മസ്‌കത്ത്: ഈ മാസം മുതൽ മീൻ വാങ്ങണമെങ്കിൽ മാർക്കറ്റിൽ തന്നെ പോയെ മതിയാവൂ. കാരണം മാർക്കറ്റിന് പുറത്തുള്ള മത്സ്യവിൽപന കാർഷികഫിഷറീസ് മന്ത്രാലയം നിരോധിച്ചതോടെയാണ് പ്രവാസികൾ ഏറെ ആശ്രയിച്ചിരുന്ന പുറത്തുള്ള മത്സ്യവില്പനയ്ക്ക് അറുതിയായത്. കഴിഞ്ഞ ഡിസംബറിൽ മന്ത്രാലയം ഇതുസംബന്ധിച്ച തീരുമാനം എടുത്തിരുന്നു.

വിവിധ പ്രദേശങ്ങളിൽ തുറന്ന പ്രദേശങ്ങളിൽ നടക്കുന്ന മത്സ്യവിൽപന താമസക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയം കർശന നിയന്ത്രണം ഏർപ്പെടുത്തുന്നത്.

നിരവധി തവണ അധികൃതർ ഇത്തരം കച്ചവടക്കാർക്ക് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രധാനമായും പ്രവാസികളാണ് പുറമെ നിന്നുള്ള കച്ചവടക്കാരിൽ നിന്ന് മത്സ്യം വാങ്ങുന്നത്. വിലക്കുറവാണെന്നാണ് ഇതിന് പറയുന്ന ന്യായീകരണം. ഇത്തരം വിൽപനക്കാരും പ്രധാനമായും വിദേശികളാണ്. മത്ര, റൂവി, സീബ്, ഖുവൈർ, ഖുറം, ഗുബ്ര എന്നിവിടങ്ങളിലാണ് മാർക്കറ്റിന് പുറത്തുള്ള മത്സ്യവിൽപന വ്യാപകമായിട്ടുള്ളത്.