- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാൻ പൊതുമാപ്പ്; ആദ്യ ഇന്ത്യൻ സംഘം ഞായറാഴ്ച്ച രാജ്യം വിടും; പൊതുമാപ്പ് അനുവദിച്ച 859 ഇന്ത്യക്കാരുടെ വിവരങ്ങൾ മന്ത്രാലയം പ്രസിദ്ധീകരിച്ചു
മസ്‌കത്ത്: ഒമാൻ സർക്കാർ അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് നൽകുന്ന പൊതുമാപ്പ് ആനുകൂല്യം ഉപയോഗിച്ച് ആദ്യ ഇന്ത്യൻ സംഘം ഞായറാഴ്ച രാജ്യം വിടും. മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച 859 ഇന്ത്യക്കാരുടെ വിവരങ്ങൾ മാനവവിഭവ മന്ത്രാലയം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.. അതാത് എംബസികൾ നൽകിയ വിശദാംശങ്ങളാണ് മന്ത്രാലയം വെബ്‌സൈറ്റിൽ പ്രസി
മസ്‌കത്ത്: ഒമാൻ സർക്കാർ അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് നൽകുന്ന പൊതുമാപ്പ് ആനുകൂല്യം ഉപയോഗിച്ച് ആദ്യ ഇന്ത്യൻ സംഘം ഞായറാഴ്ച രാജ്യം വിടും. മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച 859 ഇന്ത്യക്കാരുടെ വിവരങ്ങൾ മാനവവിഭവ മന്ത്രാലയം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.. അതാത് എംബസികൾ നൽകിയ വിശദാംശങ്ങളാണ് മന്ത്രാലയം വെബ്‌സൈറ്റിൽ പ്രസിദ്ധദ്ീകരിച്ചിരിക്കുന്നത്.
മൂന്ന് മാസത്തെ പൊതുമാപ്പ് കാലാവധി പത്ത് ദിവസം പിന്നിടുമ്പോൾ അഞ്ച് ഏഷ്യൻ രാജ്യങ്ങളിൽ നിന്നായി 3,000ത്തിൽ പരം ആളുകൾക്കാണ് പൊതുമാപ്പ് ആനുകൂല്യം മന്ത്രാലയം അനുവദിച്ചത്. കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായി മാനവവിഭവ മന്ത്രാലയം വഴിയാണ് ഇത്തവണ ഔട്ട്പാസ് നൽകുന്നത്. ഇതിനാലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ വരുടെ വിവരങ്ങൾ മന്ത്രാലയം വെബ്‌സൈറ്റ് വഴി പുറത്തുവിട്ടത്. പൊതുമാപ്പിന് രജിസ്റ്റർ ചെയ്തർക്കും പൊതുജനങ്ങൾക്കും വെബ്‌സൈറ്റിലൂടെ വിവരങ്ങൾ ശേഖരിക്കുന്നതിന് മന്ത്രാലയത്തിന്റെ നടപടി സഹായകമാകും.
1,243 പാക്കിസ്ഥാനികളുടെ വിശദാംശങ്ങളാണ് വെബ്‌സൈറ്റിൽ നൽകിയിരിക്കുന്നത്. പൊതുമാപ്പ് ലഭിച്ചവരിൽ കൂടുതൽ പാക്കിസ്ഥാൻ സ്വദേശികളാണ്. 855 ബംഗ്ലാദേശികൾ, 100 ശ്രീലങ്കൻ സ്വദേശികൾ, 91 ഫിലപ്പൈനികൾ എന്നിങ്ങനെ അഞ്ച് ഏഷ്യൻ രാജ്യങ്ങളിൽ നിന്നായി 3,148 പേരുടെ വിരവങ്ങൾ സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പൊതുമാപ്പിന് രജിസ്റ്റർ ചെയ്തവർക്കും തൊഴിലുടമക്കും വെബ്‌സൈറ്റ് വഴി വിവരങ്ങൾ പരിശോധിക്കാൻ സാധിക്കുമെന്നതിനാലാണ് വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നതെന്ന് മാനവവിഭവ മന്ത്രാലയം വക്താവ് വ്യക്തമാക്കി.
വെബ്‌സൈറ്റിൽ വിവരവങ്ങൾ വെളിപ്പിടുത്തിയവർക്ക് മാത്രമാണ് പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ സാധിക്കുക. എന്നാൽ 2000ത്തിൽ പരം ആളുകൾ രജിസ്റ്റർ ചെയ്ത ഇന്ത്യൻ എംബസിയിൽ നിന്ന് 859 പേരുടെ വിവരങ്ങൾ മാത്രമാണ് മന്ത്രാലയം സൈറ്റിലുള്ളത്. ബാക്കിയുള്ളവർക്ക് കൂടി വരും ദിവസങ്ങളിൽ രാജ്യം വിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിവിധ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 50,000ത്തിൽ പരം ആളുകളാണ് ഇതുവരെ എംബസികളിൽ രജിസ്റ്റർ ചെയ്ത് ഔട്ട്പാസിനായി കാത്തിരിക്കുന്നത്. ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം വ്യക്തമല്ല. 3,000ത്തിൽ താഴെ മാത്രം ആളുകളാണ് ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തതെന്ന് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. അവസാനമായി 2009ലാണ് ഒമാനിൽ പൊതുമാപ്പ് പ്രഖ്യാപിച്ചത്. 2011 വരെ മൂന്ന് വർഷം നീണ്ടുനിന്ന പൊതുമാപ്പ് കാലാവധിയിൽ 60,000 വിദേശികളായ തൊഴിലാളികൾക്ക് നാട്ടിലേക്ക് പോകാൻ സാധിച്ചു. 2007ലും 2005ലും പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു.
എന്നാൽ പൊതുവെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്ന വർക്ക് വിമാനടിക്കറ്റുകൾ കിട്ടാക്കനിയാകാനാണ് സാധ്യത. മുൻവർഷങ്ങളിൽ പൊതുമാപ്പ് കാലത്ത് എയർ ഇന്ത്യ ടിക്കറ്റ് ഇളവുകൾ നൽകിയിരുന്നെങ്കിലും ഇതുസംബന്ധമായ പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. വിമാനങ്ങൾക്ക് ഏറ്റവും തിരക്കേറിയ സീസണായതിനാൽ ആനുകൂല്യങ്ങൾ ഉണ്ടാവാൻ സാധ്യതയില്‌ളെന്നാണ് ട്രാവൽ ഏജൻസിയുമായി ബന്ധപ്പെട്ടവർ പറയുന്നത്. പൊതുമാപ്പ് ഉപയോഗിക്കുന്നവർക്ക് വിമാന ടിക്കറ്റുകൾ ലഭ്യമാക്കാൻ സാഹചര്യമൊരുക്കണമെന്ന് സാമൂഹിക പ്രവർത്തകരും ആവശ്യപ്പെടുന്നുണ്ട്.