- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുമാപ്പിന്റെ കാലാവധി മെയ് മൂന്ന് മുതൽ ജൂലായ് 30 വരെ; ഒമാനിൽ അരലക്ഷത്തോളം പേർ പിഴ തുക അടയ്ക്കാതെ നാട്ടിലേക്ക് മടങ്ങും; ആശ്വാസത്തോടെ മലയാളികളും
മസ്‌കറ്റ്: ഒമാനിൽ രേഖകളില്ലാതെ കഴിയുന്ന തൊഴിലാളികൾക്ക് പിഴ അടക്കാതെ നാട്ടിലേക്ക മടങ്ങാനുള്ള കാലാവധി മെയ് മൂന്ന് മുതൽ ജൂലായ് 30 വരെയായിരിക്കും. ഒമാൻ മാനവശേഷി മന്ത്രാലയം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഈ കാലയളവിനുള്ളിൽ നിയമലംഘനത്തിനുള്ള പിഴത്തുക അടയ്ക്കാതെ തൊഴിലാളികൾക്ക് ഒമാനിൽനിന്ന് സ്വദേശങ്ങളിലേക്ക് മടങ്ങാനാവും. മല
മസ്‌കറ്റ്: ഒമാനിൽ രേഖകളില്ലാതെ കഴിയുന്ന തൊഴിലാളികൾക്ക് പിഴ അടക്കാതെ നാട്ടിലേക്ക മടങ്ങാനുള്ള കാലാവധി മെയ് മൂന്ന് മുതൽ ജൂലായ് 30 വരെയായിരിക്കും. ഒമാൻ മാനവശേഷി മന്ത്രാലയം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഈ കാലയളവിനുള്ളിൽ നിയമലംഘനത്തിനുള്ള പിഴത്തുക അടയ്ക്കാതെ തൊഴിലാളികൾക്ക് ഒമാനിൽനിന്ന് സ്വദേശങ്ങളിലേക്ക് മടങ്ങാനാവും. മലയാളികളടക്കം മൂന്ന് രാജ്യങ്ങളിൽ നിന്നായി ഒമാനിൽ രേഖകളില്ലാതെ കഴിയുന്ന അരലക്ഷത്തോളം പ്രവാസികൾക്ക് ഉപകാരമാവുന്നതാണ് നടപടി.
കാലാവധി കഴിഞ്ഞിട്ടും തടവ് അനുഭവിക്കുന്നവരും വ്യക്തമായ രേഖകളില്ലാത്തവരുമായ വിദേശികൾക്കും പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ സാധിക്കും. മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ച് എംബസികൾ ഔട്ട്പാസിന് പേര് രജിസ്റ്റർ ചെയ്ത് വരികയാണ്.ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളുടെ എംബസികൾ പൊതുമാപ്പിന് വേണ്ടിയുള്ള രജിസ്‌ട്രേഷൻ നേരത്തേ ആരംഭിച്ചിരുന്നു.
അറുപതിനായിരത്തോളം ഇന്ത്യക്കാരാണ് പൊതുമാപ്പിന് അർഹാരായവരെന്നാണ് കണക്കുകൾ പറയുന്നത്. തങ്ങളുടെ രാജ്യത്തിൽനിന്നുള്ള നാൽപതിനായിരത്തോളം പേർ ഒമാനിൽ രേഖകളില്ലാതെ കഴിയുന്നതായി ബംഗ്ലാദേശ് എംബസി വൃത്തങ്ങൾ നേരത്തേ അനൗദ്യോഗികമായി അറിയിച്ചിരുന്നു. അയ്യായിരത്തോളം അനധികൃത പാക്കിസ്ഥാനി തൊഴിലാളികൾ ഇവിടെയുള്ളതായാണ് പാക് എംബസി വൃത്തങ്ങൾ പറയുന്നത്
അടുത്തിടെ പുറത്തുവന്ന ഒമാൻ സർക്കാറിന്റെ കണക്കുകൾ പ്രകാരം 5,46,487 ബംഗ്ലാദേശികൾ ഒമാനിൽ രേഖകളില്ലാതെ കഴിയുന്നുണ്ട്. 6,09,096 ഇന്ത്യക്കാരും 2,14,258 പാക്കിസ്ഥാനികളും സമാന സാഹചര്യത്തിൽ സുൽത്താനേറ്റിൽ കഴിയുന്നതായാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. അനധികൃതമായി താമസിക്കുന്നവർക്കായി റോയൽ ഒമാൻ പൊലീസ് വ്യാപകമായ റെയ്ഡുകൾ നടത്തുന്നതിനിടെയാണ് പൊതുമാപ്പിന് വഴിയൊരുങ്ങിയത്.
അവസാനമായി 2009ലാണ് ഒമാനിൽ പൊതുമാപ്പ് പ്രഖ്യാപിച്ചത്. 2011 വരെ മൂന്ന് വർഷം നീണ്ടുനിന്ന പൊതുമാപ്പ് കാലാവധിയിൽ 60,000 വിദേശികളായ തൊഴിലാളികൾക്ക് നാട്ടിലേക്ക് പോകാൻ സാധിച്ചു. നിയമവിരുദ്ധ തൊഴിലാളികൾക്ക് 2007ലും 2005ലും പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു.
സാമൂഹിക പ്രവർത്തകരുടെയോ സന്നദ്ധ സംഘടനകളുടെയോ ഇടപെടൽ ഇല്ലാതെ നേരിട്ടുള്ള റജിസ്‌ട്രേഷൻ സൗകര്യമാണ് ഇത്തവണ ഇന്ത്യൻ എംബസി ഏർപ്പെടുത്തിയത്. ഉൾപ്രദേശങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഇത് പ്രയാസം സൃഷ്ടിച്ചെങ്കിലും സുതാര്യമായി നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ എംബസി നേരിട്ട് റജിസ്‌ട്രേഷൻ സ്വീകരിക്കുന്നതെന്നാണ് കരുതുന്നത്. ഈ വർഷം മുതൽ ഔട്ട്പാസ് മന്ത്രാലയത്തിന് കൈമാറുകയാണ് ചെയ്യുന്നത്. കഴിഞ്ഞ പൊതുമാപ്പിന് രജിസ്റ്റർ ചെയ്തവരിൽ ചിലർ രാജ്യംവിടാത്ത സാഹചര്യമുണ്ടായിരുന്നു. ഇത് ഒഴിവാക്കാനാണ് നടപടി.