- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായമായ ഞങ്ങൾക്ക് സമൂഹത്തിന് വേണ്ടി ഒന്നും ചെയ്യാനില്ല; ദയാവധത്തിന് അനുമതി നൽകണം; രാഷ്ട്രപതിക്ക് വയോധിക ദമ്പതികളുടെ കത്ത്
മുംബൈ: ദയാവധത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് വയോധിക ദമ്പതികളുടെ കത്ത്. മുംബൈ സ്വദേശികളായ വയോധികരാണ് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാം നാഥ് കോവിന്ദിന് കത്തെഴുതിയത്. ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മുംബൈ സ്വദേശികളായ പ്രായമായ ദമ്പതികളുടെ കത്ത്. ഒരു വ്യക്തിയെ ഉപയോഗിച്ച് തങ്ങളെ വധിക്കണമെന്നാണ് കത്തിലെ ആവശ്യം. 86-കാരനായ നാരയണൻ ലാവതെയും ഭാര്യ ഇരാവതി ലാവ്തെ (79)യുമാണ് കത്തെഴുതിയത്. തങ്ങൾക്ക് കാര്യമായ ആരോഗ്യ പ്രശ്നം ഇല്ല. എന്നാൽ ഞങ്ങൾക്ക് ഈ സമൂഹത്തിനായി കാര്യമായി ഒന്നും ചെയ്യാനില്ലെന്നും അതിനാലാണ് ദയാവധം ആവശ്യപ്പെട്ട് കത്ത് എഴുതിയതെന്നും നാരയണൻ ലാവതെ വാർത്താ ഏജൻസിയോട് പറഞ്ഞു. മഹരാഷ്ട്ര സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ നിന്ന് 1989-ലാണ് ലാവ്തെ വിരമിച്ചത്. 79 വയസുള്ള ഇയാളുടെ ഭാര്യ ഇരാവതി ലാവ്തെ മുംബൈയിലെ ഒരു ഹൈസ്‌കൂളിൽ പ്രിൻസിപ്പളായിരുന്നു. ഇപ്പോൾ തങ്ങൾക്ക് കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലെങ്കിലും ജീവിക്കാൻ ആഗ്രഹമില്ലെന്
മുംബൈ: ദയാവധത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് വയോധിക ദമ്പതികളുടെ കത്ത്. മുംബൈ സ്വദേശികളായ വയോധികരാണ് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാം നാഥ് കോവിന്ദിന് കത്തെഴുതിയത്. ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മുംബൈ സ്വദേശികളായ പ്രായമായ ദമ്പതികളുടെ കത്ത്. ഒരു വ്യക്തിയെ ഉപയോഗിച്ച് തങ്ങളെ വധിക്കണമെന്നാണ് കത്തിലെ ആവശ്യം.
86-കാരനായ നാരയണൻ ലാവതെയും ഭാര്യ ഇരാവതി ലാവ്തെ (79)യുമാണ് കത്തെഴുതിയത്. തങ്ങൾക്ക് കാര്യമായ ആരോഗ്യ പ്രശ്നം ഇല്ല. എന്നാൽ ഞങ്ങൾക്ക് ഈ സമൂഹത്തിനായി കാര്യമായി ഒന്നും ചെയ്യാനില്ലെന്നും അതിനാലാണ് ദയാവധം ആവശ്യപ്പെട്ട് കത്ത് എഴുതിയതെന്നും നാരയണൻ ലാവതെ വാർത്താ ഏജൻസിയോട് പറഞ്ഞു.
മഹരാഷ്ട്ര സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ നിന്ന് 1989-ലാണ് ലാവ്തെ വിരമിച്ചത്. 79 വയസുള്ള ഇയാളുടെ ഭാര്യ ഇരാവതി ലാവ്തെ മുംബൈയിലെ ഒരു ഹൈസ്‌കൂളിൽ പ്രിൻസിപ്പളായിരുന്നു. ഇപ്പോൾ തങ്ങൾക്ക് കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലെങ്കിലും ജീവിക്കാൻ ആഗ്രഹമില്ലെന്നാണ് ഇവർ പറയുന്നത്. തങ്ങൾക്ക് കുട്ടികളൊന്നുമില്ല. കുട്ടികൾ വേണ്ട എന്ന് നേരത്തെ എടുത്ത തീരുമാനമായിരുന്നെന്നും ഇരുവരും പറഞ്ഞു.