മാനിലെ പ്രവാസികൾക്ക് ഇനി ട്രാഫിക് പിഴ അടയ്ക്കാതെ നാട്ടിൽ പോകാമെന്ന കരുതേണ്ട. ഹ്രസ്വകാല, ദീർഘകാല അവധിക്ക് പോവുന്നവർ പിഴ അടച്ചാൽ മത്രമേ വിമാനത്താവളങ്ങൾ വഴിയും അതിർത്തി ചെക്‌പോസ്റ്റുകൾവഴിയും രാജ്യംവിടാൻ കഴിയുകയുള്ളൂ. അതിനാൽ, അവധിക്കും മറ്റും രാജ്യംവിടുന്നവർ ഗതാഗത നിയമലംഘന പിഴകൾ അടച്ചുവെന്ന് യാത്രക്കുമുമ്പ് ഉറപ്പുവരുത്തണം.

ഞായറാഴ്ച മുതലാണ് ഈ നിയമം നിലവിൽ വന്നത്.റോയൽ ഒമാൻ പൊലീസ് വെബ്‌സൈറ്റ് വഴി ഗതാഗത പിഴ അറിയാവുന്നതാണ്. ആർ.ഒ.പി വെബ്‌സൈറ്റുകൾവഴി ക്രെഡിറ്റ് കാർഡുകളും ഡബിറ്റ് കാർഡുകളും ഉപയോഗിച്ചും ഫൈനുകൾ അടക്കാവുന്നതാണ്. ട്രാഫിക് ഫൈനുകൾ അടക്കാത്തവരെ യാത്ര ചെയ്യാൻ അനുവദിക്കില്‌ളെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു. മൊബൈൽ ഫോൺ അപ്‌ളിക്കേഷൻ വഴിയും പിഴ അടക്കാവുന്നതാണ്. വിമാനത്താവളങ്ങളിൽ ട്രാഫിക് പിഴ അടക്കാൻ പ്രത്യേക കൗണ്ടറുകളും തുറക്കും.

വിദേശികളുടെ റെസിഡന്റ് കാർഡുകൾ വിമാത്താവള കൗണ്ടറിൽ കാണിക്കുമ്പോൾതന്നെ ഗതാഗത പിഴകൾ കണ്ടത്തൊൻ കഴിയും. റെസിഡന്റ് കാർഡുകൾ പൊലീസ് കമ്പ്യൂട്ടർ സിസ്റ്റവുമായി ബന്ധിച്ചാണ് ഈ സംവിധാനം നടപ്പാക്കുന്നത്. അയൽരാജ്യങ്ങളിൽനിന്നത്തെുന്നവർ നടത്തുന്ന ഗതാഗത നിയമലംഘനങ്ങൾ അതത് രാജ്യങ്ങളെ അറിയിക്കും. വാടകക്കെടുക്കുന്ന വാഹനക്കാർ നടത്തുന്ന ഗതാഗത നിയമലംഘന ഫൈനുകൾ റെന്റൽ കമ്പനികളാണ് നൽകേണ്ടത്.

വാഹനങ്ങൾ വാടകക്കെടുത്തവരുടെ ക്രെഡിറ്റ് കാർഡുകൾവഴി ഈ ഫൈനുകൾ കമ്പനിക്ക് ഈടാക്കാൻ കഴിയും. മിക്ക വാഹനവാടക കമ്പനികളും ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാർഡ് നമ്പറുകൾ സൂക്ഷിക്കാറുണ്ട്.ചില വിദേശികൾ ഗതാഗത പിഴകൾ അടക്കാതെ രാജ്യംവിടുന്നതായി കണ്ടത്തെിയ സാഹചര്യത്തിലാണ് നിയമം കർശനമാക്കിയത്.