- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ നിന്നുള്ള 'മൈൻഡ് വാഴ്സ്' ഒളിമ്പ്യാഡ് ദേശീയ വിജയി
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ജികെ ഒളിമ്പ്യാഡായ മൈൻഡ് വാഴ്സിൽ കേരളത്തിൽ നിന്നും തൃക്കാക്കരയിലെ ഭവൻസ് വരുണ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ കൃഷ്ണർപിത് നെറ്റായികോടത്ത് ദേശീയ തലത്തിൽ വിജയിച്ചു.
സംസ്ഥാന തലത്തിലെ വിജയികൾ:
അഭിനവ് വിജിഷ്, നാലാം ക്ലാസ്, ഭവൻസ് വിദ്യാ മന്ദിർ,ഗിരിനഗർ, എറണാകുളം
പി.എസ്.പവിത്ര, അഞ്ചാം ക്ലാസ്, ശ്രീ മഹാറിഷി വിദ്യാലയ, പാലക്കാട്
കീർത്തന നായർ, ആറാം ക്ലാസ്, ഓൾ സെയിന്റ്സ് പബ്ളിക്ക് സ്‌കൂൾ, പത്തനംതിട്ട
സിദ്ധാർത്ഥ് കുമാർ ഗോപാൽ, ഏഴാം ക്ലാസ്, സെന്റ് തോമസ് റെസിഡൻഷ്യൽ സ്‌കൂൾ
ആകർഷ ചന്ദ്രൻ, എട്ടാം ക്ലാസ്, അമൃത വിദ്യാലയം, തിരുവല്ല, പത്തനംതിട്ട
ലക്ഷ്മിപ്രിയ, പത്താം ക്ലാസ്, ചിന്മയ വിദ്യാലയ, താഴത്തങ്ങാടി, കോട്ടയം
ഗോഡ്ഫ്രെ ബോക്സ്, പതിനൊന്നാം ക്ലാസ്, ദി ഗ്രീൻ ഹിൽസ് പബ്ളിക്ക് സ്‌കൂൾ, വയനാട്
മാനസ പ്രഭാകരൻ, പന്ത്രണ്ടാം ക്ലാസ്, എംഇഎസ്, അറഫ ഇംഗ്ലീഷ് സ്‌കൂൾ, തൃശൂർ
വിവിധ സ്‌കൂളുകളിൽ നിന്നും മൈൻഡ് വാഴ്സ് മൊബൈൽ ആപ്ലിക്കേഷനിലെ നിരവധി ജികെ ടെസ്റ്റുകളിൽ ഒട്ടനവധി വിദ്യാർത്ഥികൾ പങ്കെടുത്തു. എൻസിആർടി സിലബസിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ചോദ്യങ്ങൾ. കുട്ടികൾക്ക് തൃപ്തിയാകും വരെ ആവർത്തിച്ച് പങ്കെടുക്കാൻ സാധിക്കുന്ന തരത്തിലായിരുന്നു നൂതനമായ പരീക്ഷാ ഘടന. ദേശീയ മെറിറ്റ് പട്ടികയിൽ എത്തിയാൽ തന്നെ ഉയർന്ന വിജയമായി കണക്കാക്കുന്നു. ദേശീയ മെറിറ്റ് ലിസ്റ്റിൽ എത്തുന്ന വിദ്യാർത്ഥിക്ക് ഒരു കോടിയോളം രൂപയുടെ സമ്മാനങ്ങൾ ലഭിക്കും. ഓരോ ഗ്രേഡിലെയും ടോപ്പർമാർക്ക് മെറിറ്റ് സർട്ടിഫിക്കറ്റിനൊപ്പം ഒരു ലക്ഷം രൂപയുടെ കാഷ് പ്രൈസും ലഭിക്കും.