായ നിവേദനം
കേന്ദ്ര മന്ത്രിമാർക്ക് സമർപ്പിക്കുമെന്നും ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല അറിയിച്ചു.
ഓ ഐ സി സി പ്രതിനിധി സംഘം ഇന്ന് വൈകുന്നേരം ഡൽഹിക്ക് തിരിക്കും .