- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പക്ഷിപ്പനി ഭീതി; ഇന്ത്യയിൽ നിന്നുള്ള കോഴി വേണ്ടെന്ന് ഒമാൻ; ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്കും ജാഗ്രതാ നിർദ്ദേശം
പക്ഷിപ്പനി ഭീതിയെ തുടർന്ന് വടക്കേ ഇന്ത്യയിൽ നിന്നുള്ള കോഴി ഇറക്കുമതിക്ക് ഒമാൻ വിലക്ക് ഏർപ്പെടുത്തി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പക്ഷിപ്പനിയും പന്നിപ്പനിയും വ്യാപകമായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് വടക്കേ ഇന്ത്യയിൽ നിന്നുള്ള കോ!ഴിയുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും ഇറക്കുമതി നിരോധിക്കാൻ ഒമാൻ കൃഷി മന്ത്രാലയം തീരുമാനിച്ചത്.
പക്ഷിപ്പനി ഭീതിയെ തുടർന്ന് വടക്കേ ഇന്ത്യയിൽ നിന്നുള്ള കോഴി ഇറക്കുമതിക്ക് ഒമാൻ വിലക്ക് ഏർപ്പെടുത്തി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പക്ഷിപ്പനിയും പന്നിപ്പനിയും വ്യാപകമായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് വടക്കേ ഇന്ത്യയിൽ നിന്നുള്ള കോ!ഴിയുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും ഇറക്കുമതി നിരോധിക്കാൻ ഒമാൻ കൃഷി മന്ത്രാലയം തീരുമാനിച്ചത്. എന്നാൽ, ഒമാൻ പൗരന്മാർ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് ലോക ആരോഗ്യ സംഘടനിയിലെ ഒമാൻ പ്രതിനിധി ഡോ. അബ്ദുല്ല അസ്സഈദി പറഞ്ഞു.
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ വ്യക്തി ശുചിത്വം പാലിക്കാൻ നിർദശം നൽകിയിട്ടുണ്ട്. രോഗബാധ അധികമുള്ള പ്രദശങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും മുഖവും മുക്കും മറച്ച് ശ്വസനത്തിലൂടെ അണുബാധയുണ്ടാകുന്നത് പ്രതിരോധിക്കണമെന്നും നിർദശം നൽകിയിട്ടുണ്ട്. പന്നിപ്പനിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്ക് യാത്രചെയ്യുന്ന പൗരന്മാർക്ക് നേരത്തേ യു.എ.ഇയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറക്കുമതി കുറഞ്ഞതോടെ കോഴിക്കും അനുബന്ധ ഉൽപ്പന്നങ്ങൾക്കും വില വർധിച്ചേക്കും.