- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിലേക്കുള്ള സർവീസുകൾ ഒമാൻ എയർ ഇരട്ടിപ്പിക്കുന്നു; അടുത്തവർഷം മുതൽ ഗോവയിലേക്ക് നേരിട്ട് ഫ്ളൈറ്റ്
മസ്‌ക്കറ്റ്: അടുത്ത സമ്മറോടു കൂടി മസ്‌ക്കറ്റിൽ നിന്ന് ഗോവയിലേക്ക് നേരിട്ട് സർവീസ് നടത്തുമെന്ന് ഒമാൻ എയർ അധികൃതർ വെളിപ്പെടുത്തി. ആഴ്ചയിൽ മൂന്നു ഫ്‌ളൈറ്റുകളായിരിക്കും ഗോവയിലേക്ക് നടത്തുക. പിന്നീട് അത് അഞ്ചു വരെയായി ഉയർന്നേക്കാമെന്നും ഒമാൻ എയർ വ്യക്തമാക്കി. 154 സീറ്റുള്ള ബോയിങ് 737 എയർ ക്രാഫ്റ്റായിരിക്കും ഗോവയിലേക്കുള്ള സർവീസിന് ഉപ
മസ്‌ക്കറ്റ്: അടുത്ത സമ്മറോടു കൂടി മസ്‌ക്കറ്റിൽ നിന്ന് ഗോവയിലേക്ക് നേരിട്ട് സർവീസ് നടത്തുമെന്ന് ഒമാൻ എയർ അധികൃതർ വെളിപ്പെടുത്തി. ആഴ്ചയിൽ മൂന്നു ഫ്‌ളൈറ്റുകളായിരിക്കും ഗോവയിലേക്ക് നടത്തുക. പിന്നീട് അത് അഞ്ചു വരെയായി ഉയർന്നേക്കാമെന്നും ഒമാൻ എയർ വ്യക്തമാക്കി. 154 സീറ്റുള്ള ബോയിങ് 737 എയർ ക്രാഫ്റ്റായിരിക്കും ഗോവയിലേക്കുള്ള സർവീസിന് ഉപയോഗിക്കുക.
ഇന്ത്യയിലേക്കുള്ള ഒമാൻ എയറിന്റെ സർവീസുകളും ഇരട്ടിയാക്കും. നിലവിൽ സർവീസ് നടത്തുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ദിവസേന രണ്ടു സർവീസ് ആക്കി വർധിപ്പിക്കാനാണ് പദ്ധതിയിടുന്നത്. രാവിലെയും വൈകുന്നേരവുമായിട്ടായിരിക്കും ഈ സർവീസ് ദീർഘിപ്പിക്കുക. നിലവിൽ മസ്‌ക്കറ്റ്- മുംബൈ, മസ്‌ക്കറ്റ് ചെന്നൈ, മസ്‌ക്കറ്റ്- ന്യൂഡൽഹി എന്നിവിടങ്ങളിലേക്കു മാത്രമാണ് ദിവസേന ഒമാൻ എയറിന്റെ രണ്ടു സർവീസ് ഉള്ളത്. കൊച്ചി, തിരുവനന്തപുരം മേഖലകളിലേക്കും ദിവസേന രണ്ടു സർവീസ് ആക്കി വർധിപ്പിക്കുമെന്നാണ് ഒമാൻ എയർ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അബ്ദുൾ റഹ്മാൻ അൽ ബുസൈദി വ്യക്തമാക്കിയത്.
2017-ഓടു കൂടി വിമാനങ്ങളുടെ എണ്ണം 55 ആക്കുകയാണ് ഒമാൻ എയറിന്റെ ലക്ഷ്യം.