മസ്‌കത്ത്: വരാൻ പോകുന്ന പുതുവർഷം രാജ്യത്തെ പ്രവാസികൾക്ക് കനത്ത പ്രഹരമാകുമോ? പുറത്ത് വന്ന റിപ്പോർട്ടുകളുടെ സൂചനയനുസരിച്ച് പെട്രോൾ, കാർവിലകൾ ഉയരുമെന്നാണ് സൂചന. 2015ലെ ഒമാൻ ബജറ്റിൽ സാമ്പത്തിക നിയന്ത്രണങ്ങൾക്ക് ഊന്നൽ നൽകുന്നതിനാൽ പെട്രോൾ വില, കാർവില, ദൈനംദിന ബില്ലുകൾ, ഫോൺ നിരക്കുകൾ എന്നിവ കൂടാനാണ് സാധ്യത.

മാത്രമല്ല വിദേശികൾ നികുതി നൽകേണ്ടിയും വരും. കടുത്ത സാമ്പത്തിക അച്ചടക്ക നടപടിക്ക് ശൂറ കൗൺസിൽ സരക്കാറിനു മേൽ
സമ്മർദം ചെലുത്തുന്നുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകരാതിരിക്കാൻ ഇതാവശ്യമാണെന്നാണ് കൗൺസിൽ കരുതുന്നത്.

2015ൽ ചെലവുകൾ നാലു ശതമാനം വർദ്ധിപ്പിച്ച് 15 ബില്യൺ റിയാലിൽ എത്തിക്കുകയാണ് ധനമന്ത്രാലയത്തിന്റെ ലക്ഷ്യം.  300 കോടി റിയാലാണ് 20 ലക്ഷം വരുന്ന പ്രവാസികൾ ഒമാനിൽ നിന്നും നാട്ടിലേക്കയക്കുന്നത്. വിദേശികൾക്ക് രണ്ടു ശതമാനം നികുതി ചുമത്തി ഇതുവഴി
6.5 കോടി റിയാൽ സമാഹരിക്കാനാകുമെന്നാണ് സർക്കാർ കരുതുന്നുണ്ട്.