- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫുട്‌ബോളും ക്രിക്കറ്റും വോളിബോളും നിറഞ്ഞ കണ്ണൂർക്കര; എല്ലാം മാറ്റി മറിച്ച് സാറെത്തിയത് 1976ൽ; പിടി ഉഷയുടെ മാത്രമല്ല സുകമാരി അടക്കമുള്ളവരുടെ ജീവിതം മാറ്റി എഴുതി; കണ്ണൂരിനെ ഓട്ടം പഠിപ്പിച്ചത് നമ്പ്യാർ സാർ
കണ്ണൂർ: ഫുട്‌ബോളും ക്രിക്കറ്റും വോളിബോളും നിറഞ്ഞു നിന്നിരുന്ന കണ്ണുരിന്റെ മണ്ണിൽ നിന്നും അത് ലറ്റ് സുകളെ വാർത്തെടുത്ത കായികാചാര്യനായിരുന്നു കഴിഞ്ഞ ദിവസം വിട പറഞ്ഞ കായികാചാര്യൻ ഒ.എം നമ്പ്യാർ. കായികലോകം നമ്പ്യാർ സാറെന്ന് വിളിക്കുന്ന ഒ എം നമ്പ്യാരെ കണ്ണുരിലെ കായിക പ്രേമികൾക്ക് ഒരിക്കലും മറക്കാനാവില്ല.
പി.ടി ഉഷയ്ക്കു ശേഷം അത് ലറ്റിക്‌സിൽ ശ്രദ്ധേയമായ തലശേരി ബ്രണ്ണൻ കോളേജ് താരമായിരുന്ന സുകുമാരിയെ പരിശീലിപ്പിച്ചത് ഒ.എം നമ്പ്യാരായിരുന്നു. എട്ടുവർഷം ആർ സുകുമാരിയുടെ പരിശീലകനായിരുന്നു നമ്പ്യാർ.
സമർപ്പിതനായ ഈ പരിശീലകൻ 32 വർഷത്തൈ പരിശീലക വേഷം അഴിച്ചുവച്ചത് 2002ലാണ്. കായികാചാര്യൻഒ എം നമ്പ്യാർ ഗുരുവും രക്ഷിതാവുമായിരുന്നുവെന്ന് ആർ സുകുമാരി പറഞ്ഞു. ഏട്ടാംക്ലാസ് മുതൽ എം.എ വരെയുള്ള പ0ന കാലയളവിൽ സുകുമാരിയുടെ കോച്ചായിരുന്നു ഒ.എം നമ്പ്യാർ.
'
തലശേരി സായിയിലെ സെലക്ഷൻ സമയത്താണ് സുകുമാരി കേരള മറിയപ്പെടുന്ന കായിക ഗുരുവിനെ പരിചയപ്പെട്ടത്. കോഴിക്കോട് ബിഇഎംപി സ്‌കൂളിലെ പഠനത്തിന് ശേഷമാണ് സുകുമാരി തലശേരി ബ്രണ്ണൻ കോളേജിലെത്തിയത്. തലശേരി സായിയിലായിരുന്നു പരിശീലനം.
നൈസി ജോസഫ്, ലിനറ്റ് മാത്യു, സിബാ ജോസഫ്, ജിജി എന്നിവരും ഒപ്പമുണ്ടായിരുന്നു. അക്കാലത്ത് നമ്പ്യാർ സാർ 100, 200, 400 മീറ്റർ ഓട്ടത്തിലാണ് പരിശീലനം നൽകിയത്. എന്നാൽ 400 മീറ്ററിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറഞ്ഞത് നമ്പ്യാർ സാറായിരുന്നുവെന്ന് സുകുമാരി പറഞ്ഞു. നമ്പ്യാർ സാറിന്റെ ദീർഘവീക്ഷണത്തോടെയുള്ള ഉപദേശം പിന്നീട് ഏറെ ഗുണം ചെയ്തുവെന്നും സുകുമാരി ചുണ്ടിക്കാട്ടി.
തന്നെ സ്നേഹത്തോടെ സുകുവെന്നാണ് സാർ വിളിച്ചിരുന്നത്. ദേശീയ അത്ലറ്റിക് മീറ്റിൽ അഞ്ച് സ്വർണമെഡൽ വരെ നേടിയത് നമ്പ്യാർ സാറിന്റെ പരിശീലന മികവിലായിരുന്നുവെന്നും സുകുമാരി അഭിമാനത്തോടെ ഓർക്കുന്നു ഗുരുവിന്റെ പാത പിൻതുടർന്നു കൊണ്ട് കായികപരിശീലന രംഗത്ത് ഇപ്പോൾ സുകുമാരിയുമുണ്ട്.
ഇപ്പോൾ പാലക്കാട് പിഎസ്‌സി ഓഫീസ് ജീവനക്കാരിയാണ് സുകുമാരി സംസ്ഥാന സ്‌കൂൾ കായികമേളകളിൽ സജീവ സാന്നിധ്യമാണ് പി.ടി ഉഷയുടെ പിന്മുറക്കാരിയായ ഈ കായികതാരം. 1970ൽ കേരള സ്പോർട്സ് കൗൺസിൽ കോച്ചായ നമ്പ്യാർ കണ്ണൂർ സ്പോർട്സ് ഡിവിഷനിലെത്തിയതോടെയാണ് ചരിത്രം വഴിമാറുന്നത്.
1976ൽ കണ്ണൂർ സ്പോർട്സ് ഡിവിഷൻ രൂപീകരിച്ചപ്പോൾ അത്ലറ്റിക് കോച്ചായി നിയമിച്ചത് നമ്പ്യാരെ. ഇതേ വർഷമാണ് പി ടി ഉഷ സ്പോർട്സ് ഡിവിഷനിലെത്തുന്നത്. ഉഷ ഉൾപ്പെടെ 32 പേരെയാണ് ആദ്യബാച്ചിൽ നമ്പ്യാർ പരിശീലിപ്പിച്ചത്. പി ടി ഉഷ 'പയ്യോളി എക്സ്പ്രസായി' മാറുന്നത് ഈ പരിശീലനത്തിലാണ്. എസ് ദീപ, എസ് ഗീത, ടി സി ത്രേസ്യാമ്മ, ഡോ. ആമിന തുടങ്ങിയ പ്രഗത്ഭ അത്ലിറ്റുകൾ ആദ്യ ബാച്ചിലുണ്ടായിരുന്നു.
ആ ബാച്ചിലെ എട്ടുപേർ പാലക്കാട് മേഴ്സി കോളേജിലാണ് ചേർന്നത്. പരിശീലകനായി ഒ എം നമ്പ്യാർ വേണമെന്ന് ഉഷ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നമ്പ്യാർ സ്പോർട്സ് ഡിവിഷൻ വിടുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്