- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏകീകൃത സന്ദർശക വിസ: ഒമാനിലെ ടൂറിസം മേഖലയ്ക്ക് ഗുണകരം; പ്രതീക്ഷയോടെ രാജ്യം
മസ്‌കത്ത്: വിനോദ സഞ്ചാരത്തിന് വളരെയേറെ പ്രാധാന്യം നല്കുന്ന ഒമാൻ ഏകീകൃത സന്ദർശക വിസ വളരെയേറെ പ്രതീക്ഷ നല്കുന്ന ഒന്നാണ്. ദുബൈയോടു അടുത്ത് കിടക്കുന്ന രാജ്യമായതുകൊണ്ടും ജി.സി.സി രാജ്യങ്ങളിലെ പ്രമുഖ വിനോദ സഞ്ചാര മേഖലകളിൽ ഉൾപ്പെട്ടതുകൊണ്ടും ഏകീകൃത വിസാ നിയമം ഒമാന്റെ വിനോദ സഞ്ചാര മേഖലക്ക് പുത്തനുണർവ്വ് നൽകുമെന്ന് ഒമാൻ വിനോദ സഞ്ചാര വ
മസ്‌കത്ത്: വിനോദ സഞ്ചാരത്തിന് വളരെയേറെ പ്രാധാന്യം നല്കുന്ന ഒമാൻ ഏകീകൃത സന്ദർശക വിസ വളരെയേറെ പ്രതീക്ഷ നല്കുന്ന ഒന്നാണ്. ദുബൈയോടു അടുത്ത് കിടക്കുന്ന രാജ്യമായതുകൊണ്ടും ജി.സി.സി രാജ്യങ്ങളിലെ പ്രമുഖ വിനോദ സഞ്ചാര മേഖലകളിൽ ഉൾപ്പെട്ടതുകൊണ്ടും ഏകീകൃത വിസാ നിയമം ഒമാന്റെ വിനോദ സഞ്ചാര മേഖലക്ക് പുത്തനുണർവ്വ് നൽകുമെന്ന് ഒമാൻ വിനോദ സഞ്ചാര വകുപ്പ് മന്ത്രി അബ്ദുള്ള അൽ സദി അറ കഴിഞ്ഞ ദിവസം വ്യക്തമാക്കി.
ഇതിലൂടെ നിരവധി സഞ്ചാരികളെ ഇവിടെക്ക് ആകർഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയും ഉണ്ട്കുവൈത്തിൽ നടന്ന ജി. സി. സി രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുടെ സമ്മേളനത്തിലാണ് ഈ പദ്ധതിയെ കുറിച്ച് ചർച്ച ചെയ്തത്. വിനോദ സഞ്ചാരികൾക്കും വ്യവസായികൾക്കും ഏറെ ഉപകാരപ്രദമാ യേക്കാവുന്ന ഏകീകൃത വിസാ നിയമം പ്രാബല്യത്തിലായാൽ മുപ്പത്തി അഞ്ചോളം അറബ് രാജ്യങ്ങളും മറ്റു തെരഞ്ഞെടുത്ത രാജ്യങ്ങളും ഇതിന്റെ ഗുണഭോക്താക്കളായേക്കുമെന്നും സമ്മേളനത്തിൽ പങ്കെടുത്തവർ അറിയിച്ചു.