ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഡ്വ:വിജയകുമാറിനെ വിജയിപ്പിക്കാൻ കുവൈറ്റിലെ ചെങ്ങന്നൂരിലെ യു.ഡി.എഫ് പ്രവർത്തകർ തീരുമാനിച്ചു. അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് നടന്ന യു.ഡി.എഫ് യോഗത്തിൽ ഓ.ഐ.സി.സി ജില്ലാ പ്രസിഡന്റ് ക്രിസ്റ്റഫ്ൽ ഡാനിയൽ അധ്യക്ഷത വഹിച്ചു.

' ഓ.ഐ.സി.സി ദേശിയ പ്രെസിഡന്റും ലോക കേരള മഹാ സഭ മെമ്പർ കൂടിയായ വർഗീസ് പുതുക്കുളങ്ങര കൺവെൻഷൻ ഉദ്iാടനം ചെയ്തു, കെ.എം.സി.സി മുൻ പ്രെസിഡന്റും ലോക കേരള മഹാ സഭ മെമ്പർ കൂടി ആയ ശറഫുദ്ധീൻ കണ്ണേത് കേരള കോൺഗ്രസ് കെ.വി.ജെയിംസ് , ഓ.ഐ.സി.സി ദേശിയ ഖജാൻജി രാജീവ് നെടുലമുറി,മഹിളാ കോൺഗ്രസ് പ്രസിഡന്റ് ജെസ്സി ജെയ്‌സൺ, എന്നിവർ പ്രസംഗിച്ചു, ഓ.ഐ.സി.സി ജില്ലാ സെക്രട്ടറി ബിനോയ് ചന്ദ്രൻ സ്വാഗതവും ജോസ് ജോർജ് ആല നന്ദിയും പറഞ്ഞു.യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ:ഡി.വിജയകുമാർ മകൾ ജ്യോതി രാധിക വിജയകുമാർ നാട്ടിൽ നിന്നും ടെലഫോൺ വഴി വോട്ട് അഭ്യർത്ഥന നടത്തി.

അഡ്വ:ഡി വിജയകുമാറിന്റെ വിജയത്തിനായി 25 അംഗ കമ്മിറ്റി രുപീകരിച്ചു ക്രിസ്റ്റഫ്ൽ ഡാനിയൽ ചെയർമാനും ജനറൽ കൺവീനർ ബിനോയ് ചന്ദ്രൻ ജോയിന്റ് കൺവീനർമാരായി ജോസ് ജോർജ് ആല , കുര്യൻ തോമസ് , അനിൽ വെണ്മണി , സാബു കല്ലിശ്ശേരി എന്നിവരെ തെരഞ്ഞെടുത്തു,