- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അത്ലറ്റുകളെയും സന്ദർശകരെയും ലക്ഷ്യമിട്ട് 12,000 സുന്ദരികൾ ഒളിമ്പിക് നഗരത്തിൽ തമ്പടിച്ചു; നിരക്കുയർത്തി ലാഭം കൊയ്യാൻ കാത്തിരിക്കുന്ന ഈ പെൺകുട്ടികൾ വളരെ പ്രതീക്ഷയിലാണ്
ആഘോഷങ്ങളുടെ നഗരമായ റിയോ ഡി ജനെയ്‌റോയിലേക്ക് ഒളിമ്പിക്‌സെത്തുമ്പോൾ ഈ പെൺകുട്ടികളും ആഘോഷത്തിലാണ്. ഒളിമ്പിക്‌സിനെത്തുന്ന കായികതാരങ്ങളെയും സഞ്ചാരികളെയും ലക്ഷ്യമിട്ട് റിയോയിൽ തമ്പടിച്ചിരിക്കുന്നത് 12,000-ത്തോളം യുവതികൾ. പണം സമ്പാദിക്കാൻ ജീവിതത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന അവസരം എന്ന നിലയ്ക്കാണ് ഇതിനെ കാണുന്നതെന്ന് ലൈംഗികത്തൊഴിലാളികൾ തന്നെ പറയുന്നു. താരങ്ങൾ ഒളിമ്പിക്‌സിന് എത്തുന്നത് സ്വർണമെഡൽ നേടാനാണ്. എന്റെ ജോലിയിൽ സ്വർണം നേടുകയാണ് ലക്ഷ്യമെന്ന് സെക്‌സ് വർക്കറായ ജൂലിയാന പറയുന്നു. നാലുലക്ഷത്തോളം പേർ ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട് നഗരത്തിലെത്തുമെന്നാണ് കണക്കാക്കുന്നത്. ഇവരിൽനിന്ന് ലാഭം കൊയ്യാമെന്നാണ് ജൂലിയാനയെപ്പോലുള്ളവരുടെ ചിന്ത. വേശ്യാവൃത്തി നിയമം വഴി അംഗീകരിച്ചിട്ടുള്ള നാടാണ് ബ്രസീൽ. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് വൻകിട സെക്‌സ് മാഫിയയും പ്രവർത്തിക്കുന്നുണ്ട്. ഇതിനെ ചെറുക്കാനുള്ള നടപടികളും അധികൃതർ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, വേശ്യാവൃത്തി നടത്തുന്നവരെ പൊലീസ് ഉപദ്രവിക്കാറില്ല. കോപ്പകബാന, ഇപ്പനേമ തുട
ആഘോഷങ്ങളുടെ നഗരമായ റിയോ ഡി ജനെയ്‌റോയിലേക്ക് ഒളിമ്പിക്‌സെത്തുമ്പോൾ ഈ പെൺകുട്ടികളും ആഘോഷത്തിലാണ്. ഒളിമ്പിക്‌സിനെത്തുന്ന കായികതാരങ്ങളെയും സഞ്ചാരികളെയും ലക്ഷ്യമിട്ട് റിയോയിൽ തമ്പടിച്ചിരിക്കുന്നത് 12,000-ത്തോളം യുവതികൾ. പണം സമ്പാദിക്കാൻ ജീവിതത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന അവസരം എന്ന നിലയ്ക്കാണ് ഇതിനെ കാണുന്നതെന്ന് ലൈംഗികത്തൊഴിലാളികൾ തന്നെ പറയുന്നു.
താരങ്ങൾ ഒളിമ്പിക്‌സിന് എത്തുന്നത് സ്വർണമെഡൽ നേടാനാണ്. എന്റെ ജോലിയിൽ സ്വർണം നേടുകയാണ് ലക്ഷ്യമെന്ന് സെക്‌സ് വർക്കറായ ജൂലിയാന പറയുന്നു. നാലുലക്ഷത്തോളം പേർ ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട് നഗരത്തിലെത്തുമെന്നാണ് കണക്കാക്കുന്നത്. ഇവരിൽനിന്ന് ലാഭം കൊയ്യാമെന്നാണ് ജൂലിയാനയെപ്പോലുള്ളവരുടെ ചിന്ത.
വേശ്യാവൃത്തി നിയമം വഴി അംഗീകരിച്ചിട്ടുള്ള നാടാണ് ബ്രസീൽ. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് വൻകിട സെക്‌സ് മാഫിയയും പ്രവർത്തിക്കുന്നുണ്ട്. ഇതിനെ ചെറുക്കാനുള്ള നടപടികളും അധികൃതർ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, വേശ്യാവൃത്തി നടത്തുന്നവരെ പൊലീസ് ഉപദ്രവിക്കാറില്ല.
കോപ്പകബാന, ഇപ്പനേമ തുടങ്ങിയ ബീച്ചുകൾ കേന്ദ്രീകരിച്ചാണ് യുവതികൾ പ്രവർത്തിക്കുന്നത്. വിദേശ സഞ്ചാരികളിൽനിന്ന് 10000 രൂപവരെയാണ് ഇവർ ഈടാക്കുന്നത്. ഒരുമണിക്കൂർ നേരത്തേയ്ക്ക് ഹോട്ടലിൽപോകാനോ മറ്റോ ആണിത്. ബ്രസീലുകാർക്ക് തുകയിൽ ഇളവുണ്ട്. എന്നാൽ, ഒളിമ്പിക് വേളയിൽ ഈ തുക ഉയരുമെന്ന് ജൂലിയാന തന്നെ പറയുന്നു.
ഇംഗ്ലീഷ് അറിയാത്തതാണ് ബ്രസീലിയൻ യുവതികൾ നേരിടുന്ന പ്രധാന പ്രശ്‌നം. ഇടപാടുകാരുമായി സംസാരിച്ചുറപ്പിക്കാൻ പലപ്പോഴും ഭാഷ തടസ്സമാകുന്നുണ്ടെന്ന് ജൂലിയാന പറഞ്ഞു. ക്ലബ്ബുകളും വേശ്യാലയങ്ങളും മോട്ടലുകളും കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം. ലൈംഗികത്തൊഴിലിനുവേണ്ടി നിർമ്മിച്ചവയാണ് മോട്ടലുകൾ.