- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികൾ അയക്കുന്ന പണത്തിന് നികുതി ചുമത്താൻ സാധ്യത; വിദേശികളെ വെട്ടിലാക്കുന്ന സാമ്പത്തിക പരിഷ്കരണ നടപടിക്കൊരുങ്ങി ഒമാൻ
മസ്‌കത്ത്: എണ്ണവില കുറഞ്ഞ് തന്നെ നിൽക്കുന്ന സാഹചര്യത്തിൽ ചെലവുകൾ വെട്ടിക്കുറച്ച് വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വിദേശികളെ വെട്ടിലാക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക് ഒമാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. പ്രവാസികൾ നാട്ടിൽ അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്താനുള്ള നീക്കം സർക്കാർ വീണ്ടും പരിഗണിക്കുന്നുവെന്നതാണ് ഇ
മസ്‌കത്ത്: എണ്ണവില കുറഞ്ഞ് തന്നെ നിൽക്കുന്ന സാഹചര്യത്തിൽ ചെലവുകൾ വെട്ടിക്കുറച്ച് വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വിദേശികളെ വെട്ടിലാക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക് ഒമാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. പ്രവാസികൾ നാട്ടിൽ അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്താനുള്ള നീക്കം സർക്കാർ വീണ്ടും പരിഗണിക്കുന്നുവെന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്.
നേരത്തേ മജ്‌ലിസുശൂറ ഈ നിർദ്ദേശം മുന്നോട്ടുവച്ചിരുന്നെങ്കിലും ധനകാര്യമന്ത്രി തള്ളിയിരുന്നു.പ്രവാസികൾ അയക്കുന്ന പണത്തിന് നികുതിക്കുപുറമെ വാടക കരാറുകളുടെ നികുതി വർധന, വൈദ്യുതി നിരക്ക് വർധന, ഗതാഗത പിഴ നിരക്ക് വർധന, വാഹന രജിസ്‌ട്രേഷനും പുതുക്കുന്നതിനുമുള്ള ഫീസുകളുടെയും ഇൻഷുറൻസ് ഫീസിന്റെയും വർധന തുടങ്ങിയ നിർദേശങ്ങളും മന്ത്രിസഭയുടെ പരിഗണനയിലുണ്ട്.
സർക്കാർ ജീവനക്കാരുടെ ഔദ്യോഗിക യാത്രകൾക്കുള്ള ആനുകൂല്യങ്ങൾ കുറക്കണം. സർക്കാർ മേഖലയിലെ തൊഴിലുകൾക്ക് പകരം സ്വദേശികൾക്ക് കൂടുതലായി തൊഴിൽ നൽകാൻ സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ നടപ്പാക്കുക. സമ്പദ്ഘടനക്ക് നേരിട്ട് പ്രയോജനം ചെയ്യാത്ത സർക്കാർ നേരിട്ട് ധനസഹായം ചെയ്യുന്ന പദ്ധതികൾ എന്നിവ എണ്ണവില തിരിച്ചുകയറുംവരെ നിർത്തിവെക്കുക എന്നീ നിർദേശങ്ങളും പരിഗണനയിലുണ്ട്.
നിർദേശങ്ങൾ മന്ത്രിസഭയുടെ പരിഗണനയിലാണ് ഉള്ളതെന്ന് ധനകാര്യമന്ത്രാലയം ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് പറയുന്നു.ഇന്ധന സബ്‌സിഡിയിൽ ക്രമേണ കുറവുവരുത്തുമെന്ന് ധനകാര്യമന്ത്രാലയം ഉദ്യോഗസ്ഥർ കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. ജനത്തെ നേരിട്ട് ബാധിക്കാതെ ക്രമേണയായിരിക്കും സബ്‌സിഡി കുറക്കൽ.