- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ ഡ്രഗ്ഗ് റിഹാബിലിറ്റേഷൻ സെന്റർ ആരംഭിക്കാൻ ആരോഗ്യ മാന്ത്രാലയത്തിന്റെ അനുമതി; സ്വകാര്യ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നത് ഇതാദ്യം
മസ്‌ക്കറ്റ്: സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്ക് ഡ്രഗ്ഗ് റിഹാബിലിറ്റേഷൻ കേന്ദ്രങ്ങൾ ആരംഭിക്കാൻ ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി. ഒമാനിൽ ആദ്യമായാണ് സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇത്തരം അനുമതി ലഭിക്കുന്നത്. ഒരു ദിവസം 12 മണിക്കൂർ മാത്രമേ ഇത്തരം കേന്ദ്രങ്ങളിൽ ലഹരിമരുന്നിന് അടിമപ്പെട്ടവരെ ചികിത്സിക്കാൻ അനുവാദമുള്ളു. സ്വകാര്യ സ്ഥാപനങ്ങൾക്ക
മസ്‌ക്കറ്റ്: സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്ക് ഡ്രഗ്ഗ് റിഹാബിലിറ്റേഷൻ കേന്ദ്രങ്ങൾ ആരംഭിക്കാൻ ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി. ഒമാനിൽ ആദ്യമായാണ് സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇത്തരം അനുമതി ലഭിക്കുന്നത്.
ഒരു ദിവസം 12 മണിക്കൂർ മാത്രമേ ഇത്തരം കേന്ദ്രങ്ങളിൽ ലഹരിമരുന്നിന് അടിമപ്പെട്ടവരെ ചികിത്സിക്കാൻ അനുവാദമുള്ളു. സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇതിനുള്ള ലൈസൻസും മന്ത്രാലയം നൽകും. മരണങ്ങളോ അപകടങ്ങളോ , ക്രിമിനൽ സ്വഭാവമുള്ള എന്തെങ്കിലും കേസുകളോ വരുന്ന സാഹചര്യത്തിൽ വിവരം തൊട്ടടുത്ത പൊലീസ് സ്‌റ്റേഷനിൽ അറിയിക്കണമെന്നും അനുശാസിച്ചിട്ടുണ്ട്. പബ്ലിക് അഥോറിറ്റി ഫോർ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് നിർദ്ദേശിച്ചിട്ടുള്ള സുരക്ഷാ നടപടികളും ഇത്തരം കേന്ദ്രങ്ങൾ കൈക്കൊള്ളേണ്ടി വരും.
രോഗികൾക്കായി 12 ബെഡ്ഡുകളാണ് അനുവദിച്ചിട്ടുള്ളത്. ശുദ്ധജലം, വെളിച്ചം തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിരിക്കണം. സൈക്കാട്രി, ഡ്രഗ് റിക്കവറി, ഫിറ്റ്‌നസ് തുടങ്ങിയവ കൈകാര്യം ചെയ്യാൻ പ്രത്യേക ഡോക്ടർമാരുടെ സൗകര്യവും ഉണ്ടായിരിക്കണം.
ലഹരി മരുന്നിന് അടിമപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇതിന് എതിരെയുള്ള പ്രചാരം ഒമാനിൽ ശക്തമാണ്. ഇതിന്റെ ഭാഗമായി 12 ലഹരിമരുന്ന് വിമുക്ത കേന്ദ്രങ്ങൾ വിവിധ ഗവർണറേറ്റുകളിലായി ആരംഭിച്ചിരുന്നു.