- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
പോൾ പറമ്പിയെ ഓവർസീസ് കോൺഗ്രസ് അഭിനന്ദിച്ചു
ഷിക്കാഗോ: വ്യവസായ വകുപ്പിന്റെ കീഴിലുള്ള കിൻഫ്രയുടെ എക്‌സ്‌പോർട്ട് ഡിവിഷൻ ഡയറക്ടറായി നിയമിതനായ പോൾ പറമ്പിയെ ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് മിഡ്‌വെസ്റ്റ് റീജിയൻ അഭിനന്ദിച്ചു. മുൻ കെ.എസ്.യു, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്ന പോൾ ഓവർഗീസ് കോൺഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്റെ സ്ഥാപക പ്രസിഡന്റുകൂടിയാണ്. ഓവർഗീസ് കോൺഗ്രസ് മിഡ്വ
ഷിക്കാഗോ: വ്യവസായ വകുപ്പിന്റെ കീഴിലുള്ള കിൻഫ്രയുടെ എക്‌സ്‌പോർട്ട് ഡിവിഷൻ ഡയറക്ടറായി നിയമിതനായ പോൾ പറമ്പിയെ ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് മിഡ്‌വെസ്റ്റ് റീജിയൻ അഭിനന്ദിച്ചു. മുൻ കെ.എസ്.യു, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്ന പോൾ ഓവർഗീസ് കോൺഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്റെ സ്ഥാപക പ്രസിഡന്റുകൂടിയാണ്.
ഓവർഗീസ് കോൺഗ്രസ് മിഡ്‌വെസ്റ്റ് റീജിയൻ പ്രസിഡന്റ് അഗസ്റ്റിൻ കരിങ്കുറ്റിയുടെ അധ്യക്ഷതയിൽ മൗണ്ട് പ്രോസ്‌പെക്ടസിലെ കൺട്രി ഇന്നിൽ വച്ച് കൂടിയ യോഗത്തിൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വർഗീസ് പാലമലയിൽ, സെക്രട്ടറി തമ്പി മാത്യു, വൈസ് പ്രസിഡന്റ് ഹെറാൾഡ് ഫിഗുരേദോ, മുൻ പ്രസിഡന്റുമാരായ തോമസ് മാത്യു, സതീശൻ നായർ, മറ്റ് ഭാരവാഹികളായ ജോഷി വള്ളിക്കളം, ബാബു മാത്യു, ഷിബു ഏബ്രഹാം, ബെന്നി പരിമണം, പ്രവീൺ തോമസ് തുടങ്ങിയവർ സംസാരിച്ചു. പോൾ പറമ്പിക്ക് കിട്ടിയ ഈ നിയമനം അദ്ദേഹത്തിന്റെ ദീർഘകാലത്തെ പൊതു പ്രവർത്തനത്തിനുള്ള അംഗീകാരമാണെന്ന് ഏവരും അഭിപ്രായപ്പെട്ടുകൊണ്ട് എല്ലാവരും ആശംസകൾ നേർന്നു. സതീശൻ നായർ അറിയിച്ചതാണിത്.



