- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂർ വിമാനത്താവളത്തിലെ അറ്റകുറ്റപ്പണി; ഒമാൻ-കോഴിക്കോട് വിമാനം യാത്ര വൈകിയതിനാൽ തിരിച്ചിറക്കി; യാത്രക്കാർ ടെർമിനൽ കാത്തിരുന്നത് മണിക്കൂറുകൾ
കരിപ്പൂർ വിമാനത്താവളത്തിലെ അറ്റകുറ്റപ്പണികൾ മൂലം ഇന്നലെ വലഞ്ഞത് നിരവധി യാത്രക്കാർ. കോഴിക്കോട്ടെക്ക് പോകേണ്ട ഒമാൻ എയർ വിമാനം യാത്ര പുറപ്പെടാൻ വൈകിയതാണ് യാത്രക്കാർക്ക് വിനയായത്. ഒമാനിൽ നിന്നും 15 മിനിറ്റ് വൈകിയതിനാൽ കരിപ്പൂർ വിമാനത്താവളം അടക്കുന്നതിന് മുമ്പ് കോഴിക്കോട് എത്താൻ കഴിയാത്ത സാഹചര്യത്തിലാണ് യാത്രക്കാരെ തിരിച്ചിറക്ക
കരിപ്പൂർ വിമാനത്താവളത്തിലെ അറ്റകുറ്റപ്പണികൾ മൂലം ഇന്നലെ വലഞ്ഞത് നിരവധി യാത്രക്കാർ. കോഴിക്കോട്ടെക്ക് പോകേണ്ട ഒമാൻ എയർ വിമാനം യാത്ര പുറപ്പെടാൻ വൈകിയതാണ് യാത്രക്കാർക്ക് വിനയായത്. ഒമാനിൽ നിന്നും 15 മിനിറ്റ് വൈകിയതിനാൽ കരിപ്പൂർ വിമാനത്താവളം അടക്കുന്നതിന് മുമ്പ് കോഴിക്കോട് എത്താൻ കഴിയാത്ത സാഹചര്യത്തിലാണ് യാത്രക്കാരെ തിരിച്ചിറക്കിയതെന്ന് ഒമാൻ എയർ അധികൃതർ വിശദീകരിച്ചു
യാത്ര തടസ്സപ്പെട്ടതിനെ തുടർന്ന് നാല് മണിക്കൂറിലേറെ യാത്രക്കാർക്ക് മസ്‌കത്തിൽ കാത്തിരുന്നതിന് ശേഷമാണ്് യാത്ര പുനരാരംഭിക്കാനായത്.രാവിലെ ഒമാൻ സമയം 8.45ന് മസ്‌കത്തിൽ നിന്ന് പുറപ്പെടേണ്ട വിമാനം 15 മിനിറ്റ് വൈകിയിരുന്നു. കോഴിക്കോട് വിമാനത്താവളം അടക്കുന്നതിന് തൊട്ടുമുന്പ് ഇന്ത്യൻ സമയം ഉച്ചക്ക് 1.55 ന്നാട്ടിൽ ഇറങ്ങേണ്ട വിമാനമാണിത്. പറന്ന് എത്തുമ്പോഴേക്ക് ഉചക്ക് രണ്ടിന് അടക്കുമെന്ന് ഉറപ്പായതോടെ വിമാനം വൈകിപറക്കാൻ തീരുമാനിക്കുകയും, യാത്രക്കാരെ വിമാനത്തിൽ നിന്ന് തിരിച്ചിറക്കുകയും ആയിരുന്നു.
വിമാനത്തിൽ നിന്ന് ഇറക്കിയ ഇരുനൂറോളം യാത്രക്കാരെ മസ്‌കത്ത് വിമാനത്താവളം ടെർമിനലിൽ നാലുമണിക്കൂറോളം കാത്തിരുത്തിയ ശേഷം ഒമാൻ സമയം ഉച്ചക്ക് പന്ത്രോടെയാണ് വിമാനം വീണ്ടും യാത്രക്കാരെ കയറ്റി പറന്നത്. സ്ത്രീകളും കുട്ടികളടക്കമുള്ള നിരവധി യാത്രക്കാരെ ഇത് വലച്ചു. മസ്‌കത്തിൽ നിന്ന് എത്തുന്നവരെ കരിപ്പൂർ വിമാനത്താവളത്തിൽ കാത്തുനിന്നവരും മണിക്കൂറുകൾ വലഞ്ഞു.