- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്ന കമ്പനികൾക്കെതിരേ കർശന നടപടി; തൊഴിലാളികളുടെ സുരക്ഷയ്ക്ക് മുൻതൂക്കം നൽകി മാൻപവർ മന്ത്രാലയം
മസ്‌ക്കറ്റ്: സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്ന കമ്പനികൾക്കെതിരേ പിഴ ചുമത്തുമെന്നും തൊഴിലാളികൾക്ക് വേണ്ടത്ര സുരക്ഷ നൽകാത്ത കമ്പനികൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മാൻപവർ മന്ത്രായം. അടുത്തകാലത്തായി വിവിധ കൺസ്ട്രക്ഷൻ സൈറ്റുകളിൽ അപകടം റിപ്പോർട്ട് ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് മാൻപവർ മന്ത്രാലയം പുതിയ നിർദ്ദേശം പുറപ്പെ
മസ്‌ക്കറ്റ്: സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്ന കമ്പനികൾക്കെതിരേ പിഴ ചുമത്തുമെന്നും തൊഴിലാളികൾക്ക് വേണ്ടത്ര സുരക്ഷ നൽകാത്ത കമ്പനികൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മാൻപവർ മന്ത്രായം. അടുത്തകാലത്തായി വിവിധ കൺസ്ട്രക്ഷൻ സൈറ്റുകളിൽ അപകടം റിപ്പോർട്ട് ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് മാൻപവർ മന്ത്രാലയം പുതിയ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
വർക്ക് സൈറ്റുകളിൽ തൊഴിലാളികളുടെ സുരക്ഷയ്ക്കായിരിക്കണം കമ്പനികൾ മുൻതൂക്കം നൽകേണ്ടത്. നിലവിലുള്ള ലേബർ നിയമവും മാൻപവർ മിനിസ്ട്രിയും തൊഴിലാളികളുടെ സുരക്ഷയ്ക്ക് മുൻതൂക്കം നൽകുന്നുമുണ്ട്. ഏതെങ്കിലും തരത്തിൽ ഈ നിയമങ്ങൾ ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അവർക്ക് കനത്ത പിഴ ശിക്ഷ നൽകുമെന്നും പറയുന്നു.
ഏതാനും ദിവസങ്ങൾക്കു മുമ്പ് സീബിലും ബുറൈമിയിലും ഉള്ള കൺസ്ട്രക്ഷൻ സൈറ്റുകളിലെ ആറു തൊഴിലാളികൾക്ക് അപകടം സംഭവിച്ചുവെന്ന് മാൻപവർ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. സീബിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന് നാലു തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ബുറൈമിയിലും ഇതേ തരത്തിൽ രണ്ടുപേർക്ക് പരിക്കുപറ്റുകയും ചെയ്തു. ഇവർ ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിലാണ്. ബുറൈമിയിലെ അപകടത്തിൽ 12 പേർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഒരു മാസം ശരാശരി നാലുപേരെങ്കിലും ഇത്തരത്തിൽ കൺസ്ട്രക്ഷൻ സൈറ്റുകളിലെ അപകടത്തിൽ പെടുന്നുണ്ടെന്ന് ഇന്ത്യൻ വംശജനായ സോഷ്യൽ വർക്കർ ഷംസീർ സാക്ഷ്യപ്പെടുത്തുന്നു. മതിയായ സുരക്ഷാ സന്നാഹങ്ങൾ ഇല്ലാത്തതാണ് ഇത്തരത്തിൽ അപകടങ്ങൾക്ക് കാരണമാകുന്നതെന്നും തൊഴിലാളികൾ ജീവൻ പണയപ്പെടുത്തിയാണ് കൺസ്ട്രക്ഷൻ സൈറ്റുകളിൽ പണിയെടുക്കുന്നതെന്നും ഷംസീർ ചൂണ്ടിക്കാട്ടി.