- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ ഇന്ധനവിലയിൽ നേരിയ കുറവ്; പ്രെടോളിന് 153 ബൈസായും, ഡിസലിന് 146 ബൈസായും പുതുക്കിയ വില; പുതിയ നിരക്ക് തിങ്കളാഴ്ച്ച മുതൽ പ്രാബല്യത്തിൽ
ഒമാനിൽ ഇന്ധനവില പുതുക്കി നിശ്ചയിച്ചു. പുതുക്കിയ നിരക്ക് അനുസരിച്ച് ഇന്ധനവിലയിൽ നേരിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ തിങ്കളാഴ്ച മുതൽ നിലവിൽ വരും. രാജ്യാന്തര വിപണിയിൽ വില കുറയുന്നത് കണക്കിലെടുത്താണ് നിരക്കിൽ കുറവു വരുത്തിയിരിക്കുന്നത്. പുതിയ നിരക്ക് അനുസരിച്ച് 160 ബൈസ ആയിരുന്ന സൂപ്പർ ഗ്രേഡ് പെട്രോളിന്
ഒമാനിൽ ഇന്ധനവില പുതുക്കി നിശ്ചയിച്ചു. പുതുക്കിയ നിരക്ക് അനുസരിച്ച് ഇന്ധനവിലയിൽ നേരിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ തിങ്കളാഴ്ച മുതൽ നിലവിൽ വരും. രാജ്യാന്തര വിപണിയിൽ വില കുറയുന്നത് കണക്കിലെടുത്താണ് നിരക്കിൽ കുറവു വരുത്തിയിരിക്കുന്നത്.
പുതിയ നിരക്ക് അനുസരിച്ച് 160 ബൈസ ആയിരുന്ന സൂപ്പർ ഗ്രേഡ് പെട്രോളിന്റെ വില 153 ബൈസയായി കുറഞ്ഞു. റെഗുലർ ഗ്രേഡിന്റെ വില 140 ബൈസയിൽ നിന്നും 137 ആവുകയും ചെയ്തു. നിലവിൽ ലിറ്ററിന് 160 ബൈസയുള്ള ഡീസലിന് പുതുക്കിയ നിരക്ക് അനുസരിച്ച് 146 ബൈസയായി. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സബ്‌സിഡി കുറയ്ക്കുകയും ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് ഇന്ധനവില വർധിപ്പിക്കുകയും ചെയ്തത്.
ചരക്കുവാഹനങ്ങളിൽ ഭൂരിഭാഗവും ഉപയോഗിക്കുന്നത് ഡീസൽ ആയതിനാൽ ഭക്ഷ്യ ഉൽപന്നങ്ങളുടെ വില നിയന്ത്രണത്തിനും ഇന്ധന വിലയിലെ കുറവ് സഹായകമാകുമെന്നാണ് പ്രതീക്ഷ. കൂടാതെ യാത്രാ നിരക്കുകൾ നിശ്ചയിക്കാത്തതിനാൽ ടാക്‌സി ഉടമകൾ തോന്നിയ പോലെയാണ് വില ഈടാക്കിയിരുന്നത്. ഇതിനും പരിഹാരമാകുമെന്നാണ് പ്രതീക്ഷ.