- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രി വീട്ടിൽ ഉറങ്ങാൻ കിടന്ന വയോധിക പുലർച്ചെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി; രാത്രി 10.45 ഓടെ റോഡിൽക്കൂടി പത്മിനി നടന്ന് പോകുന്നത് കണ്ട പരിസരവാസികൾ
ഹരിപ്പാട്: രാത്രി വീട്ടിൽ ഉറങ്ങാൻ കിടന്ന വയോധികയെ പുലർച്ചെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഹരിപ്പാട് പള്ളിപ്പാട് തെക്കേക്കര കിഴക്ക്കുന്നത്ത് ലക്ഷം വീട്ടിൽ കരുണാകരന്റെ ഭാര്യ പത്മിനി (62) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 6 മണിയോടെ വീടിന് സമീപത്തെ പള്ളിക്കൽ പാടശേഖരത്തിലെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ പത്മിനിയുടെ മൃതദേഹം കണ്ടെത്തിയത്.
പത്മിനി പത്മിനി (62)
ചൊവ്വഴ്ച രാത്രി 9 മണിയോടെ പത്മിനി ഉറങ്ങാൻ കിടന്നതാണെന്ന് വീട്ടുകാർ പറഞ്ഞു. രാത്രി 10.45 ഓടെ വീടിന് സമീപത്തെ റോഡിൽക്കൂടി പത്മിനി നടന്ന് പോകുന്നത് കണ്ട പരിസരവാസികൾ സംശയം തോന്നി വീട്ടുകാരെ വിളിച്ചുണർത്തി മുറി പരിശോധിച്ചു. പത്മിനിയെ മുറിയിൽ കണ്ടെത്തിയില്ല. രാത്രിയിൽ തന്നെ നാട്ടുകാരും വീട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും പത്മിനിയെ കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ നടത്തിയപ്പോഴാണ് പാടശേഖരത്തിലെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ പത്മിനിയുടെ മൃതദേഹം കണ്ടെത്തിയത്.
മറുനാടന് ഡെസ്ക്