- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിസിടിവിയിൽ തെളിഞ്ഞത് കുമ്മാട്ടി കണ്ടെത്തിയവരുടെ ബൈക്ക് തള്ളിക്കൊണ്ടു പോകുന്ന യുവാവിനെ; റഫീക്കിനെ അതിവേഗം കണ്ടു പിടിച്ചത് കൂട്ട തെരച്ചിൽ; കുടുംബ കോടതിയിലെ കുറ്റിക്കാട്ടിൽ വാഹനം ഒളിപ്പിച്ച നിലയിലും കണ്ടെത്തി; സാഗർ ഹോട്ടലിൽ തുടങ്ങിയ കൂട്ടത്തല്ലിൽ റഫീക്കിന് ജീവൻ പോയി; ഒലവക്കോട്ടെ ക്രൂരത ഇങ്ങനെ
പാലക്കാട്: ഒലവക്കോട്ടെ ബാറിന് സമീപം നിർത്തിയ ബൈക്ക് മോഷ്ടിച്ചെന്ന് തെളിഞ്ഞപ്പോഴാണ് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നതെന്ന് സൂചന. ബൈക്ക് മോഷ്ടിച്ച ആളിനെ കണ്ടെത്തി സ്വയം നിയമം കൈയിലെടുക്കുകയായിരുന്നു കുമ്മാട്ടി കണ്ടു മടങ്ങിയ യുവാക്കൾ. ഇതിന്റെ വിശദാംശങ്ങൾ ഞെട്ടിക്കുന്നതാണ്. പ്രദേശത്തെ ഓട്ടോറിക്ഷാക്കാരാണ് കൊലപതാകം നടത്തിയ മൂന്ന് പേരെ പൊലീസിന് കൈമാറിയത്. ഇരുട്ടിന്റെ മറവിൽ ക്രൂര മർദ്ദനമാണ് നടന്നതെന്ന് വ്യക്തം.
മലമ്പുഴ കടുക്കാംകുന്നം കണ്ണിയങ്കാട് മുസ്തഫയുടെ മകൻ റഫീക്ക് (27) ആണു മരിച്ചത്. 3 പേരെ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ബാറിന് മുന്നിൽ ബൈക്ക് നിർത്തി മദ്യപിക്കാൻ പോയ സംഘം തിരിച്ചെത്തിയപ്പോൾ ബൈക്ക് ഉണ്ടായിരുന്നില്ല. തുടർന്ന് സിസിടിവി പരിശോധിച്ചു. ഒരാൾ ബൈക്ക് തള്ളിക്കൊണ്ടു പോകുന്നത് അവർ മനസ്സിലാക്കി. പിന്നീട് സ്ഥല പരിശോധന നടത്തി. സിസിടിവിയിൽ കണ്ട യുവാവിനെ പരിസരത്ത് നിന്ന് തന്നെ കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തു യുവാക്കൾ.
ഇതോടെ ബൈക്ക് ഉന്തിതള്ളി കോടതിക്ക് സമീപം വച്ചുവെന്ന് യുവാക്കൾക്ക് മനസ്സിലായി. റഫീക്കുമൊത്ത് അങ്ങോട്ട് പോയി. അവിടെ ബൈക്ക് കണ്ടെത്തുകയും ചെയ്തു. ഇതോടെ ഇയാൾ തന്നെയാണ് ബൈക്ക് മോഷ്ടിച്ചതെന്ന് വ്യക്തമായി. തല്ലി ചതച്ച ശേഷം അവർ സ്ഥലം വിടാനുമൊരുങ്ങി. ഇതെല്ലാം അടുത്തുള്ള ഓട്ടോ റിക്ഷാക്കാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ബൈക്ക് ഉന്തിത്തള്ളി കൊണ്ടു പോകുന്നതും കണ്ടിരുന്നു. എന്നാൽ പെട്രോൾ തീർന്ന ആരോ കൊണ്ടു പോകുന്നതെന്നാണ് കരുതിയത്.
