- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് പക്ഷികളെ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് ഒമാൻ
മസ്‌കറ്റ്: ഇന്ത്യ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള പക്ഷികളെ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് ഒമാൻ. കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. രാജ്യത്തെ അംഗീകൃത വളർത്തുമൃഗ സംരക്ഷണ സമിതിയുടെ ശുപാർശ പ്രകാരമാണ് ഈ തീരുമാനമെന്ന് മന്ത്രാലയത്തിന്റെ അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യയിലെ ഉത്തർപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിൽ നിന്നും പാക്കിസ്ഥാനിലെ പഞ്ചാബ് മേഖലയിൽ നിന്നും ജീവനുള്ള പക്ഷികളെ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവാണ് മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്.
ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും പക്ഷികളെ ഒമാനിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് നിരോധനം നിലനിൽക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Next Story




