- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ധന സബ്‌സിഡി കുറച്ച് മോദി സർക്കാർ കഴിഞ്ഞവർഷം ഖജനാവിലെത്തിച്ചത് 54,000 കോടി; ഇന്ധന നികുതിയിലൂടെ കൊണ്ടുവന്നത് ശതകോടികളും
പെട്രോളിയം ഉത്പന്നങ്ങൾക്കുള്ള സബ്‌സിഡി വെട്ടിക്കുറച്ച മോദി സർക്കാർ ഖജനാവിന് സംഭാവന ചെയ്തത് 54,223 കോടി രൂപ. പോയ സാമ്പത്തിക വർഷം 29 ശതമാനം സബ്‌സിഡിയാണ് വെട്ടിക്കുറച്ചത്. എൽപിജി, മണ്ണെണ്ണ എന്നിയക്കാണ് സർക്കാർ കാര്യമായ സബ്‌സിഡി നൽകുന്നത്. എൽപിജിയുടെയും മണ്ണെണ്ണയുടെയും സബ്‌സിഡിയിലും ഗണ്യമായ കുറവ് വരുത്താനായി. 2014-15 കാലയളവിൽ എൽപിജിക്ക് സബ്‌സിഡിയായി നൽകിയത് 40,569 കോടി രൂപയായിരുന്നെങ്കിൽ 2015-16 കാലയളവിൽ അത് 12,092 കോടി രൂപയായി കുറഞ്ഞു. മണ്ണെണ്ണയ്ക്ക് 24,403 കോടി രൂപയിൽനിന്ന് 9993 കോടി രൂപയായും കുറയ്ക്കാനായെന്ന് എണ്ണ മന്ത്രി ധർമേന്ദ്ര പ്രധാൻ ലോക്‌സഭയെ അറിയിച്ചു. സബ്‌സിഡി കുറച്ചതോടെ ഇന്ത്യയ്ക്ക് ക്രൂഡ് ഓയിൽ വാങ്ങിയ ഇനത്തിലും ഗണ്യമായ ലാഭമുണ്ടാക്കാനായി. ഇതിന് പുറമെ നികുതിയിനത്തിലുണ്ടായ വർധനയും കണക്കിലെടുക്കുമ്പോൾ സർക്കാരിന് ഈയിനത്തിൽ കാര്യമായ നേട്ടം അവകാശപ്പെടാനാവും. ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുറവും ഖജനാവിനെ സഹായിച്ചിട്ടുണ്ട്. 2014-15ൽ 113 ബില്യൺ ഡോളറിന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തപ്പോൾ 2015-16
പെട്രോളിയം ഉത്പന്നങ്ങൾക്കുള്ള സബ്‌സിഡി വെട്ടിക്കുറച്ച മോദി സർക്കാർ ഖജനാവിന് സംഭാവന ചെയ്തത് 54,223 കോടി രൂപ. പോയ സാമ്പത്തിക വർഷം 29 ശതമാനം സബ്‌സിഡിയാണ് വെട്ടിക്കുറച്ചത്. എൽപിജി, മണ്ണെണ്ണ എന്നിയക്കാണ് സർക്കാർ കാര്യമായ സബ്‌സിഡി നൽകുന്നത്.
എൽപിജിയുടെയും മണ്ണെണ്ണയുടെയും സബ്‌സിഡിയിലും ഗണ്യമായ കുറവ് വരുത്താനായി. 2014-15 കാലയളവിൽ എൽപിജിക്ക് സബ്‌സിഡിയായി നൽകിയത് 40,569 കോടി രൂപയായിരുന്നെങ്കിൽ 2015-16 കാലയളവിൽ അത് 12,092 കോടി രൂപയായി കുറഞ്ഞു. മണ്ണെണ്ണയ്ക്ക് 24,403 കോടി രൂപയിൽനിന്ന് 9993 കോടി രൂപയായും കുറയ്ക്കാനായെന്ന് എണ്ണ മന്ത്രി ധർമേന്ദ്ര പ്രധാൻ ലോക്‌സഭയെ അറിയിച്ചു.
സബ്‌സിഡി കുറച്ചതോടെ ഇന്ത്യയ്ക്ക് ക്രൂഡ് ഓയിൽ വാങ്ങിയ ഇനത്തിലും ഗണ്യമായ ലാഭമുണ്ടാക്കാനായി. ഇതിന് പുറമെ നികുതിയിനത്തിലുണ്ടായ വർധനയും കണക്കിലെടുക്കുമ്പോൾ സർക്കാരിന് ഈയിനത്തിൽ കാര്യമായ നേട്ടം അവകാശപ്പെടാനാവും.
ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുറവും ഖജനാവിനെ സഹായിച്ചിട്ടുണ്ട്. 2014-15ൽ 113 ബില്യൺ ഡോളറിന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തപ്പോൾ 2015-16ൽ അത് 62 ബില്യൺ ഡോളറായി കുറഞ്ഞു. 2014 ഒക്ടോബറിൽ ഡീസൽ വില നിയന്ത്രണം നീക്കിയതും എൽപിഡി സബ്‌സിഡി ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ടാക്കിയതും സർക്കാരിന് ഗുണം ചെയ്തു.
ഡീസലിന്റെ സബ്‌സിഡി പിൻവലിച്ചതും എൽപിജി സബ്‌സിഡി ചോർന്നുപോകാതെ ഉപഭോക്താക്കളുടെ അക്കൗണ്ടിൽ എത്താൻ തുടങ്ങിയതുമാണ് ഇന്ധനമേഖലയെ താങ്ങിനിർത്തിയത്. മെയ് ഒന്നുമുതൽ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള അഞ്ചുകോടി കുടുംബങ്ങൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ നൽകാനുള്ള സർക്കാരിന്റെ പദ്ധതി്ക്ക് ഇന്ധനം പകരുന്നതും ഈ നേട്ടങ്ങൾ തന്നെ.