മൂന്നാഴ്‌ച്ചത്തെ അവധിക്കാലം കഴിഞ്ഞ് ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ പുതിയ അധ്യയന വർഷം ആരംഭിച്ചു. ഇന്റീരിയർ ഭാഗങ്ങളിലെ സ്‌കൂളുകളിലാണ് ഇന്ന് മുതൽ അധ്യയനത്തിന് തുടക്കമായത്. നഗരങ്ങളിലെ ചില വിദ്യാലയങ്ങളിൽ നേരത്തെ തന്നെ അധ്യയനം ആരംഭിച്ചിരുന്നു.

അധ്യയന വർഷം പൂർത്തിയാക്കി പരീക്ഷകഴിഞ്ഞ് മാർച്ച് പതിനഞ്ചിനാണ് സ്‌കൂളുകൾ മൂന്നാഴ്ചത്തേക്ക് അടച്ചത്. വാർഷിക വെക്കേഷൻ ഇനി ജൂൺ 4 മുതലാണ് ആരംഭിക്കുന്നത്. സലാലയിലെ ഇന്ത്യൻ സ്‌കൂളിൽ 500 ലധികം വിദ്യാർത്ഥികളാണ് കെ.ജി സെക്ൾഷനുകളിലേക്ക് മാത്രം അഡ്‌മിഷൻ നേടിയത്.60 രാജ്യങ്ങളിലെ 4300 ത്തിലധികം വിദ്യാർത്ഥികളാണ് ഇവിടെ വിദ്യ അഭ്യസിക്കുന്നത്.