- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുമാപ്പ് കാലയളവിൽ പ്രൊഫഷൻ മാറാനും പ്രവാസികൾക്ക് അവസരം; ശമ്പളം വർധിക്കാനും സാധ്യത; വിദേശ തൊഴിലാളികൾക്ക് ആനുകൂല്യങ്ങളുമായി ഒമാൻ
മസ്‌കത്ത്: പൊതുമാപ്പ് കാലയളവിൽ രാജ്യത്തെ വിദേശ തൊഴിലാളികൾക്ക് പ്രൊഫഷൻ മാറാൻ അടക്കമുള്ള കൂടുതൽ ആനുകൂല്യങ്ങളുമായി മാനവവിഭവ മന്ത്രാലയം. തൊഴിൽ മാറൽ, ശമ്പളം വർധിപ്പിക്കൽ, പുതിയ തൊഴിലാളികളെ നിയമിക്കൽ, സ്‌പോൺസർഷിപ്പ് മാറ്റം, സ്ഥാപനങ്ങളുടെ സ്റ്റാറ്റസ് ശരിപ്പെടുത്തൽ, കമ്പനി പരിഷ്‌കരണം തുടങ്ങി നിരവധി അവസരങ്ങളാണ് മൂന്ന് മാസത്തേക്ക് തൊ
മസ്‌കത്ത്: പൊതുമാപ്പ് കാലയളവിൽ രാജ്യത്തെ വിദേശ തൊഴിലാളികൾക്ക് പ്രൊഫഷൻ മാറാൻ അടക്കമുള്ള കൂടുതൽ ആനുകൂല്യങ്ങളുമായി മാനവവിഭവ മന്ത്രാലയം. തൊഴിൽ മാറൽ, ശമ്പളം വർധിപ്പിക്കൽ, പുതിയ തൊഴിലാളികളെ നിയമിക്കൽ, സ്‌പോൺസർഷിപ്പ് മാറ്റം, സ്ഥാപനങ്ങളുടെ സ്റ്റാറ്റസ് ശരിപ്പെടുത്തൽ, കമ്പനി പരിഷ്‌കരണം തുടങ്ങി നിരവധി അവസരങ്ങളാണ് മൂന്ന് മാസത്തേക്ക് തൊഴിൽ മന്ത്രാലയം അനുവദിച്ചിട്ടുള്ളത്.
ലേബർ ഓഫീസ്, സനദ് ഓഫീസ് എന്നിവിടങ്ങളിൽ പതിച്ചിട്ടുള്ള േനാട്ടീസുകളിലൂടെയാണ് ആനുകൂല്യങ്ങൾ സംബന്ധമായ വിവരങ്ങൾ പൊതുജനങ്ങളിലേക്കെത്തിച്ചിട്ടുള്ളത്. പ്രൊഫഷൻ മാറാനുള്ള അവസരം പ്രാസികൾക്ക് കൂടുതൽ ഉപകാരപ്രദമാകും. സ്വദേശിവത്കരണം നടപ്പിലാക്കാത്ത ഏത് ജോലിയിലേക്കും തൊഴിൽ മാറാൻ സാധിക്കും. ഇതിന് പുറമെ മൂന്ന് മാസത്തിനകം സാലറി കൂട്ടാനുള്ള നടപടികൾക്കും മന്ത്രാലയം സാഹചര്യം ഒരുക്കിയിട്ടുണ്ട്. ആറ് മാസത്തെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് ഇതിനായി ഹാജരാക്കണം.
നിലവിൽ മൂന്ന് ശതമാനം മാത്രമേ സാലറി കൂട്ടാൻ പറ്റുകയുള്ളൂവെങ്കിലും പൊതുമാപ്പ് കാലയളവിൽ എത്ര ശതമാനം വേണമെങ്കിലും വർധിപ്പിക്കാം. കമ്പനി പരിഷ്‌കരണ നടപടികൾക്കും ഇക്കാലയളവിൽ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്.