- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മക്കളുടെ ഇഷ്ടസിനിമയായ ഓം ശാന്തി ഓമിന് രണ്ടാം ഭാഗം വേണമെന്ന് ഷാരൂഖ് ആവശ്യപ്പെട്ടു; ദീപികയെ ബോളിവുഡിന്റെ താരറാണിയാക്കിയ ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കാൻ ഫറാഖാൻ
ദീപിക പദുക്കോൺ എന്ന സുന്ദരി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു ഓം ശാന്തി ഓം. ഷാരൂഖ് ഖാൻ നായകനായി എത്തിയ ഈ ചിത്രം ബോക്‌സ് ഓഫിസ് കീഴടക്കിയിരുന്നു. 2007ൽ ഇറങ്ങിയ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായിക ഫറാഖാൻ. കിങ് ഖാൻ തന്നെയാണ് ഇത് സംബന്ധിച്ച് ട്വിറ്ററിലൂടെ സൂചന നൽകിയത്. തന്റെ മക്കൾ ഏറെ ഇഷ്ടപ്പെടുന്ന ചിത്രമാണ് ഓം ശാന്തി ഓമെന്നും എന്തുകൊണ്ട് അതിനൊരു രണ്ടാം ഭാഗം ഒരുക്കികൂടാ എന്നായിരുന്നു ഷാരൂഖിന്റെ ട്വീറ്റ്. ചിത്രത്തിന്റെ സംവിധായിക ഫറാഖാനോടായിരുന്നു താരത്തിന്റെ ചോദ്യം. ബോളിവുഡ് സുന്ദരി ദീപിക പദുകോണിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെയാണ് ദീപിക പദുക്കോൺ ബോളിവുഡിന്റെ താരറാണിയായത്. കോറിയോ ഗ്രാഫറായ ഫറാ ഖാന്റെ ആദ്യ സംവിധാന സംരഭമായിരുന്നു ഓം ശാന്തി ഓം. പ്രണയത്തിന്റെയും സിനിമയുടേയും പശ്ചാത്തലത്തിൽ മനോഹരമായൊരു പ്രണയകഥയാണ് പ്രേക്ഷകരോട് പറഞ്ഞത്. 2007 ൽ 40 കോടി ചെലവിൽ നിർമ്മിച്ച ഷാറൂഖ് ഖാൻ ചിത്രം ലോകമെമ്പാടുമായി 200
ദീപിക പദുക്കോൺ എന്ന സുന്ദരി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു ഓം ശാന്തി ഓം. ഷാരൂഖ് ഖാൻ നായകനായി എത്തിയ ഈ ചിത്രം ബോക്‌സ് ഓഫിസ് കീഴടക്കിയിരുന്നു. 2007ൽ ഇറങ്ങിയ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായിക ഫറാഖാൻ. കിങ് ഖാൻ തന്നെയാണ് ഇത് സംബന്ധിച്ച് ട്വിറ്ററിലൂടെ സൂചന നൽകിയത്.
തന്റെ മക്കൾ ഏറെ ഇഷ്ടപ്പെടുന്ന ചിത്രമാണ് ഓം ശാന്തി ഓമെന്നും എന്തുകൊണ്ട് അതിനൊരു രണ്ടാം ഭാഗം ഒരുക്കികൂടാ എന്നായിരുന്നു ഷാരൂഖിന്റെ ട്വീറ്റ്. ചിത്രത്തിന്റെ സംവിധായിക ഫറാഖാനോടായിരുന്നു താരത്തിന്റെ ചോദ്യം.
ബോളിവുഡ് സുന്ദരി ദീപിക പദുകോണിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെയാണ് ദീപിക പദുക്കോൺ ബോളിവുഡിന്റെ താരറാണിയായത്.
കോറിയോ ഗ്രാഫറായ ഫറാ ഖാന്റെ ആദ്യ സംവിധാന സംരഭമായിരുന്നു ഓം ശാന്തി ഓം. പ്രണയത്തിന്റെയും സിനിമയുടേയും പശ്ചാത്തലത്തിൽ മനോഹരമായൊരു പ്രണയകഥയാണ് പ്രേക്ഷകരോട് പറഞ്ഞത്. 2007 ൽ 40 കോടി ചെലവിൽ നിർമ്മിച്ച ഷാറൂഖ് ഖാൻ ചിത്രം ലോകമെമ്പാടുമായി 200 കോടിയിലേറെ കളക്ഷൻ നേടിയിരുന്നു. ചിത്രത്തിലെ പാട്ടുകളും രാജ്യമെമ്പാടും വലിയ ഓളങ്ങൾ തീർത്തു.