കണ്ണൂർ: കൂത്തുപറമ്പിൽ പൂക്കോത്ത്് ഒറ്റയ്ക്ക് താമസിച്ചിരുന്നു വൃദ്ധയെ വീടിനു മുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൂക്കോത്ത് പ്രഭനിവാസിൽ സി.സി.ലക്ഷ്മിയാണ് മരിച്ചത്. വീടിന്റെ മുകൾഭാഗം ഇവർ വാടകയ്ക്ക് നൽകിയിരുന്നു. ഇവിടെ താമസിച്ചിരുന്നവരാണ് മൃതദേഹം ആദ്യ കണ്ടത്. അടുക്കളയ്ക്ക് പുറത്തായി മുറ്റത്താണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ പെള്ളലേറ്റ് പാടുകളുള്ളത് ദുരൂഹതയുണർത്തുന്നുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.