- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനപ്രിയ ബ്രാൻഡായ ഓൾഡ് മങ്കിന്റെ സ്രഷ്ടാവ് കപിൽ മോഹൻ അന്തരിച്ചു; 2010-ൽ രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ച വ്യക്തി; ഹൃദയാഘാതത്തെത്തുടർന്ന് അന്ത്യം
ന്യൂഡൽഹി: മദ്യപർക്കിടയിലെ പ്രിയതാരം ഓൾഡ് മങ്കി'ന്റെ സ്രഷ്ടാവ് കപിൽ മോഹൻ (88) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഉത്തർപ്രദേശിലെ ഗസ്സിയാബാദിലുള്ള വീട്ടിലാരുന്നു കപിൽ മോഹന്റെ അന്ത്യം. കരസേനയിൽ ബ്രിഗേഡിയറായിരുന്ന കപിൽ മോഹൻ 1954 ഡിസംബർ 19-നാണ് ഓൾഡ് മങ്ക് റം പുറത്തിറക്കുന്നത്. കുറഞ്ഞകാലംകൊണ്ടുതന്നെ ബ്രാൻഡ് മദ്യപർക്കിടയിൽ ശ്രദ്ധനേടി. കുറഞ്ഞവിലയാണ് സ്വീകാര്യത നേടിക്കൊടുത്ത ഒരു ഘടകം. ആർതോസ് ബ്രൂവെറി ലിമിറ്റഡ്, മോഹൻ റോക്ക് സ്പ്രിങ് വാട്ടർ ബ്രൂവെറീസ് ലിമിറ്റഡ് എന്നീ മദ്യക്കമ്പനികളുടെയും മനേജിങ് ഡയറക്ടറായിരുന്ന കപിൽ മോഹൻ ഏഷ്യയിലെതന്നെ മുൻനിര മദ്യനിർമ്മാണ കമ്പനിയായ മോഹൻ മീക്കിൻസ് ലിമിറ്റഡിന്റെ ചെയർമാനും മനേജിങ് ഡയറക്ടറുമായിരുന്നു. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ ജനറൽ ഡയറിന്റെ പിതാവ് എഡ്വേർഡ് ഡയർ സ്ഥാപിച്ച മദ്യക്കന്പനിയാണ് കപിൽ മോഹൻ ഏറ്റെടുത്തത്. 1976-ലായിരുന്നു ഇത്. ഇന്ന് 400 കോടി രൂപ വിറ്റുവരവുള്ള കന്പനിയാണിത്. കപിൽ മോഹനെ 2010-ൽ രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ചു. സ്തുത്യർഹ സേവനത്തിനുള്ള
ന്യൂഡൽഹി: മദ്യപർക്കിടയിലെ പ്രിയതാരം ഓൾഡ് മങ്കി'ന്റെ സ്രഷ്ടാവ് കപിൽ മോഹൻ (88) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഉത്തർപ്രദേശിലെ ഗസ്സിയാബാദിലുള്ള വീട്ടിലാരുന്നു കപിൽ മോഹന്റെ അന്ത്യം.
കരസേനയിൽ ബ്രിഗേഡിയറായിരുന്ന കപിൽ മോഹൻ 1954 ഡിസംബർ 19-നാണ് ഓൾഡ് മങ്ക് റം പുറത്തിറക്കുന്നത്. കുറഞ്ഞകാലംകൊണ്ടുതന്നെ ബ്രാൻഡ് മദ്യപർക്കിടയിൽ ശ്രദ്ധനേടി. കുറഞ്ഞവിലയാണ് സ്വീകാര്യത നേടിക്കൊടുത്ത ഒരു ഘടകം.
ആർതോസ് ബ്രൂവെറി ലിമിറ്റഡ്, മോഹൻ റോക്ക് സ്പ്രിങ് വാട്ടർ ബ്രൂവെറീസ് ലിമിറ്റഡ് എന്നീ മദ്യക്കമ്പനികളുടെയും മനേജിങ് ഡയറക്ടറായിരുന്ന കപിൽ മോഹൻ ഏഷ്യയിലെതന്നെ മുൻനിര മദ്യനിർമ്മാണ കമ്പനിയായ മോഹൻ മീക്കിൻസ് ലിമിറ്റഡിന്റെ ചെയർമാനും മനേജിങ് ഡയറക്ടറുമായിരുന്നു. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ ജനറൽ ഡയറിന്റെ പിതാവ് എഡ്വേർഡ് ഡയർ സ്ഥാപിച്ച മദ്യക്കന്പനിയാണ് കപിൽ മോഹൻ ഏറ്റെടുത്തത്. 1976-ലായിരുന്നു ഇത്. ഇന്ന് 400 കോടി രൂപ വിറ്റുവരവുള്ള കന്പനിയാണിത്.
കപിൽ മോഹനെ 2010-ൽ രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ചു. സ്തുത്യർഹ സേവനത്തിനുള്ള വിശിഷ്ടസേവാ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. പുഷ്പയാണ് ഭാര്യ.