ഇതിന് ശേഷമാണ് മൂന്ന് യുവാക്കളുടെ തെരച്ചിലും കള്ളനെ പിടിക്കലും നടന്നത്. റഫീക്കുമായി കുടുംബ കോടതിക്ക് അടുത്ത കുറ്റിക്കാട്ടിലേക്ക് പോകുന്നതു കണ്ട ഓട്ടോറിക്ഷക്കാർ യുവാക്കളെ ചോദ്യം ചെയ്തു. മോഷ്ടാവിനെയാണ് മർദ്ദിച്ചതെന്നും രണ്ടു മൂന്ന് അടികൊടുത്തുവെന്നും അവർ പറഞ്ഞു. ഇതോടെ മൂന്ന് പേരേയും പോകാൻ ഡ്രൈവർമാർ സമ്മതിച്ചില്ല. പിന്നാലെ പൊലീസെത്തി. അടിയേറ്റ് കിടന്ന റഫീക്കിനെ ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. സാഗർ ഹോ്ട്ടലിന് മുമ്പിൽ വച്ച ബൈക്കാണ് കാണാതെയായത്.
റഫീക്ക് ചില മോഷണകേസുകളിൽ പ്രതിയാണെന്ന സൂചന പൊലീസും നൽകുന്നു. മോഷ്ടാവിനെ അടിച്ചു കൊല്ലാൻ നാട്ടുകാർക്ക് നിയമം ഒരു അവസാശവും നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ കൊടും ക്രൂരതയാണ് ഒലവക്കോട് ഉണ്ടായത്. ഇന്നു പുലർച്ചെ 1.45ന് ഒലവക്കോട് ജംക്ഷനിലാണു സംഭവം. അടികൊണ്ട് റഫീക്ക് കുഴഞ്ഞുവീണാണു മരിച്ചത്.
റഫീക്കിനെ തല്ലിക്കൊല്ലുകയായിരുന്നുവെന്ന് നാട്ടുകാരും പറയുന്നു. പൊലീസെത്തി അക്രമിസംഘത്തിലെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. കൂടുതൽ പ്രതികളുണ്ടെന്നു പൊലീസ് സംശയിക്കുന്നു. ഒലവക്കോട്ടെ വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. ഒലവക്കോട് ഐശ്വര്യ നഗർ കോളനിയിലാണ് സംഭവം.
ഇന്നലെ മുണ്ടൂരിൽ കുമ്മാട്ടിയായിരുന്നു. മുണ്ടൂരിൽ നിന്ന് കുമ്മാട്ടി കണ്ട് മടങ്ങിയവർ ഒലവക്കോടിലെ ബാറിൽ കയറി മദ്യപിച്ചു. ഇവർ ബാറിന് മുന്നിൽ ബൈക്ക് വച്ചിരുന്നു. മദ്യപിച്ചെത്തിയപ്പോൾ ബൈക്കില്ല. തുടർന്ന് ബൈക്ക് കണ്ടെത്താൻ ഇവർ സിസിടിവി പരിശോധിച്ചു. ഇതോടെ സംശയം തോന്നിയ ആളിനെ പിടികിട്ടി. പിന്നീട് മോഷണം തെളിഞ്ഞു. ഇതാണ് കൊലയ്ക്ക് കാരണമായത്.
സംഭവത്തിൽ ആലത്തൂർ, പല്ലശ്ശന, കൊല്ലങ്കോട് സ്വദേശികളായ മൂന്ന് യുവാക്കളെയാണ് നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർക്ക് സംഭവത്തിൽ നേരിട്ട് പങ്കുള്ളതായാണ് സൂചന. റഫീക്കിനെ പിടികൂടുന്നതും മർദ്ദിക്കുന്നതും. വിവരമറിഞ്ഞ് പൊലീസെത്തി റഫീഖിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള മറ്റുള്ളവർക്കുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
മറുനാടന് മലയാളി ബ്യൂറോ