ഒമാനിൽ ഡ്രൈവിങ് ലൈസൻസിനുള്ള നടപടിക്രമങ്ങളിൽ മാറ്റം വന്നതായി റോയൽ ഒമാൻ പൊലീസാണ് അറിയിപ്പ് നൽകിയിരിക്കുന്നത്. പുതിയ മാറ്റത്തിന്റെ അടിസ്ഥാനത്തിൽ ഡ്രൈവിങ് ലൈസൻസിനുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ ഇനി മുതൽ നൽകേണ്ടത് വെളുത്ത പശ്ചാത്തലത്തിലുള്ള വ്യക്തിഗത ഫോട്ടോയാണ്. ഇക്കാര്യം സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ഒമാൻ പൊലീസിന്റെ ട്രാഫിക് വിഭാഗം നൽകികഴിഞ്ഞു.

നിലവിലുള്ള ലൈസൻസ് പുതുക്കുമ്പോഴും ഈ മാറ്റം ബാധകമാണ്. സ്വദേശികൾക്കും വിദേശികൾക്കും നടപടി ക്രമത്തിലെ പുതിയ മാറ്റം ഒരുപോലെ ബാധകമാണെന്നും ട്രാഫിക് വിഭാഗം വ്യക്തമാക്കി. മുൻപ് നീല പശ്ചാത്തലത്തിലുള്ള ഫോട്ടോകളായിരുന്നു ഡ്രൈവിങ് ലൈസൻസ് നടപടികൾക്കായി ഉപയോഗിച്ചിരുന്നത്.