- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിലെ പ്രവാസി സ്വപ്നങ്ങൾക്ക് തിരിച്ചടി; വിദേശി തൊഴിലാളികൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള റിപ്പോർട്ടിന് സ്റ്റേറ്റ് കൗൺസിലിന്റെ അംഗീകാരം
മസ്‌കത്ത്: രാജ്യത്തെ വിദേശികളായ തൊഴിലാളികളുടെ മോഹങ്ങൾക്ക് തിരിച്ചടിയായി വിദേശി തൊഴിലാളി നിയന്ത്രിക്കുന്നതിനായി നിയമിച്ച പ്രത്യേക നിയമ സമിതിയുടെ റിപ്പോർട്ട് ഒമാൻ സ്റ്റേറ്റ് കൗൺസിൽ അംഗീകരിച്ചു. ചെയർമാൻ ഡോ. യഹ്‌യ ബിൻ മഹ്ഫൗസ് അൽ മന്ദ്‌രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയാണ് റിപ്പോർട്ടിന് അംഗീകാരം നൽകിയത്. സ്റ്റേറ്റ് കൗൺസിൽ അംഗീകരി
മസ്‌കത്ത്: രാജ്യത്തെ വിദേശികളായ തൊഴിലാളികളുടെ മോഹങ്ങൾക്ക് തിരിച്ചടിയായി വിദേശി തൊഴിലാളി നിയന്ത്രിക്കുന്നതിനായി നിയമിച്ച പ്രത്യേക നിയമ സമിതിയുടെ റിപ്പോർട്ട് ഒമാൻ സ്റ്റേറ്റ് കൗൺസിൽ അംഗീകരിച്ചു. ചെയർമാൻ ഡോ. യഹ്‌യ ബിൻ മഹ്ഫൗസ് അൽ മന്ദ്‌രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയാണ് റിപ്പോർട്ടിന് അംഗീകാരം നൽകിയത്.
സ്റ്റേറ്റ് കൗൺസിൽ അംഗീകരിച്ച റിപ്പോർട്ട് അംഗങ്ങൾക്കിടയിൽ ചർച്ച ചെയ്ത ശേഷമായിരിക്കും നിയമനിർമ്മാണവുമായി ബന്ധപ്പെട്ട നിർണായക നടപടികൾ ഇനി ഉണ്ടാവുക. സ്റ്റേറ്റ് കൗൺസിൽ അംഗീകരിച്ച ബിൽ സുൽത്താൻ ഖാബൂസ് ബിൻ സഈദ് ശരിവെക്കുന്നതോടെ ഇത് നിയമമായി പ്രഖ്യാപിക്കപ്പെടും.
കമേഴ്ഷ്യൽ രജിസ്റ്റർ ആക്ടിൽ അനിവാര്യമായ ഭേദഗതി വേണമെന്നാണ് റിപ്പോർട്ടിൽ ഊന്നിപ്പറഞ്ഞിരിക്കുന്ന ഒരു കാര്യം. ഒമാനിലെ വാണിജ്യ, വ്യാപാര മേഖലയെ നിയന്ത്രിക്കാനും ഈ രംഗത്തേക്ക് കൂടുതൽ സ്വദേശികൾക്ക് അവസരം നൽകാനുമായി നിലവിലെ നിയമത്തിന് പരിഷ്‌കരണം വേണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു.