- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത നിയമ സഭയിൽ ഒഐഒപി മൂവ്‌മെന്റിന്റെ എംഎൽഎമാർ ഉണ്ടായിരിക്കും
കുവൈറ്റ്: അടുത്ത നിയമസഭയിലേക്കുള്ള ഒഐഒപി മൂവ്‌മെന്റിന്റെ കന്നി അങ്കത്തിൽ തന്നെ എംഎൽഎമാർ ഉണ്ടാകുമെന്നു ഫൗണ്ടർ മെമ്പറും ഓവർസീസ് പ്രസിഡണ്ടുമായ ബിബിൻ ചാക്കോ
പ്രസ്താവിച്ചു. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലുള്ള ഒഐഒപി നാഷണൽ കമ്മിറ്റി പ്രസിഡന്റുമാരും പ്രതിനിധികളും സൂമിലൂടെ നടത്തിയ ഓവർസീസ് യോഗത്തിലാണ് അർദ്ധശങ്കയില്ലാതെ അദ്ദേഹം തന്റെ നിലപാട് അറിയിച്ചത്.
മത്സരിക്കുന്ന മണ്ഡലങ്ങളിൽ സംഘടനക്ക് തികഞ്ഞ ആത്മവിശ്വാസം ഉണ്ടെന്നും, നിലവിലുള്ള ഒരു രാഷ്ട്രീയ മുന്നണിയുമായി സഖ്യമില്ലാതെ അവരുടെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടിയാകും ഒഐഒപി മൂവ്‌മെന്റ് ജനവിധി തേടുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഒഐഒപി വരണം കേരളം വളരണം എന്ന് ജനങ്ങൾ മനസ്സിൽ കുറിച്ചിട്ടുവെന്നും , കേരളത്തിൽ ഒഐഒപി മൂവ്‌മെന്റിനെ ജനങ്ങൾ അധികാരത്തിൽ എത്തിച്ചാൽ ആദ്യ മന്ത്രിസഭ യോഗത്തിൽ തന്നെ 60 വയസ്സ് പൂർത്തിയായ എല്ലാവർക്കും പ്രതിമാസം 10000/ രൂപ പെൻഷൻ പ്രഖ്യാപിച്ചു അതിനുള്ള നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ആഗ്രഹിക്കുന്ന സദ്ഭരണം കേരളത്തിൽ ഉണ്ടാകും , പൊതു കടം കുറച്ചു കൊണ്ട് വരും , ധനധൂർത്തു അവസാനിപ്പിക്കും , അഴിമതി ഇല്ലാതാക്കും , പ്രവാസികളേയും കുടുബത്തെയും ചൂഷണം ചെയ്യാത്ത, കർഷകരെയും , തൊളിലാളികളെയും സംരക്ഷിക്കുന്ന സർക്കാർ ആയിരിക്കും ഉണ്ടാകുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഓവർസീസ് സെക്രട്ടറി ജോബി എൽ .ആർ .,കെ .എം .തോമസ് (കാനഡ ), ബേബി ജോസഫ് (യു എസ് എ ), ജൂഡ്‌സ് ജോസഫ് (ഇറ്റലി), സാജൻ വർഗീസ് (ഇസ്രയേൽ ), അബ്ദുൾ ഹമീദ് (കുവൈറ്റ്) , പയസ് തലക്കോട്ടൂർ (ഒമാൻ),സിനോജ് (യു .എ .ഈ ), ജോബി എലിയാസ് (ഖത്തർ), സിറിയക് കുരിയൻ (സൗദി അറേബ്യ) , ബിജു എം .ഡാനിയേൽ (ബഹ്റൈൻ ), ജോബി ജോർജ് (യുകെ )തുടങ്ങിയ പതിനൊന്നു രാജ്യങ്ങളിലെ നാഷണൽ കമ്മിറ്റി പ്രസിഡന്റുമാരും മറ്റു പ്രതിനിധികളും ഈ സും മീറ്റിംഗിൽ പങ്കെടുത്തു. വർദ്ധിച്ചു വരുന്ന പെട്രോൾ വിലവർദ്ധനവിനെതിരെയും , പ്രവാസികളിക്കെതിരെയുള്ള അനീതികൾക്കെതിരെയും യോഗം പ്രതിഷേധം രേഖപ്പെടുത്തി. നാല്പതോളം മണ്ഡലങ്ങളിൽ മത്സരിക്കുന്ന ഒഐഒപി മൂവ്‌മെന്റ് ന്റെ സ്ഥാനാർത്ഥികളെ ജനഹിതമനുസരിച്ചു കണ്ടെത്തി തന്നെ അവരുടെ പേരുകൾ മാർച്ചു 2 നു സംസ്ഥാന നേതൃത്വം കോട്ടയത്ത് വച്ച് പ്രഖ്യാപിക്കും .