- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്ത മഴയിൽ കാഞ്ഞിരോട് പഴയ കെട്ടിടം നിലംപൊത്തി; ടൗണിൽ നിരവധി പഴയ കെട്ടിടങ്ങൾ അപകട ഭീഷണിയിൽ
മട്ടന്നൂർ: കണ്ണൂർ-മട്ടന്നൂർ വിമാനത്താവളറോഡിലെ കാഞ്ഞിരോട് ടൗണിൽ പഴയ കെട്ടിടം തകർന്നു. ഇന്ന് പുലർച്ചയാണ് സംഭവം. പരേതനായ എം.സി.അസൈനാറുടെ ഉടമസ്ഥയിലുള്ളതാണ് കെട്ടിടം. കാഞ്ഞിരോട് ടൗണിൽ നിരവധി പഴയ കെട്ടിടങ്ങളാണ് അപകട ഭീഷണി ഉയർത്തി നിൽക്കുന്നത്.
ഇവ പൊളിച്ചു മാറ്റുവാൻ അധികൃതർ നോട്ടീസ് നൽകിയെങ്കിലും പൊളിച്ചു മാറ്റാൻ ഉടമകൾ തയ്യാറാകുന്നില്ലെന്ന പരാതി ജനങ്ങൾക്കുണ്ട്. റോഡ് വികസനം നടക്കുമ്പോൾ നഷ്ടപരിഹാരം ലഭ്യമാകുമെന്നുള്ളതുകൊണ്ടാണ് ഇവർ പൊളിച്ചു മാറ്റാൻ തയ്യാറാകാത്തതെന്നാണ് പ്രദേശവാസികളുടെ ആരോപണം.
പല കെട്ടിടങ്ങളും കാലപ്പഴക്കമുള്ളതും ഉപയോഗ ശൂന്യവുമാണ്. കാഞ്ഞിരോട് ടൗണിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തതുകൊണ്ട് പലരും കെട്ടിടങ്ങളുടെ വരാന്തയെയാണ് ബസ് കാത്തിരിപ്പു കേന്ദ്രത്തിന് പകരം ആശ്രയിക്കുന്നത്. പകൽ സമയത്താണ് കെട്ടിടങ്ങൾ വീണതെങ്കിൽ വൻ ദുരന്തംസംഭവിക്കുമായിരുന്നു. അപകട ഭീഷണിയുള്ള കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ പറഞ്ഞു.




