- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടതിയെ വിമർശിച്ച എഡിറ്റർക്കും റിപ്പോർട്ടർക്കും തടവ്; പത്രം അടച്ചുപൂട്ടാൻ ഉത്തരവ്; ഇന്ത്യൻ ജനാധിപത്യത്തെ പുച്ഛിക്കുന്നവർ ഒമാനിൽ നിന്ന് ഈ വാർത്ത അറിയുക
മസ്‌കറ്റ്: ഒമാനിൽ ദിനപ്പത്രം പൂട്ടാൻ കോടതി വിധി. പത്രത്തിന്റെ എഡിറ്റർ ഇൻ ചീഫ് അടക്കം മൂന്ന് മാദ്ധ്യമപ്രവർത്തകരെ തടവിനും ശിക്ഷിച്ചു. നീതിന്യായ വ്യവസ്ഥയെ വിമർശിച്ച കുറ്റത്തിനാണ് നടപടി. സ്വകാര്യ മാദ്ധ്യമ സ്ഥാപനമായ അൽ അസമൻ പത്രത്തിനെതിരെയാണ് നടപടി. രാഷ്ട്രത്തിന്റെ യശസ്സ് ഇടിച്ചു താഴ്‌ത്തി, പൊതുഭരണ വ്യവസ്ഥയെ തടസ്സപ്പെടുത്തി, ഇന്റർനെറ്റ് ദുരുപയോഗം ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയാണ് നടപടി. എഡിറ്റർ ഇൻ ചീഫ് ഇബ്രാഹിം അൽ മമാരി, മാനേജിങ് എഡിറ്റർ യൂസുഫ് അൽ ബലൂഷി എന്നിവർക്ക് മൂന്ന് വർഷം തടവും മൂവായിരം റിയാൽ പിഴയും വിധിച്ചു. റിപ്പോർട്ടർ സഹർ അൽ അബ്രിയെ ഒരു വർഷം തടവിനും ആയിരം റിയാൽ പിഴയ്ക്കും ശിക്ഷിച്ചു. പ്രതികൾ അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിന്റെ അതിർത്തി ലംഘിച്ചതായി കോടതി ചൂണ്ടിക്കാട്ടി. ഓഗസ്തിൽ പത്രം ഒരു മാസത്തേക്ക് പൂട്ടാൻ ഉത്തരവായിരുന്നു. ഇതിനു ശേഷമാണ് പത്രം എന്നേക്കുമായി നിർത്താൻ ഇപ്പോൾ ഉത്തരവായത്. പ്രതികൾ കുറ്റക്കാരാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
മസ്‌കറ്റ്: ഒമാനിൽ ദിനപ്പത്രം പൂട്ടാൻ കോടതി വിധി. പത്രത്തിന്റെ എഡിറ്റർ ഇൻ ചീഫ് അടക്കം മൂന്ന് മാദ്ധ്യമപ്രവർത്തകരെ തടവിനും ശിക്ഷിച്ചു. നീതിന്യായ വ്യവസ്ഥയെ വിമർശിച്ച കുറ്റത്തിനാണ് നടപടി. സ്വകാര്യ മാദ്ധ്യമ സ്ഥാപനമായ അൽ അസമൻ പത്രത്തിനെതിരെയാണ് നടപടി. രാഷ്ട്രത്തിന്റെ യശസ്സ് ഇടിച്ചു താഴ്‌ത്തി, പൊതുഭരണ വ്യവസ്ഥയെ തടസ്സപ്പെടുത്തി, ഇന്റർനെറ്റ് ദുരുപയോഗം ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയാണ് നടപടി.
എഡിറ്റർ ഇൻ ചീഫ് ഇബ്രാഹിം അൽ മമാരി, മാനേജിങ് എഡിറ്റർ യൂസുഫ് അൽ ബലൂഷി എന്നിവർക്ക് മൂന്ന് വർഷം തടവും മൂവായിരം റിയാൽ പിഴയും വിധിച്ചു. റിപ്പോർട്ടർ സഹർ അൽ അബ്രിയെ ഒരു വർഷം തടവിനും ആയിരം റിയാൽ പിഴയ്ക്കും ശിക്ഷിച്ചു. പ്രതികൾ അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിന്റെ അതിർത്തി ലംഘിച്ചതായി കോടതി ചൂണ്ടിക്കാട്ടി.
ഓഗസ്തിൽ പത്രം ഒരു മാസത്തേക്ക് പൂട്ടാൻ ഉത്തരവായിരുന്നു. ഇതിനു ശേഷമാണ് പത്രം എന്നേക്കുമായി നിർത്താൻ ഇപ്പോൾ ഉത്തരവായത്. പ്രതികൾ കുറ്റക്കാരാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.