- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ പൗരത്വമില്ലാത്ത പ്രവാസികൾക്ക് പഴയ നോട്ട് മാറാൻ വ്യവസ്ഥയില്ല; അരലക്ഷം രൂപയുടെ അസാധുനോട്ടുകൾ മാറ്റിയെടുക്കാനാവാതെ ചങ്ങനാശ്ശേരിക്കാരൻ
ന്യൂഡൽഹി: പഴയ നോട്ടുമാറാൻ പ്രവാസി ഇന്ത്യക്കാർക്ക് മാർച്ച് 31 വരെ സാവകാശമുണ്ട്. എന്നാൽ അതിന് ഇന്ത്യൻ പൗരത്വം വേണം. വിദേശ പൗരത്വമുള്ള ഇന്ത്യാക്കാർക്ക് ഇതിന് കഴയില്ല. അതുകൊണ്ടാണ് അരലക്ഷത്തിലധികം രൂപയുടെ അസാധുനോട്ടുകൾ മാറ്റിയെടുക്കാൻ അമേരിക്കക്കാരനായ മലയാളിക്ക് കഴിയാത്തത്. ഈ നോട്ടുകളുമായി എന്തുചെയ്യണമെന്നറിയാതെ ഡൽഹിയിൽ നട്ടംതിരിയുകയാണ് ഫിലിപ്പ് ജോൺ എന്ന അമേരിക്കൻ മലയാളി. തന്റെ കൈവശമുള്ള നോട്ടുകൾ സ്വീകരിക്കാൻ റിസർവ് ബാങ്ക് തയ്യാറാകുന്നില്ലെന്നതാണ് ചെങ്ങന്നൂർ സ്വദേശിയായ ഇദ്ദേഹത്തിന്റെ പരാതി. പഴയ നോട്ടുമാറാൻ പ്രവാസി ഇന്ത്യക്കാർക്ക് മാർച്ച് 31 വരെ സാവകാശമുണ്ട്. എന്നാൽ, ഫിലിപ്പ് ജോണിന്റെ അമേരിക്കൻ പൗരത്വം ഇതിന് വിനയാകുന്നത്. ഇരുപതിലധികം വർഷമായി ന്യൂയോർക്കിലാണ് അറുപത്തിയഞ്ചുകാരനായ ഫിലിപ്പ് ജോൺ. ഏറെ മാസങ്ങൾക്കുശേഷമാണ് ഇന്ത്യയിലെത്തിയത്. കഴിഞ്ഞവർഷം തിരിച്ചുപോകുമ്പോൾ ചെലവിനായി കരുതിയ അൻപത്തൊമ്പതിനായിരം രൂപയാണ് ഇപ്പോൾ കൈയിലുള്ളത്. പ്രവാസി ഇന്ത്യക്കാർക്ക് അസാധുനോട്ടുകൾ നിക്ഷേപിക്കാൻ സാവകാശമുണ്ടെന്നറിഞ്
ന്യൂഡൽഹി: പഴയ നോട്ടുമാറാൻ പ്രവാസി ഇന്ത്യക്കാർക്ക് മാർച്ച് 31 വരെ സാവകാശമുണ്ട്. എന്നാൽ അതിന് ഇന്ത്യൻ പൗരത്വം വേണം. വിദേശ പൗരത്വമുള്ള ഇന്ത്യാക്കാർക്ക് ഇതിന് കഴയില്ല. അതുകൊണ്ടാണ് അരലക്ഷത്തിലധികം രൂപയുടെ അസാധുനോട്ടുകൾ മാറ്റിയെടുക്കാൻ അമേരിക്കക്കാരനായ മലയാളിക്ക് കഴിയാത്തത്. ഈ നോട്ടുകളുമായി എന്തുചെയ്യണമെന്നറിയാതെ ഡൽഹിയിൽ നട്ടംതിരിയുകയാണ് ഫിലിപ്പ് ജോൺ എന്ന അമേരിക്കൻ മലയാളി.
തന്റെ കൈവശമുള്ള നോട്ടുകൾ സ്വീകരിക്കാൻ റിസർവ് ബാങ്ക് തയ്യാറാകുന്നില്ലെന്നതാണ് ചെങ്ങന്നൂർ സ്വദേശിയായ ഇദ്ദേഹത്തിന്റെ പരാതി. പഴയ നോട്ടുമാറാൻ പ്രവാസി ഇന്ത്യക്കാർക്ക് മാർച്ച് 31 വരെ സാവകാശമുണ്ട്. എന്നാൽ, ഫിലിപ്പ് ജോണിന്റെ അമേരിക്കൻ പൗരത്വം ഇതിന് വിനയാകുന്നത്. ഇരുപതിലധികം വർഷമായി ന്യൂയോർക്കിലാണ് അറുപത്തിയഞ്ചുകാരനായ ഫിലിപ്പ് ജോൺ. ഏറെ മാസങ്ങൾക്കുശേഷമാണ് ഇന്ത്യയിലെത്തിയത്.
കഴിഞ്ഞവർഷം തിരിച്ചുപോകുമ്പോൾ ചെലവിനായി കരുതിയ അൻപത്തൊമ്പതിനായിരം രൂപയാണ് ഇപ്പോൾ കൈയിലുള്ളത്. പ്രവാസി ഇന്ത്യക്കാർക്ക് അസാധുനോട്ടുകൾ നിക്ഷേപിക്കാൻ സാവകാശമുണ്ടെന്നറിഞ്ഞാണ് റിസർവ് ബാങ്കിലെത്തിയത്. ഓവർസീസ് ഇന്ത്യൻ കാർഡ് ഉണ്ടെങ്കിലും അതൊന്നും ഇളവുനൽകാൻ പര്യാപ്തമല്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തുടർന്ന് പണം റിസർവ് ബാങ്കിനുമുന്നിൽ ഉപേക്ഷിക്കാൻ ശ്രമം നടത്തി. ഇതും സുരക്ഷാ ഉദ്യോഗസ്ഥർ അനുവദിച്ചില്ല.
അസാധുനോട്ടുകൾ കൈവശംവച്ചതിന്റെ പേരിൽ നടപടിനേരിടേണ്ടിവരുമോ എന്ന ആശങ്കയിലാണിപ്പോൾ. കോടതിയെ സമീപിക്കുന്നകാര്യവും പരിഗണനയിലുണ്ട്. ഇതേ പ്രശ്നം നേരിടുന്ന നിരവധി പ്രവാസി ഇന്ത്യക്കാരാണ് ദിവസവും റിസർവ് ബാങ്കിന്റെ മുന്നിലെത്തുന്നതെന്നാണ് റിപ്പോർട്ട്.