ദമ്മാം: ജോലി തേടി വിദേശ രാജ്യങ്ങളിൽ എത്തുന്നവരിൽ ബഹുഭൂരിപക്ഷവും യുവാക്കൾ ആണ് എന്നാൽ യുവാക്കൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള അവസരങ്ങൾ കുറവാണ് ,മിക്ക മുഖ്യധാര സംഘടനകളിലും യുവാക്കൾക്ക് അവസരം നിഷേധിക്കുകയാണ് ചെയ്യുന്നത്. ഇതിനു ഒരു മാറ്റം വരുത്തികൊണ്ട് യുവാക്കൾക്കും പ്രവർത്തന പങ്കാളിത്വം നൽകണമെന്ന് ഓ ഐ സി സി യൂത്ത് വിങ് ദമ്മാം റീജിണൽ കമ്മറ്റി യോഗം ആവിശ്യപെട്ടു.

യുവാക്കൾക്ക് അവസരം നൽകി കൊണ്ട് ഓ ഐ സി സി ദമ്മാം റീജിണൽ കമ്മറ്റി രൂപീകരിച്ച യൂത്ത് വിങ് കമ്മറ്റി മറ്റു സംഘടനകൾ മാതൃകയാക്കണമെന്നും ഓ ഐ സി സി യൂത്ത് വിങ് പ്രവർത്തക സമ്മേളനം അവിശ്യപെട്ടു. ദമാം ബദർ അൽ റാബി ഓഡിറ്റോറിയത്തിൽ  ചേർന്ന പ്രവർത്തക സമ്മേളനം റീജിണൽ കമ്മറ്റി പ്രസിഡണ്ട് ബിജു കല്ലുമല ഉൽഘാടനം ചെയ്തു. യൂത്ത് വിങ് റീജിണൽ കമ്മറ്റി ഭാരവാഹികളുടെ പട്ടിക ബിജു കല്ലുമല പ്രഖ്യാപിച്ചു.

കെ പി സി സി അംഗീകാരത്തോടെ ഓ ഐ സി സി യിൽ  ആദ്യമായി യൂത്ത് വിങ് നു നേത്രുവം കൊടുക്കാൻ കഴിഞ്ഞത് ഓ ഐ സി സി ദമ്മാം റീജിണൽ കമ്മറ്റി ക്കുള്ള അംഗീകാരമായി കാണുന്നു എന്ന് ഓ ഐ സി സി റീജിണൽ കമ്മറ്റി പ്രസിഡണ്ട് പറഞ്ഞു .തിരഞ്ഞെടുക്കപെട്ട യൂത്ത് വിങ് ഭാരവാഹികൾക്ക് ഓ ഐ സി സി ദമ്മാം റീജിണൽ കമ്മറ്റിയുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നതായും ബിജു കല്ലുമല പറഞ്ഞു.

യൂത്ത് വിങ് പ്രസിഡണ്ട് നബീൽ നെയ്തല്ലൂർ അധ്യക്ഷത വഹിച്ചു , റീജിണൽ ജനറൽ സെക്രെട്ടറി ഇ കെ സലിം സ്വാഗതവും, ഡിജോ പഴയമടം നന്ദിയും പറഞ്ഞു , സി അബ്ദുൾ ഹമീദ് , രമേശ് പാലക്കാട് , സുരേഷ് കുന്നം ,ഹനീഫ് റാവുത്തർ , ചന്ദ്ര മോഹൻ , ശിഹാബ് കായംകുളം , റഫീക്ക് കൂട്ടിലങ്ങാടി ,സക്കീർ ഹുസൈൻ ,റഷീദ് ഇയ്യാൽ,ഷംസു കായംകുളം , വിവിധ ജില്ലാ ഏരിയ കമ്മറ്റി ഭാരവാഹികൾ സംസാരിച്ചു .

ഓ ഐ സി സി യൂത്ത് വിങ് ഭാരവാഹികൾ  നബീൽ നയ്തല്ലൂർ (പ്രസിഡണ്ട് ), ബിജു കുട്ടനാട് , സാദിഖ് അലി (വൈസ് പ്രസിഡണ്ട് ), ഡിജോ പഴയമഠം ,ബി എം ഫാസിൽ ,നിസാം കൊല്ലം , (ജനറൽ സെക്രെട്ടറി മാർ ), ഷൈജുദീൻ ,ഷിയാസ് (സെക്രെട്ടറി മാർ ) അശ്വിൻ (ട്രഷറർ ),ദീപു (ജോയിന്റ് ട്രഷറർ ), നിഷാർ.പി( ?ഓഡിറ്റർ),അംജദ് അടൂർ (കൾച്ചറൽ സെക്രെട്ടറി ) .